- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുകളിലുണ്ടാകുന്ന അപകടങ്ങളിൽ പ്രഥമ ശുശ്രൂഷ നല്കാൻ വനിതകൾക്ക് പരിശിലനവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം; വീട്ടമ്മമാർ മുതൽ ജോലിക്കാർ വരെയുള്ളവർക്ക് പങ്കെടുക്കാൻ അവസരം
മസ്‌കറ്റ്: പെട്ടെന്ന് കൂടെയുള്ളവർക്ക് ഒരാപത്ത് വന്നാൽ തരിച്ചിരിക്കുന്നവരാണ് നമ്മളോരോരുത്തരും. വീടുകളിലുണ്ടാകുന്ന അപകടങ്ങൾക്ക് പെട്ടെന്ന് പ്രഥമശുശ്രൂഷ നൽകാനും അടിയന്തര സാഹചര്യങ്ങൾ നേരിടാനും നമ്മൾക്ക് ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഇതിന് ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഒമാൻ ആരോഗ്യ മന്ത്രാലയം. ഒമാനിലെ വനിതകൾക
മസ്‌കറ്റ്: പെട്ടെന്ന് കൂടെയുള്ളവർക്ക് ഒരാപത്ത് വന്നാൽ തരിച്ചിരിക്കുന്നവരാണ് നമ്മളോരോരുത്തരും. വീടുകളിലുണ്ടാകുന്ന അപകടങ്ങൾക്ക് പെട്ടെന്ന് പ്രഥമശുശ്രൂഷ നൽകാനും അടിയന്തര സാഹചര്യങ്ങൾ നേരിടാനും നമ്മൾക്ക് ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഇതിന് ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഒമാൻ ആരോഗ്യ മന്ത്രാലയം. ഒമാനിലെ വനിതകൾക്കു സമ
ഗ്രപരിശീലനം നൽകുന്ന പദ്ധതിക്കാണ് ആരോഗ്യമന്ത്രാലയം തുടക്കമിടുന്നത്.
ഇതിന്റെ ഭാഗമായി പഠന ക്ലാസുകളും ശിൽപശാലകളും സംഘടിപ്പിക്കുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്യും. ആദ്യഘട്ടമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, മസ്‌കറ്റ് ഗവർണറേറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഇന്നു ശിൽപശാല നടത്തും.
അടിയന്തര ഘട്ടങ്ങളിൽ ധൈര്യം ആർജിച്ച് പ്രഥമശുശ്രൂഷ നൽകാൻ വനിതകളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹൃദയാഘാതം, രക്തസ്രാവം, മസ്തിഷ്‌കാഘാതം, പൊള്ളൽ, ഒടിവുചതവുകൾ, വൈദ്യുതാഘാതം തുടങ്ങിയവ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ പ്രഥമശുശ്രൂഷ ലഭ്യമാക്കിയാൽ അപകടനിരക്കു കുറയ്ക്കാം.
ഉൾപ്രദേശങ്ങളിലും മറ്റും താമസിക്കുന്നവർക്കു പദ്ധതി ഏറെ പ്രയോജനകരമാണ്. ആംബുലൻസ് വരുന്നതിനു മുൻപോ ആശുപത്രി യിലെത്തിക്കും മുൻപോ വിലപ്പെട്ട ജീവന് അപകടമുണ്ടാകാതെ സംരക്ഷിക്കാൻ കഴിയും. ആദ്യഘട്ടത്തിൽ എല്ലാ മേഖലയിലെയും വനിതകളെ ഉൾപ്പെടുത്തും.വീട്ടമ്മമാർ, ബിസിനസ് നടത്തുന്നവർ, അദ്ധ്യാപികമാർ, മറ്റു ജോലിചെയ്യുന്നവർ എന്നിവർ പദ്ധതിയിൽ ഉൾപ്പെടുന്നു. പദ്ധതി നടപ്പാക്കിയശേഷം ഇതിന്റെ ഗുണഫലങ്ങൾ വിലയിരുത്തും. ഗുണപരമായി എന്തു മാറ്റമുണ്ടാക്കിയെന്നു മനസ്സിലാക്കിയശേഷം തുടർപദ്ധതികൾ ആസൂത്രണം ചെയ്യും.