- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടങ്ങിയിരിക്കുന്നത് ഹൈ പ്രോട്ടീനുകൾ..; ദിവസവും ഓരോ 'മുട്ട' കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാമോ?; പഠനങ്ങൾ പറയുന്നത്
ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് വിദഗ്ധർ പറയുന്നു. പ്രോട്ടീൻ സമൃദ്ധമായ മുട്ട തലച്ചോറിന്റെയും കണ്ണുകളുടെയും പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മുട്ട കഴിക്കുന്നത് ഉത്തമമാണ്.
മുട്ടയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള പ്രോട്ടീൻ, ഭക്ഷണം കഴിക്കുന്നതിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും വയറു നിറഞ്ഞ അനുഭൂതി നൽകുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ സുഗമമാക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ മുട്ടയ്ക്ക് വലിയ പങ്കുണ്ട്. പ്രത്യേകിച്ച് ഗർഭിണികൾ ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കുന്നത് അവരുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
കണ്ണുകളുടെ ആരോഗ്യത്തിനും മുട്ട വളരെ നല്ലതാണ്. കാഴ്ചശക്തി മെച്ചപ്പെടുത്താനും നേത്ര സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിലും മുട്ടയുടെ പങ്ക് നിഷേധിക്കാനാവില്ല. ശരീരത്തിൽ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ മുട്ട കഴിക്കുന്നത് നല്ലതാണ്. പുഴുങ്ങിയോ പൊരിച്ചോ എങ്ങനെ കഴിച്ചാലും മുട്ടയുടെ ഗുണങ്ങൾ ലഭ്യമാകും.




