- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വൈകുന്നേരമായാൽ ഇവൻ ഇല്ലാതെ പറ്റില്ല..!'; നിങ്ങൾ 'അശ്വഗന്ധ ചായ' പതിവായി കുടിക്കുന്നവരാണോ?; ആരോഗ്യഗുണങ്ങൾ ഏറെ; അറിയാം..
ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണങ്ങൾ നൽകുന്ന അശ്വഗന്ധയെ, ചായരൂപത്തിൽ പതിവായി സേവിക്കുന്നത് ആരോഗ്യത്തിന് ഏറെ പ്രയോജനകരമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും വ്യാപകമായി കണ്ടുവരുന്ന ഈ ഔഷധ സസ്യത്തിന്റെ വേരും കായയും പാരമ്പര്യ വൈദ്യത്തിൽ ഉപയോഗിച്ചുവരുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പറയുന്നതനുസരിച്ച്, അശ്വഗന്ധ ചായയിലെ അഡാപ്റ്റോജെനിക് ഗുണങ്ങൾ കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകളെ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തെയും മനസ്സിനെയും ശാന്തമാക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും ഉപകരിക്കും.
ഉറങ്ങുന്നതിന് മുമ്പ് അശ്വഗന്ധ ചായ കുടിക്കുന്നത് മാനസിക വ്യക്തതയും ശ്രദ്ധയും വർദ്ധിപ്പിക്കുമെന്ന് നാഷണൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആൻഡ് ഇന്റഗ്രേറ്റീവ് ഹെൽത്ത് വ്യക്തമാക്കുന്നു. ഇത് ശരീരത്തെ ശാന്തമാക്കാനും പിരിമുറുക്കവും സമ്മർദ്ദവും ലഘൂകരിക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ:
അശ്വഗന്ധ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്നും, അതുവഴി നല്ല ഉറക്കം ലഭിക്കാൻ ഉപകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
തയ്യാറാക്കുന്ന വിധം:
1-2 ടീസ്പൂൺ ഉണങ്ങിയ അശ്വഗന്ധ വേരുകൾ ഒരു കപ്പ് തിളച്ച വെള്ളത്തിൽ ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. സ്വാദിനായി തേൻ, നാരങ്ങ, ഇഞ്ചി, അല്ലെങ്കിൽ കറുവപ്പട്ട എന്നിവ ചേർക്കാവുന്നതാണ്.
സമ്മർദ്ദം കുറയ്ക്കാനും മാനസികോല്ലാസം വീണ്ടെടുക്കാനും ലക്ഷ്യമിടുന്നവർക്ക് അശ്വഗന്ധ ചായ ഒരു മികച്ച കൂട്ടാളിയാകും.