നിങ്ങളുടെ പ്രിയപ്പെട്ട ബിയറിന്റെ ഒരു പിന്റോ ഒരു ഗ്ലാസ്സോ ഒരുപക്ഷെ പത്ത് വർഷം മുൻപ് നിങ്ങളെ ലഹരിയിൽ ആഴ്‌ത്തിയതിനേക്കാൾ കൂടുതൽ ആഴത്തിൽ നിങ്ങളെ ലഹരിയിൽ ആഴ്‌ത്തിയേക്കും. നിങ്ങളുടെ കാലുകളുടെ ഇടർച്ച വർദ്ധിപ്പിച്ചേക്കും. അടുത്ത ചില വർഷങ്ങളിലായി ബിയറിലെയും വൈനിലേയും കോക്ക്ടെയിലിലെയും ആൽക്കഹോളിന്റെ അനുപാതം വർദ്ധിച്ചതാണ് കാരണം. അതുകൊണ്ടു തന്നെയാണ്, കേവലം ഒരു ആൽക്കഹോളിക് ഡ്രിങ്ക് എടുത്തിട്ടാണെങ്കിൽ പോലും വാഹനമോടിക്കരുതെന്ന് കഴിഞ്ഞയാഴ്‌ച്ച ഒരു മുതിർന്ന ഡോക്ടർ മുന്നറിയിപ്പ് നൽകിയത്.

വലിപ്പം കൂടിയ ഗ്ലാസ്സുകൾ, ശക്തിയേറീയ നവലോക വൈനുകൾ, ക്രാഫ്റ്റ് ബിയറുകൾ തുടങ്ങിയവയെല്ലാം മദ്യത്തിന്റെ ലഹരി വർദ്ധിക്കുന്നതിന് കാരണമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വളരെ കുറഞ്ഞ ശക്തിയുള്ള ബിയർ അപ്രത്യക്ഷമായതും ഒരു കാരണമാണ്. ഇപ്പോൾ ഒരു മനുഷ്യൻ എത്ര യൂണിറ്റ് ആൽക്കഹോൾ കഴിച്ചു എന്നത് കണക്കാക്കാൻ ഏറെ ബുദ്ധിമുട്ടാണ് എന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ തലവൻ സർ ഇയാൻ ജിൽമോർ പടയുന്നത്. അതുകൊണ്ടു തന്നെ ഏതൊരു ആൽക്കഹോളിക് ഡ്രിങ്കും കഴിച്ച് വാഹനമോടിക്കുന്നതിൽ നിന്നും വിലക്കുന്ന നിയമം വരണമെന്നും അദ്ദേഹം പറയുന്നു.

നിലവിൽ ഒരു പൊതു നിർദ്ദേശം എന്നതുപോലെ പറയുന്നത് വാഹനമോടിക്കുകയാണെങ്കിൽ പുരുഷന്മാർ മൂന്ന് യൂണിറ്റിൽ കൂടുതൽ മദ്യപിക്കരുതെന്നും, സ്ത്രീകൾ രണ്ട് യൂണിറ്റിൽ മദ്യപാനം പരിമിതപ്പെടുത്തണം എന്നുമാണ്. ഗതാഗത വകുപ്പ് നൽകുന്ന നിർദ്ദേശമാണിത്. നേരത്തെ സ്റ്റാൻഡേർഡ് ആയിരുന്ന 125 മില്ലി ലിറ്റർ വൈനിൽ 1.6 യൂണിറ്റ് വൈൻ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് കേൾക്കാൻ പോലുമില്ലെന്നും 250 മില്ലി ലിറ്റർ ആണ് ഇപ്പോഴത്തെ സ്റ്റാൻഡേർഡ് എന്നും സർ ഇയാൻ പറയുന്നു. ഇതിൽ 3.5 യൂണിറ്റ് മദ്യം ഉണ്ടാകും.

90 കളിൽ പ്രചാരത്തിലാകാൻ തുടങ്ങിയ 250 മില്ലി ലിറ്റർ ഗ്ലാസ്സുകൾ ആളുകളെ അധികമായി മദ്യപിക്കാൻ പ്രേരിപ്പിച്ചതായി ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു. ആത്യന്തികമായി ഇത്, നിങ്ങൾ കഴിക്കുന്ന ഒരു ഗ്ലാസ്സ് വൈൻ, പത്തു വർഷം മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ലഹരി നല്കുന്ന ഒന്നായി മാറും. അതിനോടൊപ്പം കൂടുതൽ ആൽക്കഹോൾ കലർന്ന് വൈനുംകൂടുതൽ ശക്തമായിരിക്കുകയാണ്. ഇത് വ്യക്തികളിലെ ആൽക്കഹോൾ ബൈ വോള്യം (എ ബി വി) വർദ്ധിപ്പിക്കും.

യൂറോപ്യൻ ലാഗറുകൾ പ്രചാരം നേടിയതോടെ എ ബി വി സ്വാഭാവികമായി വർദ്ധിക്കുകയും ചെയ്തു. ഒരിക്കൽ ഏറെ പ്രചാരമുണ്ടായിരുന്ന ലോ- മൈൽഡ് ബിയറുകൾ വിപണികളിൽ നിന്ന് അപ്രത്യക്ഷമാകാനും തുടങ്ങി. 3 ശതമാനം മാത്രം എ ബി വി ഉണ്ടായിരുന്ന മൈൽഡ് ബിയറുകൾക്ക് പകരം 6 ശതമാനം എ ബി വിയുള്ള ലാഗറുകൾ പ്രചാരം നേടാൻ തുടങ്ങി. ക്രാഫ്റ്റ് ബിയറിലാണെങ്കിൽ 15 ശതമാനം വരെ എ ബി വി ഉണ്ടായിരിക്കും.

ജിൻ, വോഡ്ക, വിസ്‌കി എന്നിവയുടെ ഉപഭോഗം വർദ്ധിച്ചതോടെ ആളുകൾ ഓരോ തവണ മദ്യപിക്കുമ്പോഴും അകത്ത് ചെല്ലുന്ന ആൽക്കഹോളിന്റെ അംശം വർദ്ധിക്കാൻ തുടങ്ങി. നേരത്തെ പബ്ബുകളും മറ്റു 25 മിലി ലിറ്റർ ഗ്ലാസ്സിലായിരുന്നു മദ്യം നൽകിയിരുന്നതെങ്കിൽ, ഇപ്പോൾ അത് 35 എം എൽ, 50 എം എൽ എന്നിങ്ങനെയായിരിക്കുന്നും ഇതും മദ്യപാനം വർദ്ധിക്കാൻ കാരണമായി.