- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാന്‍ ആഴ്ചയില്‍ 150 മിനിറ്റ് മിതമായ രീതിയിലുള്ള എയറോബിക് വ്യായാമം; ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ നമ്മളുടെ രക്തസമ്മര്‍ദ്ദം കൂടിയില്ലെങ്കില്‍ മാത്രം അത്ഭുതപ്പെട്ടാല്‍ മതി!
ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ നമ്മളുടെ രക്തസമ്മര്‍ദ്ദം കൂടിയില്ലെങ്കില്‍ മാത്രം അത്ഭുതപ്പെട്ടാല്‍ മതി. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്ന് കഴിക്കുന്നവരുടെ എണ്ണം ഇപ്പോഴും വര്‍ദ്ധിച്ചു വരികയാണ്. ഓരോ വര്‍ഷവും ലോകത്ത് ഏകദേശം 1.28 ബില്യണ്‍ ആളുകളെ രക്തസമ്മര്‍ദ്ദം ബാധിക്കാറുണ്ട് എന്നാണ് കണക്ക്. ഈ ആരോഗ്യപ്രശ്നം നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ വിവിധ രോഗങ്ങളുടെ അപകടസാധ്യത വര്‍ദ്ധിക്കും എന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നായി വ്യായാമം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.
രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാന്‍ ആഴ്ചയില്‍ 150 മിനിറ്റ് മിതമായ രീതിയിലുള്ള എയറോബിക് വ്യായാമം വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ജോഗിംഗ് അല്ലെങ്കില്‍ സൈക്ലിംഗ് എന്നിവയാണ് പ്രധാനമായും ഇവര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ചില സമീപകാല പഠനങ്ങള്‍ ഇവയും ഏറ്റവും ഫലപ്രദമായ സമീപനം അല്ലെന്നാണ് വ്യക്തമാക്കുന്നത്. ഏതാണ്ട് പതിനാറായിരത്തോളം പേരെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് ഇക്കാര്യം ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഇത് സംന്ധിച്ച പഠനം ആരംഭിച്ചത്. ഓരോ പരീക്ഷണവും രണ്ടാഴ്ചയാണ് നീണ്ടു നിന്നത്.
രണ്ടാഴ്ചത്തെ വ്യായാമത്തിന്റെ ഫലമായി പഠന വിധേയരാക്കിയ വ്യക്തികളുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതായിരുന്നു പഠന രീതി. എല്ലാത്തരം വ്യായാമങ്ങളും രക്തസമ്മര്‍ദ്ദം കുറച്ചു എന്ന് തന്നെയാണ് വ്യക്തമാക്കിയത്. പലര്‍ക്കും രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്ന് കഴിക്കുമ്പോള്‍ ഉണ്ടാകുന്ന തരത്തിലുള്ള സമാനമായ അനുഭവം തന്നെയാണ് ഉണ്ടായത്. എന്നാല്‍ പിന്നീട് കണ്ടെത്തിയ ഒരു പ്രധാനപ്പെട്ട കാര്യം ഐസോമെട്രിക്ക് വ്യായാമങ്ങളാണ് കൂടുതല്‍ ഫലപ്രദം എന്നാണ്. ഐസോമെട്രിക് വ്യായാമം എന്നാല്‍ പേശികള്‍ക്ക് ബലം കൊടുക്കുന്ന വ്യായാമമാണ്.
ഇതില്‍ പേശികള്‍ സങ്കോചിക്കുമ്പോള്‍ സന്ധികള്‍ ചലിക്കാതെ ഒരേ സ്ഥാനത്ത് നില്‍ക്കുന്നു. ഉദാഹരണത്തിന്, ചുവരില്‍ ചാരി നില്‍ക്കുക, ഭിത്തിക്ക് നേരെ തള്ളുക തുടങ്ങിയവ എല്ലാം ഐസോമെട്രിക്ക് വ്യായാമങ്ങളാണ്. ഇവ പേശികളെ ഒരു പ്രത്യേക പൊസിഷനില്‍ മുറുക്കി നിര്‍ത്തുകയാണ്. ഇത് വലിയ തോതില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കും എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് കൃത്യമായി ചെയ്താല്‍ നമുക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതില്‍ നിന്ന് 22 ശതമാനം വരെ രക്ഷയാകും എന്നാണ് കണ്ടെത്തല്‍.
ഐസോമെട്രിക് വ്യായാമങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് അവ നമ്മുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്താന്‍ താരതമ്യേന എളുപ്പമാണ് എന്നതാണ്. 2023 ലെ ഒരു പഠനത്തില്‍, 12 ആഴ്ചത്തേക്ക് ആഴ്ചയില്‍ മൂന്ന് തവണ മാത്രം ഈ വ്യായാമം 12 മിനിറ്റ് മാത്രം ചെയ്താല്‍ മതി രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍. എന്നാല്‍ മറ്റുള്ള വ്യായാമരീതികള്‍ ഉപേക്ഷിക്കണം എന്നല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.