- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജ്യൂസ് അടിക്കാൻ ആശയോടെ വാങ്ങിച്ചുവെയ്ക്കും രണ്ടു ദിവസം കഴിഞ്ഞാൽ ഇവൻ ഉണങ്ങും..; 'നാരങ്ങ' എങ്ങനെ ഫ്രഷായി സൂക്ഷിക്കാം..; അറിയാം ചിലത്
അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായ നാരങ്ങ, വാങ്ങിയ ശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ വാടി ഉണങ്ങിപ്പോകുന്നത് സാധാരണമാണ്. എന്നാൽ ചില പ്രത്യേക രീതികളിലൂടെ ഇവ കേടുകൂടാതെ മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാൻ സാധിക്കും.
പഴുത്ത നാരങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അവ കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ സഹായിക്കും. എന്നാൽ പഴുക്കാത്ത നാരങ്ങ ഒരിക്കലും ഫ്രിഡ്ജിൽ വെക്കരുത്. പകരം, സൂര്യപ്രകാശവും ചൂടും ഏൽക്കാത്ത ഉണങ്ങിയ സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
നാരങ്ങ വെള്ളത്തിൽ മുക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും വളരെ ഫലപ്രദമായ മാർഗ്ഗമാണ്. ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ നാരങ്ങകൾ ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഏകദേശം മൂന്നുമാസം വരെ ഇവ കേടുകൂടാതെയിരിക്കും. നാരങ്ങ സൂക്ഷിക്കുന്ന സ്ഥലത്ത് വായുസഞ്ചാരം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിച്ചാൽ നാരങ്ങ പെട്ടെന്ന് കേടാകും.
ഇതുകൂടാതെ, മറ്റ് പഴവർഗ്ഗങ്ങൾക്കൊപ്പം നാരങ്ങ സൂക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കണം. ആപ്പിൾ, വാഴപ്പഴം, തക്കാളി, അവക്കാഡോ പോലുള്ള പഴങ്ങളിൽ നിന്നുള്ള എഥിലീൻ വാതകം നാരങ്ങ കേടാകാൻ കാരണമാകും.
പകുതി മുറിച്ച നാരങ്ങ ആണെങ്കിൽ, മുറിച്ച ഭാഗം പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇത് മുറിച്ച നാരങ്ങ ദിവസങ്ങളോളം കേടുകൂടാതെയിരിക്കാൻ സഹായിക്കും.