- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ ചീത്ത കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം..; ശീലമാക്കാം ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ; കൂടുതൽ അറിയാം..
ഹൃദയാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണത്തിലെ നാരുകൾ. പ്രത്യേകിച്ച് ലയിക്കുന്ന നാരുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ (LDL) അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ രക്തസമ്മർദ്ദവും ശരീരത്തിലെ വീക്കവും നിയന്ത്രിക്കാനും ഉപകരിക്കും. ഇവ രണ്ടും ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകങ്ങളാണ്. നാരുകളുടെ പതിവായ ഉപയോഗം ശരീരത്തിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് പ്രധാനപ്പെട്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഓട്സ്: ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകൾ അടങ്ങിയ ഓട്സ്, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത ലഘൂകരിക്കാനും സഹായിക്കുന്നു. ഓട്സ് സ്മൂത്തി, പുട്ട്, ദോശ എന്നിങ്ങനെ പല രൂപത്തിലും ഇത് കഴിക്കാം.
പയർ വർഗ്ഗങ്ങൾ: നാരുകൾ, സസ്യാധിഷ്ഠിത പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവ പയറുകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ആപ്പിൾ: ആപ്പിളിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ എന്ന ലയിക്കുന്ന നാര് കൊളസ്ട്രോൾ കുറയ്ക്കാനും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാനും ഉത്തമമാണ്.
അവക്കാഡോ: ഹൃദയാരോഗ്യത്തിന് ഗുണകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും അവക്കാഡോയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (HDL) വർദ്ധിപ്പിക്കുകയും ചെയ്യും.
ബെറിപ്പഴങ്ങൾ: ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, പോളിഫെനോളുകൾ എന്നിവയാൽ സമ്പുഷ്ടമായ ബെറിപ്പഴങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാനും ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ദിവസവും ഒരു പിടി ബെറികൾ കഴിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും.