രളിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ദിവസവും കട്ടൻ കാപ്പി കുടിക്കുന്നത് സഹായകമാണെന്ന് പഠനത്തിൽ കണ്ടെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നതനുസരിച്ച്, കഫീൻ, ക്ലോറോജെനിക് ആസിഡ് (CGA), ട്രൈഗോനെലിൻ, ഡൈറ്റെർപീനുകൾ, മെലനോയിഡുകൾ തുടങ്ങിയ സംയുക്തങ്ങൾ കാപ്പിയിൽ അടങ്ങിയിരിക്കുന്നു.

പാലും പഞ്ചസാരയും ചേർക്കാതെ, കട്ടൻ കാപ്പിയായി കുടിക്കുന്നതാണ് കരളിലെ കൊഴുപ്പ് അലിയിക്കുന്നതിനും കരളിന് ദീർഘകാല നാശത്തിൽ നിന്ന് സംരക്ഷണം നൽകുന്നതിനും ഏറ്റവും ഉചിതമായ മാർഗ്ഗമെന്ന് ഡോ. ശുഭം വാത്സ്യ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിശദീകരിക്കുന്നു. ദിവസവും ഒരു കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് കരളിലെ കൊഴുപ്പ് പൂർണ്ണമായും അലിയിക്കാൻ സഹായിക്കുമെന്നും ഇത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കുകയും ചെയ്യുമെന്നും ഡോ. വാത്സ്യ കൂട്ടിച്ചേർത്തു.

കാപ്പി കരളിന്റെ ആരോഗ്യത്തിന് ഔഷധതുല്യമാണെന്നും, കരൾ രോഗങ്ങളുടെ പുരോഗതി മന്ദഗതിയിലാക്കാനും, കരൾ എൻസൈമുകളുടെ അളവ് കുറയ്ക്കാനും, കരൾ കാൻസറിനുള്ള സാധ്യത കുറയ്ക്കാനും, കരളിന് ഫൈബ്രോസിസ് (കരളിലെ കലകൾക്ക് ദോഷം സംഭവിക്കുന്നത്) വരാതെ സംരക്ഷിക്കാനും ഇതിന് കഴിവുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

2023-ൽ 'ദി ഓക്‌സ്‌നർ ജേണൽ' പ്രസിദ്ധീകരിച്ച പഠനത്തിൽ, പ്രതിദിനം ഒന്നുമുതൽ മൂന്ന് കപ്പ് വരെ കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് സുരക്ഷിതമാണെന്നും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും പറയുന്നു. യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ വന്ന മറ്റൊരു പഠനവും കാപ്പി ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതായി സ്ഥിരീകരിക്കുന്നു.