- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതു ടോയ്ലറ്റിലെ 'സീറ്റില്‍' ഇരിക്കാന്‍ പേടിയാണോ? സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും! ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ തിരിച്ചറിയുക
പൊതു ടോയ്ലറ്റിലെ 'സീറ്റില്‍' ഇരിക്കാന്‍ പേടിയാണോ? സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും! ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ തിരിച്ചറിയുക

നിങ്ങള്‍ ഒരു രക്ഷിതാവോ അല്ലെങ്കില്‍ പെട്ടെന്ന് ഇടയ്ക്കിടെ ബാത്ത്റൂമിലേക്ക് പോകേണ്ട ഒരു വിട്ടുമാറാത്ത ആരോഗ്യപ്രശ്നം ഉള്ളയാളോ ആണെങ്കില്‍, നിങ്ങളുടെ പ്രദേശത്തെ മോശം പൊതു ടോയ്‌ലറ്റുകള്‍ ഏതൊക്കെയാണെന്ന കാര്യം നേരത്തേ കണ്ടു വെച്ചിട്ടുണ്ടാകും. ചിലപ്പോള്‍, നിങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെങ്കില്‍ ആഴ്ചകളായി വൃത്തിയാക്കിയിട്ടില്ലെന്ന് തോന്നിക്കുന്ന ഒരു ടോയ്‌ലറ്റ് നിങ്ങള്‍ക്ക് ഉപയോഗിക്കേണ്ടി വരും. നിങ്ങള്‍ ധൈര്യത്തോടെ യൂറോപ്യന്‍ ക്ലോസറ്റിന്റെ സീറ്റില്‍ ഇരിക്കുമോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം.
താരതമ്യേന അത് വൃത്തിയായി കാണപ്പെടുന്നെങ്കിലും സീറ്റില്‍ ഇരിക്കുന്നത് നിങ്ങളെ രോഗിയാക്കുമെന്ന് ആശങ്കപ്പെടുന്നുണ്ടോ എന്നും വിദഗ്ധര്‍ ആരായുന്നു. ആരോഗ്യമുള്ള മുതിര്‍ന്നവരില്‍ ഒരു ലിറ്ററില്‍ കൂടുതല്‍ മൂത്രവും 100 ഗ്രാമില്‍ കൂടുതല്‍ മലവും ദിവസവും ഉത്പാദിപ്പിക്കപ്പെടുന്നു. എല്ലാവരുടേയും മലത്തിലൂടെയും മൂത്രത്തിലൂടെയും ബാക്ടീരിയകളും വൈറസുകളും പുറംതള്ളപ്പെടുകയാണ്. ഇതില്‍ ചിലത് ടോയ്‌ലറ്റില്‍ എത്തിച്ചേരുന്നുണ്ട്.
ചില ആളുകള്‍, പ്രത്യേകിച്ച് വയറിളക്കമുള്ളവര്‍, ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ദോഷകരമായ സൂക്ഷ്മാണുക്കള്‍ പുറത്തുവിടാന്‍ സാധ്യതയുണ്ട്. പൊതുടോയ്ലറ്റുകള്‍ ഇത്തരത്തിലുള്ള സൂക്ഷാണുക്കളെ കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് പതിവെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇ. കോളി, ക്ലെബ്‌സിയല്ല, എന്ററോകോക്കസ് തുടങ്ങിയ കുടലില്‍ നിന്നുള്ള ബാക്ടീരിയകളും നോറോവൈറസ്, റോട്ടവൈറസ് തുടങ്ങിയ വൈറസുകളും ഇതില്‍ പെടുന്നു. ഇവ ഗ്യാസ്ട്രോഎന്റൈറ്റിസ്, ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകും.
ബയോഫിലിം എന്ന് വിളിക്കപ്പെടുന്ന ഒന്ന് കൂടിയുണ്ട്, ടോയ്‌ലറ്റ് റിമ്മുകള്‍ക്കടിയിലും പ്രതലങ്ങളിലും അടിഞ്ഞുകൂടുന്ന സൂക്ഷ്മാണുക്കളുടെ മിശ്രിതമാണ് ഇത്. പൊതു ടോയ്‌ലറ്റുകളിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് സീറ്റുകളില്‍ പലപ്പോഴും സൂക്ഷ്മാണുക്കള്‍ കുറവാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം തെളിയിച്ചു, ഉദാഹരണത്തിന് വാതില്‍ പിടികള്‍, ഫ്യൂസറ്റ് നോബുകള്‍, ടോയ്‌ലറ്റ് ഫ്ലഷ് ലിവറുകള്‍. ഈ ഭാഗങ്ങള്‍ പലരും സ്പര്‍ശിക്കുന്നത് പലപ്പോഴും കഴുകാത്ത കൈകള്‍ ഉപയോഗിച്ചാണ്.
തിരക്കേറിയ സ്ഥലങ്ങളിലെ പൊതു ടോയ്‌ലറ്റുകള്‍ ആഴ്ചയില്‍ നൂറുകണക്കിന് അല്ലെങ്കില്‍ ആയിരക്കണക്കിന് തവണ ഉപയോഗിക്കുന്നു. ചിലത് ഇടയ്ക്കിടെ വൃത്തിയാക്കാറുണ്ട്, എന്നാല്‍ മറ്റുള്ളവ ദിവസത്തില്‍ ഒരിക്കല്‍ അല്ലെങ്കില്‍ വളരെ കുറച്ച് തവണ മാത്രമേ വൃത്തിയാക്കാറുള്ളൂ. മൂത്രത്തിന്റെ ഗന്ധം, മലിനമായ തറ, നിങ്ങളുടെ കണ്ണുകള്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്നത് എന്നിവയാണ് ടോയ്‌ലറ്റ് വൃത്തിയാക്കിയിട്ടില്ലെന്നതിന്റെ സൂചനകള്‍. അത് പോലെ ഹാന്‍ഡ് ഡ്രയറുകള്‍ അണുക്കള്‍ വ്യാപിപ്പിക്കും.
ടോയ്‌ലറ്റ് ഉപയോഗിച്ചതിനുശേഷം, കൈ കഴുകുന്നതിനുമുമ്പ് നിങ്ങളുടെ കണ്ണുകളിലോ വായിലോ ഭക്ഷണത്തിലോ സ്പര്‍ശിച്ചാല്‍, രോഗാണുക്കള്‍ നിങ്ങളുടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കാം. ശ്വസിക്കുന്നത് വഴി അവ അകത്തേക്ക് കടക്കും. ടോയ്‌ലറ്റ് സീറ്റ് കവറുകള്‍ ഉപയോഗിക്കുകയോ ഇരിക്കുന്നതിന് മുമ്പ് സീറ്റില്‍ ടോയ്‌ലറ്റ് പേപ്പര്‍ വയ്ക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്‍ഡ് നേരത്തേക്ക് നിങ്ങളുടെ കൈകള്‍ ശരിയായി കഴുകുക,
സോപ്പ് ഇല്ലെങ്കില്‍ കൈകള്‍ വൃത്തിയാക്കാന്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കരുതുക സാധ്യമെങ്കില്‍ ഹാന്‍ഡ് ഡ്രയറുകള്‍ ഒഴിവാക്കുക, കാരണം അവ അണുക്കള്‍ പടര്‍ത്തും. പകരം പേപ്പര്‍ ടവലുകള്‍ ഉപയോഗിക്കുക. നിങ്ങളുടെ ഫോണ്‍ പതിവായി വൃത്തിയാക്കുക, ടോയ്‌ലറ്റില്‍ ഉപയോഗിക്കരുത്. ഫോണുകള്‍ പലപ്പോഴും ബാക്ടീരിയകളെ പിടിച്ചെടുക്കുകയും കൊണ്ടുപോകുകയും ചെയ്യുന്നു, പ്രത്യേകിച്ചും നിങ്ങള്‍ അവ കുളിമുറിയില്‍ ഉപയോഗിക്കുകയാണെങ്കില്‍.


