- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിർന്നവരിലെപ്പോലെ തന്നെ കുട്ടികളിലും വ്യാപകമാവുകയാണ് വൃക്കരോഗങ്ങൾ; എന്തൊക്കെയാണ് കുട്ടികളിലെ വൃക്കരോഗത്തിന്റെ കാരണങ്ങൾ; എന്തൊക്കെയാണ് ലക്ഷണങ്ങൾ; നെയ്യാറ്റിൻകര നിംസിലെ നെഫ്രോളജി വിഭാഗം മേധാവി മഞ്ജു തമ്പി സംസാരിക്കുന്നു
തിരുവനന്തപുരം: നമ്മുടെ ശരീരത്തിൽ ആവശ്യത്തിൽ കൂടുതലായി ഏത് പദാർത്ഥം എത്തിയാലും ശരീരം അത് പുറന്തള്ളും. ഈ പ്രക്രിയയിൽ പ്രധാന പങ്കുവഹിക്കുന്നത് വൃക്കകളാണ്. ശരീരത്തിലെ മാലിന്യങ്ങൾ ഫിൽറ്റർ ചെയ്ത് രക്തം ശുദ്ധിയാക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്ക. ആരോഗ്യമുള്ള വൃക്കകളാണ് വിഷപദാർത്ഥങ്ങളെയും അധികമായുള്ള ജലാംശത്തെയും ധാതുലവണങ്ങളെയും മൂത്രത്തിലൂടെ പുറന്തള്ളുന്നത്. അതായത് ഒരു മനുഷ്യന് സുഖകരമായി ജീവിച്ചിരിക്കാൻ, ആരോഗ്യമുള്ള വൃക്കകൾ കൂടിയേ തീരു. വൃക്കകൾക്ക് കാര്യമായ എന്തെങ്കിലും തകരാറുകൾ ഉണ്ടായാൽ ഉടനെ തന്നെ ഡയാലിസിസോ വൃക്കമാറ്റിവെക്കലോ ചെയ്യേണ്ടത് അനിവാര്യമാണ്.
മുതിർന്നവരിലെ വൃക്കരോഗത്തെപ്പറ്റി നിങ്ങൾക്ക് ഒരുപാട് അറിവുണ്ടാകും, എന്നാൽ കുട്ടികളിലെ വൃക്കരോഗങ്ങളെപ്പറ്റിയോ? അതെ, കുട്ടികളിലും വൃക്കരോഗം ഇന്ന് വ്യാപകമായി വർധിക്കുന്നു. ജനനം മുതൽ തന്നെ കുട്ടികളിൽ രോഗം കണ്ടുവരുന്നു. വൃക്കരോഗം കുട്ടികളെ പലവിധത്തിൽ ബാധിക്കും. ഇതിൽ ചികിത്സിച്ചു മാറ്റാൻ പറ്റുന്നവ മുതൽ ദീർഘകാല പ്രത്യാഘാതമായി ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥകൾ വരെയുണ്ട്.
അക്യൂട്ട് വൃക്കരോഗം പെട്ടെന്നു വികസിക്കുന്നു, വളരെക്കാലം നീണ്ടുനിൽക്കുന്നു. എന്നാലിത് ചികിത്സിച്ചുകഴിഞ്ഞാൽ പൂർണ്ണമായും ഇല്ലാതാകാം. എന്നാൽ ക്രോണിക് കിഡ്നി ഡിസീസ് അഥവാ വിട്ടുമാറാത്ത വൃക്കരോഗം കാലക്രമേണ വഷളാകുന്നു. ഇത് ഒടുവിൽ വൃക്ക തകരാറിലേയ്ക്ക് നയിക്കുന്നു.ജനന വൈകല്യങ്ങൾ,പാരമ്പര്യ രോഗങ്ങൾ,അണുബാധ തുടങ്ങിയവയാണ് കുട്ടികളിലെ വൃ്ക്കരോഗത്തിന്റെ പ്രധാന കാരണങ്ങളായി പറയുന്നത്.കുട്ടികളിലുണ്ടാകുന്ന വൃക്കരോഗത്തെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും സംസാരിക്കുകയാണ് നെയ്യാറ്റിൻകര നിംസിലെ നെഫ്രോളജി വിഭാഗം മേധാവി മഞ്ജു തമ്പി സംസാരിക്കുന്നു..
മറുനാടന്‍ മലയാളി ബ്യൂറോ