- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസറും ഹാർട്ട് അറ്റാക്കും അൽഷിമേഴ്‌സും കിഡ്‌നി രോഗവും ഭക്ഷണം കഴിച്ച് ഭേദമാക്കാം...!!; ദീർഘകാലം ജീവിക്കാൻ ഒരു ആധികാരിക ഗൈഡ്
വെറും മരുന്നും ചികിത്സാ രീതികൾ കൊണ്ടും രോഗങ്ങളെ അകറ്റി നിർത്താനാവില്ലെന്നും അതിന് മാതൃകാപരമായ ഡയറ്റും പിന്തുടരണമെന്നതും ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ച കാര്യമാണ്. കാൻസറും ഹാർട്ട് അറ്റാക്കും അൽഷിമേഴ്‌സും കിഡ്‌നി രോഗവും വരെ ശരിയായ രീതിയിലുള്ള ഭക്ഷണക്രമത്തിലൂടെ ഇല്ലാതാക്കാമെന്നും ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ദീർഘകാല ജീവിക
വെറും മരുന്നും ചികിത്സാ രീതികൾ കൊണ്ടും രോഗങ്ങളെ അകറ്റി നിർത്താനാവില്ലെന്നും അതിന് മാതൃകാപരമായ ഡയറ്റും പിന്തുടരണമെന്നതും ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ച കാര്യമാണ്. കാൻസറും ഹാർട്ട് അറ്റാക്കും അൽഷിമേഴ്‌സും കിഡ്‌നി രോഗവും വരെ ശരിയായ രീതിയിലുള്ള ഭക്ഷണക്രമത്തിലൂടെ ഇല്ലാതാക്കാമെന്നും ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ദീർഘകാല ജീവിക്കാനുള്ള ഒരു ആധികാരിക ഗൈഡാണിത്. ഭക്ഷണക്രമവും രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തിയ പ്രമുഖരിലൊരാളാണ് ഡോ. മൈക്കൽ ഗ്രിഗെർ. 65ാം വയസിൽ ഹൃദയാഘാതം മൂലം മരിച്ചുവെന്ന് ഡോക്ടർമാർ എഴുതിത്ത്ത്തള്ളിയ തന്റെ അമ്മൂമ്മ തുടർന്ന് ചിട്ടയായ ആഹാരക്രമത്തിലൂടെ 96ാം വയസ് വരെ ജീവിച്ചതിന് സാക്ഷ്യം വഹിച്ച ബാല്യകാല അനുഭവമാണ് അദ്ദേഹത്തെ വൈദ്യശാസ്ത്ര പഠനത്തിലേക്കും പിന്നീട് രോഗങ്ങളും ആഹാരക്രമവും തമ്മിലുള്ള വിശദമായ പഠനത്തിലേക്കും നയിച്ചത്.രോഗങ്ങളും പോഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച 24,000ത്തോളം പഠനങ്ങൾ കഴിഞ്ഞ വർഷം മാത്രം ഡോ. മൈക്കലും അദ്ദേഹത്തിന്റെ ഗവേഷകസംഘവും വളണ്ടിയർമാരും ചേർന്ന് പരതിയെടുത്ത് അതിന്മേൽ വിശദമായ പഠനം നടത്തുകയും നിർണായകമായ കണ്ടെത്തലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
യുകെയിലും യുഎസിലുമുണ്ടായ പ്രായമെത്താത്ത മരണങ്ങളിൽ ഭൂരിഭാഗവും ഒഴിവാക്കാവുന്നതായിരുന്നുവെന്നും ഈ പഠനങ്ങളിലൂടെ ഡോക്ടറും സംഘവും കണ്ടെത്തിയിട്ടുണ്ട്. ജീനുകളിലൂടെയെത്തുന്ന അസുഖ പാരമ്പര്യം മൂലമാണ് നാം ആയുസെത്താതെ മരണത്തിന് കീഴടങ്ങുന്നതെന്നാണ് മിക്കവരും തെറ്റിദ്ധരിച്ചിരിക്കുന്നത്. 55ാം വയസിൽ കടുത്ത രക്തസമ്മർദവും 60ൽ ഹൃദയാഘാതവും 70ൽ കാൻസറും സ്വഭാവികമായി മരണകാരണമാവുകയാണെന്നാണ് മിക്കവരും കരുതുന്നത്. പാരമ്പര്യമാണ് ഇതിനുള്ള പ്രധാന കാരണമെന്നാണ് നമ്മുടെ ധാരണ. എന്നാൽ ഇതിൽ പാരമ്പര്യത്തിന് 10 മുതൽ 20 ശതമാനം വരെ മാത്രമേ പങ്കുള്ളൂവെന്നും ബാക്കിയുള്ള സാധ്യത ഒഴിവാക്കാവുന്നതാണെന്നുമാണ് ഡോക്ടർ മൈക്കൽ ചൂണ്ടിക്കാട്ടുന്നത്.മരണകാരണമാകുന്ന ബാക്കി 80 മുതൽ 90 വരെ ശതമാനം ഘടകങ്ങൾ നമ്മുടെ ആഹാരക്രമവും ജീവിതശൈലിയും മൂലമാണെന്നാണ് ഡോക്ടർ സമർത്ഥിക്കുന്നത്. സാമ്പ്രദായിക പാശ്ചാത്യ ആഹാരക്രമമാണ് ആയുസെത്താതെ മരിക്കുന്നതിനുള്ള പ്രധാനകാരണമായി വർത്തിക്കുന്നത്. വികലാംഗതയുണ്ടാക്കുന്നതിനും പ്രധാന കാരണം മറ്റൊന്നല്ല. നാം കഴിക്കുന്ന ആഹാരവും ജീവിത ശൈലിയും തന്നെയാണ് ദീർഘായുസിനും ആരോഗ്യകരമായ ജീവിതത്തിനും വഴിയൊരുക്കുന്നതെന്നും ഡോക്ടർ കണ്ടെത്തിയിരിക്കുന്നു.
എന്നാൽ ഏത് തരത്തിലുള്ള ആഹാരക്രമവും ജീവിതശൈലിയുമാണ് തെരഞ്ഞെടുക്കേണ്ടതെന്നതിനെക്കുറിച്ച് പലർക്കും സംശയങ്ങൾ ഇപ്പോൾ ഉയർന്ന് വന്നേക്കാം. ഇതിനായി 35,000 മുതിർന്ന ആളുകളുടെ ആഹാരക്രമവും ജീവിതശൈലിയും വിശകലനം ചെയ്ത് പൂജ്യം മുതൽ അഞ്ച് വരെ സ്‌കോർ അവർക്ക് നൽകുകയുമാണ് ഡോക്ടറും സംഘവും ചെയ്തിരിക്കുന്നത്. ഓരോരുത്തരും കഴിക്കുന്ന ആഹാരത്തിന്റെ ഗുണമേന്മയ്ക്കനുസൃതമായാണ് സ്‌കോർ നിശ്ചയിച്ചിരുന്നത്. പഴങ്ങൾ, പച്ചക്കറികൾ, വോൾ ഗ്രെയിനുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയ മാതൃകാപരമായ ആഹാരക്രമം പിന്തുടരുന്നവർക്ക് ഉയർന്ന പോയിന്റ് ലഭിച്ചിരുന്നു. ഇതിൽ അഞ്ചിൽ നാല് പോയിന്റ് അഥവാ ഹെൽത്തി ഈറ്റിങ് സ്‌കോർ നേടിയവർ വെറും ഒരു ശതമാനം മാത്രമായിരുന്നു. നാല് പ്രധാനപ്പെട്ട ജീവിതശൈലീഘടകങ്ങളെ പിന്തുടർന്നാൽ ഗുരുതരമായ രോഗങ്ങളെ അകറ്റി നിർത്താമെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു. പ ുകവലിക്കാതിരിക്കുക, പൊണ്ണത്തടി ഒഴിവാക്കുക, ദിവസത്തിൽ അരമണിക്കൂറെങ്കിലും വ്യായാമത്തിനായി ചെലവഴിക്കുക, ആരോഗ്യകരമായി ഭക്ഷണം കഴിക്കുക എന്നിവയാണവ. പഴങ്ങൾ, പച്ചക്കറികൾ, വോൾ ഗ്രെയിൻസ് എന്നിവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും മാംസവിഭവങ്ങൾ ചുരുക്കുന്നതുമാണ് ആരോഗ്യകരമായ ഭക്ഷണം എന്നതുകൊണ്ട് പൊതുവെ അർത്ഥമാക്കുന്നത്.
മേൽപ്പറഞ്ഞ നാല് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുരുതരമായ രോഗങ്ങളുടെ മൂന്നിലൊന്നും പിടിപെടുന്നതെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.നാല് ഘടകങ്ങളും വേണ്ടവിധം നടപ്പിലാക്കാനായാൽ നിങ്ങൾക്ക് പ്രമേഹം വരാനുള്ള 90 ശതമാനം സാധ്യത നിങ്ങൾക്ക് ഒഴിവാക്കാൻ സാധിക്കും. അതു പോലെ തന്നെ ഹാർട്ട് അറ്റാക്ക് വരാനുള്ള 80 ശതമാനം സാധ്യതയും കാൻസർ വരാനുള്ള ഭൂരിഭാഗം സാധ്യതയും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ ഓരോ ക്രോമസോമിന്റെയും അറ്റത്ത് ടെലോമോർ എന്നറിയപ്പെടുന്ന ഒരു ക്യാപ് ഉണ്ട്. ഡിഎൻഎയെ തേയ്മാനത്തിൽ നിന്നും സംരക്ഷിക്കുന്ന കവചമാണിത്. കോശങ്ങൾ ഓരോ സമയത്തും വിഭജിക്കപ്പെടുമ്പോൾ ഈ ക്യാപ്പിന്റെ ഒരു അംശം നഷ്ടപ്പെടുന്നുണ്ട്.
ഇത്തരത്തിൽ ടെലൊമോർ പൂർണമായും നഷ്ടപ്പെടുമ്പോൾ നിങ്ങളുടെ കോശം നശിക്കുകയുംചെയ്യും. ഇക്കാരണത്താൽ ടെലൊമോറിനെ നിങ്ങളുടെ ജീവിതത്തിന്റെ ഫ്യൂസായിട്ടാണ് കണക്കാക്കുന്നത്. നിങ്ങൾ സിഗററ്റ് വലിക്കുന്ന വേളയിൽ ടെലൊമോറിന് മൂന്നിരട്ടി നാശമാണുണ്ടാവുന്നത്. അതിനാൽ ആരോഗ്യത്തിലേക്കുള്ള ആദ്യപടിയെന്നോണം പുകവലി നിർത്തുകയാണ് വേണ്ടത്. നിങ്ങൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിനനുസൃതമായാണ് ടെലൊമോറിന്റെ നഷ്ടം നിർണയിക്കപ്പെടുന്നത്. പഴങ്ങൾ, പച്ചക്കറികൾ, മറ്റ് ആന്റിഓക്‌സിഡന്റ് ഭക്ഷണങ്ങൾ എന്നിവ കഴിച്ചാൽ ദീർഘകാലം നിലനിൽക്കുന്നതും സംരക്ഷിക്കപ്പെടുന്നതുമായ ടെലൊമോർ ഉണ്ടാകുന്നതാണ്. എന്നാൽ റിഫൈൻഡ് ഗ്രെയിനുകൾ, മാംസാഹാരങ്ങൾ, ഫിസി ഡ്രിങ്കുകൾ തുടങ്ങിയവ കഴിച്ചാൽ ടെലൊമോറിന് ദൈർഘ്യം കുറയുകയും അത് ആയുസിനെ കുറയ്ക്കുകയും ചെയ്യുമെന്നറിയുക.