- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണത്തിന് ശേഷം 'ഗ്രാമ്പൂ' ചുമ്മാ..ഒന്ന് ചവച്ചരച്ച് കഴിച്ചുനോക്കൂ..; ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം; പഠനങ്ങൾ പറയുന്നത്
ഭക്ഷണശേഷം ഒരു കഷ്ണം ഗ്രാമ്പൂ ചവച്ചരച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആൻ്റി ഓക്സിഡൻ്റുകൾ, ആൻ്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ, വിറ്റാമിൻ സി, നാരുകൾ എന്നിവയാൽ സമ്പന്നമായ ഗ്രാമ്പൂ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങളെ തടയാൻ കഴിവുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പ്രഭാതഭക്ഷണത്തിന് ശേഷം ഗ്രാമ്പൂ ചവച്ചരച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉപകരിക്കും. കൂടാതെ, നാരുകളാൽ സമ്പുഷ്ടമായ ഗ്രാമ്പൂ ദഹനപ്രശ്നങ്ങളെ ലഘൂകരിക്കാനും വയറു വീർക്കുന്ന അവസ്ഥയെ അകറ്റാനും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഭക്ഷണശേഷം ഒരു ഗ്രാമ്പൂ ചവയ്ക്കുന്നത് അസിഡിറ്റി കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിൻ്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വായുടെ ആരോഗ്യത്തിനും ഗ്രാമ്പൂ മികച്ചതാണ്. പല്ലുവേദനയ്ക്ക് ഏറ്റവും ഫലപ്രദമായ ഔഷധങ്ങളിലൊന്നായി ഗ്രാമ്പൂ കണക്കാക്കപ്പെടുന്നു. വായ്നാറ്റം അകറ്റാനും ഇതിന് കഴിവുണ്ട്. ചെറിയ ചൂടുവെള്ളത്തിൽ കുറച്ച് തുള്ളി ഗ്രാമ്പൂ തൈലം ചേർത്ത് ഭക്ഷണം കഴിച്ച ശേഷം കവിൾ കൊള്ളുന്നത് വായ്നാറ്റത്തെ ഇല്ലാതാക്കാൻ സഹായിക്കുമെന്നും പറയപ്പെടുന്നു. ശ്വാസകോശത്തിൻ്റെയും ഹൃദയത്തിൻ്റെയും ആരോഗ്യത്തിനും ഗ്രാമ്പൂ ഗുണകരമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.




