- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്ടെന്ന് സങ്കടം വരുന്ന സ്വഭാവം; കരഞ്ഞാൽ പിന്നെ നിർത്തില്ല; ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടോ?; എങ്കിൽ അവഗണിക്കരുത്..സൂക്ഷിക്കണം
ആരോഗ്യകരമായ ജീവിതത്തിന് ശാരീരികക്ഷമത പോലെതന്നെ നിർണായകമാണ് മാനസികാരോഗ്യവും. മാനസികാരോഗ്യം തകരാറിലാണെങ്കിൽ ഒരു വ്യക്തി പൂർണമായും ആരോഗ്യവാനാണെന്ന് പറയാൻ സാധ്യമല്ല. ചില പ്രധാന ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും അവഗണിക്കാതെയിരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ മാനസികാരോഗ്യം മോശമായ അവസ്ഥയിലാണെന്ന് വിലയിരുത്താവുന്നതാണ്.
പ്രധാനമായും താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ശ്രദ്ധ നൽകേണ്ടതുണ്ട്:
ദൈനംദിന കാര്യങ്ങളിലെ ബുദ്ധിമുട്ടുകൾ: മുമ്പ് നിസ്സാരമായി ചെയ്തിരുന്ന കാര്യങ്ങൾ പിന്നീട് ചെയ്യാൻ കഴിയാതെ വരിക, ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ, ജോലികളൊന്നും ചെയ്യാൻ സാധിക്കാതെ വരിക എന്നിവയെല്ലാം മാനസികാരോഗ്യ പ്രശ്നങ്ങളുടെ പ്രാഥമിക സൂചനകളാണ്.
വികാരപരമായ മാറ്റങ്ങൾ: പെട്ടെന്നുണ്ടാകുന്ന സങ്കടം, ഉടൻ കരച്ചിൽ വരിക, നിരന്തരമായി കരഞ്ഞുകൊണ്ടിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ മാനസികാരോഗ്യം തകരാറിലാണെന്ന് വ്യക്തമാക്കുന്നു. ഇത്തരം വികാരപരമായ മാറ്റങ്ങളെ നിസ്സാരമായി കാണരുത്.
ഉറക്കമില്ലായ്മ: ശരിയായ ഉറക്കം ലഭിക്കാതെ വരുന്നത് മാനസികാരോഗ്യം തകരാറിലാണെന്ന് തെളിയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഈ ലക്ഷണം ഒരിക്കലും നിസ്സാരമായി കാണരുത്.
സ്ഥിരമായ പ്രകോപനം: പ്രത്യേക കാരണങ്ങളൊന്നും ഇല്ലാതെ ദേഷ്യം വരികയും എപ്പോഴും പ്രകോപിതനാവുകയും ചെയ്യുന്നത് മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങളിലൊന്നാണ്.
ഉത്സാഹക്കുറവ്: സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം പുറത്തുപോവുകയും കളികളിലും തമാശകളിലും ഏർപ്പെടുകയും ചെയ്തിരുന്ന ഒരാൾ പെട്ടെന്ന് നിശബ്ദനാവുകയും വീട്ടിൽതന്നെ ഒതുങ്ങിക്കൂടുകയും ചെയ്യുന്നത് മാനസികാരോഗ്യം തകരാറിലായതിന്റെ സൂചനയാവാം.
ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടത് അനിവാര്യമാണ്.




