- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലദോഷത്തിനുള്ള മരുന്ന് ഉപയോഗം ഭാവിയില്‍ വിനയായേക്കാം; അമേരിക്കയില്‍ ബ്രിട്ടന്റെ ജലദോഷ മരുന്നിന് നിരോധനം വരുന്നു
സാധാരണയായി ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കാട്ടുമ്പോള്‍ തന്നെ നമ്മളില്‍ പലരും മരുന്ന് തേടി നെട്ടോടമോടുന്ന രീതിയാണ് പതിവുള്ളത്. എന്നാല്‍ ഈ മരുന്നു പ്രയോഗം പലപ്പോഴും ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് വരുത്തുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ബ്രിട്ടനില്‍ ജലദോഷപ്പനിക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലെസിപ്പ് എന്ന മരുന്ന് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനം ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.
കാരണം അമേരിക്കയില്‍ ഈ മരുന്നില്‍ ചേര്‍ത്തിട്ടുള്ള ഫെനൈലെഫ്രൈന്‍ എന് വസ്തു രോഗത്തിന്് ഗുണകരമല്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടനില്‍ ഓരോ വര്‍ഷവും ജനങ്ങള്‍ ജലദോഷം, മൂക്കടപ്പ്്, തൊണ്ട വേദന എന്നിവക്ക് പരിഹാരമായി 250 ബില്യണ്‍ പൗണ്ട് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. എന്നാല്‍ ഇപ്പോള്‍ പുറത്ത് ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഇവയൊന്നും തന്നെ ഫലപ്രദമല്ല എന്നാണ്.
ചുരുക്കത്തില്‍ ജനങ്ങള്‍ വെറുതേ പണം പാഴാക്കി കളയുന്നു എന്ന് വ്യക്തം. കഴിഞ്ഞയാഴ്ചയാണ് അമേരിക്കയില്‍ മരുന്നുകളുടെ ഉപയോഗം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം നടത്തിയ പഠനത്തില്‍ അമേരിക്കയിലും ബ്രിട്ടനിലും വില്‍ക്കപ്പെടുന്ന ജലദോഷ സംഹാരികളില്‍ ചേര്‍ക്കുന്ന ഫെനൈലെഫ്രൈന്‍ എന്ന വസ്തുവിന് ജലദോഷ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യാതൊരു പങ്കുമില്ല എന്ന് വെളിപ്പെടുത്തിയത്. ഒരു നൂറ്റാണ്ട് മുമ്പാണ് ജലദോഷം അകറ്റുന്നതിനുള്ള മരുന്നുകളില്‍ പെനാലെഫ്രൈന്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.
ജലദോഷത്തിനുള്ള ഒട്ടു മിക്ക മരുന്നുകളിലും ഇത് വ്യാപകമായി ചേര്‍ക്കുന്നുണ്ട്. മൂക്കടപ്പ് ഉണ്ടാകുമ്പോള്‍ ഇവ ചേര്‍ത്ത മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ മൂക്കിലെ രക്തക്കുഴലുകള്‍ ചുരുങ്ങുന്നതും വികസിക്കുന്നതും നിയന്ത്രിക്കാന്‍ ഇവ സഹായകരമാകും എങ്കിലും. ഫെനാലഫ്രൈന്‍ ചേര്‍ത്ത് തയ്യാറാക്കുന്ന മരുന്നുകള്‍ ഫലപ്രദമല്ല എന്ന കണ്ടെത്തിയ സ്ഥിതിക്ക് അവയ്ക്ക് വിലക്ക് ഏര്‍്പ്പെടുത്തുന്ന കാര്യത്തിലും അടിയന്തരമായി തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്ക ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചാല്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബ്രിട്ടന്‍ ആലോചിക്കുന്നത്. മാത്രമല്ല ബ്രിട്ടനില്‍ ഇത്തരം കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി അതോറിറ്റി പറയുന്നത് ഫെലാലഫ്രൈന്‍ ചേര്‍ത്ത മരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ തകരാര്‍ ഇല്ല എന്നാണ്. അമേരിക്കയില്‍ ഈ ഇത്തരം മരുന്നുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ തങ്ങള്‍ നിയമ നടപടി നേരിടേണ്ടി വരുമോ എന്ന ഭയത്തിലാണ് പല മരുന്ന് കമ്പനികളും.