- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾക്ക് വിട്ടുമാറാത്ത ചുമ ഉണ്ടോ ?; എങ്കിൽ സൂക്ഷിക്കണം; ചിലപ്പോൾ ലങ് ക്യാൻസറിന്റെ തുടക്കമാകാം; പ്രധാനപ്പെട്ട ലക്ഷണങ്ങളെ എങ്ങനെ തിരിച്ചറിയാം
ശ്വാസകോശാർബുദത്തിന്‍റെ (Lung Cancer) പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വിട്ടുമാറാത്ത ചുമ, ചുമയ്ക്കുമ്പോൾ രക്തം വരിക, നെഞ്ചുവേദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, നടക്കുമ്പോഴുള്ള അമിതമായ കിതപ്പ് എന്നിവയെല്ലാം ഇതിന്‍റെ സൂചനകളാകാം. ശബ്ദത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങളും, അകാരണമായ ശരീരഭാരം കുറയുന്നതും, അമിതമായ ക്ഷീണവും ശ്വാസകോശാർബുദത്തിന്‍റെ ലക്ഷണങ്ങളായി പരിഗണിക്കണം.
പ്രസ്തുത ലക്ഷണങ്ങൾ ഏതെങ്കിലും വ്യക്തിയിൽ കണ്ടുതുടങ്ങിയാൽ സ്വയം രോഗനിർണയം നടത്താൻ ശ്രമിക്കാതെ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. ഡോക്ടറുടെ പരിശോധനകൾക്ക് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. നേരത്തെയുള്ള രോഗനിർണയത്തിലൂടെ ചികിത്സ ഫലപ്രദമാക്കാനും രോഗിയുടെ ജീവൻ രക്ഷിക്കാനും സാധിക്കും. വിപുലമായ പ്രചാരണം വഴി ജനങ്ങളിൽ ഈ വിഷയത്തിൽ അവബോധം വളർത്തേണ്ടതുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.