രീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ ലഘൂകരിക്കാനും കറിവേപ്പിലയും നാരങ്ങയും ചേർത്ത വെള്ളം ഫലപ്രദമാണെന്ന് ആരോഗ്യവിദഗ്ദ്ധർ. വിറ്റാമിൻ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളമായി അടങ്ങിയ നാരങ്ങ, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിനോടൊപ്പം കറിവേപ്പില കൂടി ചേർക്കുമ്പോൾ ഇതിൻ്റെ ഗുണങ്ങൾ വർദ്ധിക്കുന്നു.

ശരീരത്തിലെ നിർജ്ജലീകരണം തടയുന്നതിനും ഈ പാനീയം സഹായകമാണ്. ഹൃദയാരോഗ്യത്തിനും ഇത് മികച്ചതാണ്. നാരങ്ങയിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമ്പോൾ, കറിവേപ്പില ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനും ഈ പാനീയം ഏറെ നല്ലതാണ്.

കൂടാതെ, കരളിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം സംരക്ഷിക്കാനും ചർമ്മസംരക്ഷണത്തിനും കറിവേപ്പില-നാരങ്ങ വെള്ളം പ്രയോജനകരമാണെന്ന് പഠനങ്ങൾ പറയുന്നു. ഇതിലെ ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങൾ കരൾ, ശ്വാസകോശം എന്നിവയുടെ സംരക്ഷണത്തിന് സഹായിക്കുന്നു. ചർമ്മത്തിൻ്റെ തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.

ഏതൊരു ഭക്ഷണക്രമത്തിലും മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യവിദഗ്ദ്ധരുടെ നിർദ്ദേശം തേടുന്നത് നിർബന്ധമാണെന്ന് ശ്രദ്ധയിൽ വെക്കുക. വിറ്റാമിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കലവറയായ ഈ പാനീയം ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സമഗ്രമായ ആരോഗ്യ നേട്ടങ്ങൾ നൽകും.