- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചില സമയം കടുത്ത നടുവേദനയ്ക്കും കാരണമാകാം...'; യൂറിക് ആസിഡ് കൂടുമ്പോള് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ?; അറിയാം...
ശരീരത്തിലെ സ്വാഭാവിക പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. ഭക്ഷണങ്ങളിൽ അടങ്ങിയ പ്യൂരിനുകൾ വിഘടിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നത്. സാധാരണയായി രക്തത്തിൽ അലിഞ്ഞുചേരുന്ന ഇത് വൃക്കകളാൽ അരിച്ച് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. എന്നാൽ, ഇതിന്റെ അളവ് ശരീരത്തിൽ അധികരിക്കുമ്പോൾ വിവിധ രോഗാവസ്ഥകൾക്ക് ഇത് വഴിവെക്കും.
യൂറിക് ആസിഡ് അധികരിക്കുന്നതിന്റെ പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് 'ഗൗട്ട്'. സന്ധികളിൽ യൂറിക് ആസിഡ് പരലുകൾ അടിഞ്ഞുകൂടുന്ന ഇത് കഠിനമായ വേദന, വീക്കം, ചുവപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ, വൃക്കകളിലും യൂറിക് ആസിഡ് അടിഞ്ഞുകൂടി വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിനും ഇത് ഇടയാക്കും. കാലക്രമേണ, ഈ അവസ്ഥ 'ക്രോണിക് കിഡ്‌നി ഡിസീസ്' (CKD) അഥവാ വൃക്കയുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന രോഗങ്ങളിലേക്ക് നയിച്ചേക്കാം.
ഉയർന്ന യൂറിക് ആസിഡ് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനും 'ഹൈപ്പർടെൻഷൻ' ഉണ്ടാകാനുള്ള സാധ്യത കൂട്ടാനും കാരണമാകും. ശരീരത്തിലെ ഇൻസുലിൻ പ്രതിരോധത്തിൽ യൂറിക് ആസിഡ് ഒരു പങ്കുവഹിക്കുന്നതുകൊണ്ട് ടൈപ്പ് 2 പ്രമേഹത്തിനും ഇത് കാരണമായേക്കാം. നട്ടെല്ലിൽ യൂറിക് ആസിഡ് പരലുകൾ അടിഞ്ഞുകൂടുന്നത് കഠിനമായ നടുവേദനയ്ക്ക് വഴിവെക്കും. എക്സിമ, അലർജി പോലുള്ള ചർമ്മ പ്രശ്നങ്ങൾക്കും അമിതമായ യൂറിക് ആസിഡ് ഒരു കാരണമായി കണക്കാക്കപ്പെടുന്നു.




