തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാർക്കും അവരുടെ കുടുംബത്തിനും പോലും സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാൻ മടി. സാധാരണക്കാർക്കൊപ്പം നിന്ന് സർക്കാർ ആശുപത്രിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ട മന്ത്രി കുടുംബം സ്വകാര്യ ആശുപത്രിയിലെ സ്യൂട്ട് റൂമിൽ ചികിത്സ തേടിയെന്നത് കൂടാതെ ഒരു സാധാരണ കണ്ണട വാങ്ങാൻ വേണ്ടി 28,000 രൂപ എഴുതിയെടുത്തു എന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ചികിത്സാ ചെലവിനത്തിൽ ലക്ഷങ്ങളാണ് മന്ത്രികുടുംബം എഴുതിയെടുത്തത്.

മന്ത്രി കണ്ണടയ്ക്കായി റീ ഇംബേഴ്സ് ചെയ്തത് 28,000 രൂപയാണെന്നത് സോഷ്യൽ മീഡിയയിലും കടുത്ത പരിഹാസത്തിന് ഇയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി കണ്ണട വാങ്ങാൻ മുടക്കിയതിനേക്കാൽ പത്തിരട്ടിയോളം തുകയാണ് മന്ത്രി റീംഇംബേഴ്സ് ചെയ്തത്. വ്യക്തമായ ബില്ലുകൾ പോലും ഹാജരാക്കാതെ ചട്ടങ്ങളെ നോക്കുകുത്തിയാക്കിയാണ് മന്ത്രിയുടെ നടപടിയെന്ന വിമർശനവും ഉയരുന്നുണ്ട്. ലെൻസ് ആൻഡ് ഫ്രെയിംസ് ഒപ്റ്റിക്കൽസിൽ നിന്നാണ് മന്ത്രി കണ്ണടവാങ്ങിരിക്കുന്നത്.

മന്ത്രി കുടുംബത്തിന്റെ ചികിത്സ പതിനായിരങ്ങൾ ചെലവാക്കി സ്വകാര്യ ആശുപത്രികളിലാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ മന്ത്രിയും കുടുംബവും ഉപയോഗിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യങ്ങളാണ്. പുറത്ത് വന്ന റീ ഇമ്പേഴ്സ്മെന്റ് രേഖകൾ പ്രകാരം മന്ത്രി സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കായി ചെലവാക്കിയത് നവംബർ വരെ 3,81,876 രൂപയാണ്.

ആരോഗ്യ മന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങൾ പുറത്തുവന്നതോടെ കടുത്ത പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. അതോ സഖാക്കളുടെ കണ്ണടകൾക്ക് മറ്റുള്ളവരിൽ നിന്നുള്ളതിനെക്കാൾ എന്തേലും പ്രത്യേകതകൾ ഉണ്ടോ..? ഇനി സ്വർണം പൂശിയ ഫ്രെയിം ആയിരുന്നോ അതിന്റെ..? എന്നിങ്ങനെയുള്ള കമന്റുകളാണ് ഇതോടെ ഉയരുന്നത്.

സർക്കാർ ജനങ്ങൾക്ക് തരുന്ന ആരോഗ്യ സംരക്ഷണം ആരോഗ്യ മന്ത്രി പ്രൈവറ്റ് ഹോസ്പിറ്റലിൽ ചികിത്സിക്കുന്നതിന്റെ കാര്യം മനസിലായത് ഇപ്പോഴാണെന്നാണ് മറ്റുചിലർ പറയുന്നത്. നികുതി പണംകൊണ്ട് സർക്കാർ അടിച്ചു കോളും പാവം സാധാരണ ജനങ്ങൾ എവിടെപോക്കും മുഖ്യമന്ത്രിക്ക് വെറും വാക്ക് മാത്രമേയുള്ളു പ്രവർത്തി ഇല്ലാ സാധാരണകാർക്ക് അത്താണിയാവേണ്ട മെഡിക്കൽ കോളേജുകളുടെ സ്ഥിതി ദയനീയമായിരിക്കേയാണ് മന്ത്രിയുടെ സ്വകാര്യ ആശുപത്രി ചികിത്സയെന്നും വിമർശനം ഉയരുന്നു.

അതേസമയം മന്ത്രികുടുംബം ചികിത്സ തേടിയതും സ്വകാര്യ ആശുപത്രിയിലെ സ്യൂട്ട് റൂമിലായിരുന്നു. സ്വകാര്യ ആശുപത്രികളിൽ മന്ത്രിയും കുടുംബവും ഉപയോഗിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യങ്ങളാണ്. സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കുന്ന ചികിത്സയ്ക്കാണ് മന്ത്രി പതിനായിരങ്ങൾ റീ ഇമ്പേഴ്സ് ചെയ്തിരിക്കുന്നതെന്നും വിമർശനം ഉയരുന്നു. അതേസമയം ഫാസ്റ്റ് ഫുഡും മരുന്നാക്കി മാറ്റി മന്ത്രിയെന്ന വിമർശനവും ഉയരുന്നുണ്ട്.

ഫാസ്റ്റു ഫുഡും മരുന്നെന്ന വ്യാജേന മന്ത്രി റീഇംബേഴ്‌സ് ചെയ്‌തെന്നാണ് ആരോപണം. പുറത്തുവന്ന രേഖകളിൽ ആശുപത്രിവാസ സമയത്തെ ഭക്ഷണത്തിൽ പൊറോട്ടയും ഗോപി മഞ്ചൂരിയും ഇഡലിയും അടക്കം ഓരോ കാര്യങ്ങളും എഴുതിവെച്ചിട്ടുണ്ട്. മന്ത്രികുടുംബം ഉപയോഗിച്ചിരുന്നത് ഒരു ദിവസം ഏഴായിരം രൂപ വരുന്ന സ്യൂട്ട് റൂമാണെന്നും ആരോപണമുണ്ട്. സർക്കാർ ഖജനാവിൽ നിന്ന് മന്ത്രിമാരും എം എൽ എ മാരും ചികിത്സാ ചെലവ് എഴുതി എടുക്കുന്നത് പതിവാണ്. വിദേശ ചികിത്സയുടെ പേരിൽ രണ്ട് കോടിയിലേറെ രൂപയാണ് തോമസ് ചാണ്ടി മുമ്പ് എഴുതി വാങ്ങിയത്. ഇതേപാതയിൽ തന്നെയാണ് ഇടതു മന്ത്രിമാരുടെയും നീക്കമെന്നതാണ് സോഷ്യൽ മീഡിയയൂടെയും വിമർശനങ്ങൾക്ക് ഇടയാക്കുന്നത്.

നാല് സ്വകാര്യ ആശുപത്രികളിൽ നിന്നായി തന്റെ ഭർത്താവും അമ്മയും ചികിത്സ തേടിയതിന്റെ രേഖകളാണ് ആരോഗ്യ മന്ത്രി റീഇംബേഴ്‌സ്‌മെന്റിനായി സമർപ്പിച്ചത. തിരുവനന്തപുരത്തുള്ള കിംസ് ആശുപത്രി, ജ്യോതി ദേവ് ഡയബറ്റിക്സ് ആൻഡ് റിസർച്ച് സെന്റർ, കണ്ണൂരിലുള്ള എ കെ ജി സഹകരണ ആശുപത്രി, മട്ടന്നൂരിലെ ലക്ഷ്മി മെമോറിയൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയതിന്റെ രേഖകളാണ് പുറത്തുവന്നത്.

ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഭർത്താവ് കെ ഭാസ്‌ക്കരൻ മാസ്റ്റർ കിംസ് ആശുപത്രിയിൽ 4 ദിവസത്തെ ചികിത്സയിൽ കഴിഞ്ഞപ്പോൾ കഴിച്ചത് 5,336 രൂപയുടെ ഭക്ഷണമെന്ന് മന്ത്രി സമർപ്പിച്ച കണക്കുകൾ. മാതള നാരങ്ങ ജ്യൂസിന് 155 രൂപയും, കരിക്കിന് 60 രൂപയും, കഞ്ഞിക്ക് 90 രൂപയും, ആപ്പിൾ ജ്യൂസിന് 100 രൂപയുമാണ് ചെലവാക്കിയത്. വെജിറ്റേറിയൻ ഭക്ഷണത്തിന് 135 രൂപയും, പഴംപൊരിക്ക് 30 രൂപയും, ദോശക്ക് 13 രൂപയും, പൊറോട്ടക്ക് 16 രൂപയും നൽകിയതായും കണക്കുകളിൽ പറയുന്നു.

മെഡിക്കൽ റിംബേഴ്സ്മെന്റിനായി ഭക്ഷണം കഴിച്ചതിന്റെ കണക്കുകൾ സമർപ്പിക്കാൻ പാടില്ലായെന്നാണ് ചട്ടം. എക്സിക്യൂട്ടീവ് സൂട്ടിൽ 4 ദിവസം കഴിഞ്ഞതിന്റെ ഭാഗമായി 28,600 രൂപ വാടക കൊടുത്തതായി മന്ത്രി പണം റിംബേഴ്സ് ചെയ്യാൻ നൽകിയ രേഖയിൽ പറയുന്നു. ആശുപത്രി നൽകിയ രേഖയിൽ മന്ത്രി ഭർത്താവിന്റെ ചികിത്സാ ചെലവ് 86,130.10 രൂപയാണ് കാണിച്ചിരിക്കുന്നത്.