- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്റിബയോട്ടിക്സ് വാരി തിന്നുന്നവര്‍ അറിയുക; യൂറിനറി ഇന്‍ഫെക്ഷന് മരുന്നു കഴിച്ചയാളാ.... പിന്നെ എണീറ്റിട്ടില്ല!
ഇന്ന് നിസാര രോഗങ്ങള്‍ക്ക് പോലും പ്രതിവിധിയായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. എന്നാല്‍ പലപ്പോഴും ഇവയുടെ അമിതമായ ഉപയോഗം വന്‍ തോതിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴി വെയ്ക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അമേരിക്കയില്‍ നാല് വര്‍ഷം മുമ്പ് യൂറിനറി ഇന്‍ഫെക്ഷന് ആന്റി ബയോട്ടിക്ക് കഴിച്ച ഒരു സ്ത്രീ പിന്നെ എണീറ്റിട്ടില്ല. ഇപ്പോള്‍ അവര്‍ വീല്‍ ചെയറിലാണ് ജീവിതം തള്ളി നീക്കുന്നത്. കായികതാരവും ഫിറ്റ്നസ് കോച്ചുമായിരുന്ന ടാലിയ സ്മിത്ത് എന്ന 45 കാരിക്കാണ് ഈ ദുര്യോഗം ഉണ്ടായിരിക്കുന്നത്.
മൂന്ന് ആന്റി ബയോട്ടിക്ക് ഗുളികകള്‍ കഴിച്ചതിന് പിന്നാലെ ശരീരത്തിന് കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പാദം മുതല്‍ കാലുകളില്‍ ഇലക്ട്രിക്ക ഷോക്കടിച്ചത് പോലെ തനിക്ക് അനുഭവപ്പെട്ടു എന്നാണ് ടാലിയ വെളിപ്പെടുത്തിയത്. കാലിന്റെ മസിലുകള്‍ അനങ്ങാത്തത് പോലെ തനിക്ക് തോന്നിയെന്നും അങ്ങനെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ അവര്‍ക്ക് വേദനയും നീരും കുറയാനായി ഇബുപ്രോഫെന്‍ എന്ന മരുന്ന് നല്‍കുകയും വീട്ടില്‍ പോയി മരുന്ന് കഴിച്ച് വിശ്രമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ടാലിയക്ക് സ്വന്തമായി കുളിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ അവരുടെ ആരോഗ്യനില മോശമായി മാറുകയായിരുന്നു.
കൂടാതെ ഭക്ഷണം ചവയ്ക്കാനും ഇറക്കാനും കഴിയാത്ത അവസ്ഥയിലേക്ക് എത്തി. ടാലിയയുടെ ഭര്‍ത്താവിന്റെ ആരോഗ്യസ്ഥിതിയും മോശമായ അവസ്ഥയിലായിരുന്നു. അത് കൊണ്ട് തന്നെ ഇവരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. ടാലിയ സ്മിത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ജീവിതം ദുരിതത്തിലായ നിരവധി പേര്‍ തങ്ങളുടെ അനുഭവങ്ങളുമായി രംഗത്ത് എത്തുകയായിരുന്നു. എന്നാല്‍ ഇപ്പോഴും അമേരിക്കയില്‍ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്നത് തുടരുകയാണ്.
ഈ മരുന്നിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് അവരാരും തന്നെ രോഗികളോട് പറയുന്ന പതിവുമില്ല. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന പതിനായിരം പേരില്‍ ഒന്ന് മുതല്‍ 10 പേര്‍ക്ക് വരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. തന്നെ ച്കിത്സിച്ച ഡോക്ടറോട് ആന്റിബയോട്ടിക്കിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ ഒരു കുഴപ്പമുമില്ല വളരെ സുരക്ഷിതമാമെന്നാണ് പറഞ്ഞതെന്നാണ് ടാനിയ വെളിപ്പെടുത്തിയത്. ടാലിയയെ പോലെ ആന്റിബയോട്ടിക്കുകള്‍ കഴിച്ച് അവശ നിലയിലായവരില്‍ ഹോളിവുഡ് താരങ്ങളും ഉള്‍പ്പെടുന്നു.
റാംബോ , ലാസ്റ്റ് ബ്ലഡ് തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച റിക്ക് സിംഗാലേയും ആന്റിബയോട്ടിക്കിന്റെ ഇരയായി മാറിയ വ്യക്തിയാണ്. നിരവധി ആരോഗ്യ പ്രവര്‍ത്തകരും ആന്റിബയോട്ടിക്് കഴിച്ച് അവശ നിലയിലായ സംഭവങ്ങളും അമേരിക്കയില്‍ ഉണ്ടായിട്ടുണ്ട്.