മാരകമായ ഒരു കരള്‍ രോഗത്തിന്റെ പ്രധാന കാരണം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ഇതിന് ഫലപ്രദമായ ചികിത്സയും ഉടന്‍ ശാസ്ത്രലോകം കണ്ടെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കരള്‍ കാന്‍സര്‍ കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുന്നത് ദോഷകരമായ കുടല്‍ ബാക്ടീരിയകളാണെന്നാണ് പുതിയ പഠനത്തില്‍ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കരള്‍ രോഗത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അമിതമായ മദ്യപാനം മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് പലരും പറയും. എന്നാല്‍ കരളിലും മറ്റും കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്ന എന്തും ഉദാഹരണമായി മോശം ഭക്ഷണക്രമം, ഈ രോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനം നടത്തിയവര്‍ പറയുന്നത്. ബ്രിട്ടീഷ് ലിവര്‍ ട്രസ്റ്റിന്റെ അഭിപ്രായത്തില്‍, മരണനിരക്ക് തുടര്‍ച്ചയായി വര്‍ദ്ധിക്കുന്ന ഒരേയൊരു പ്രധാന രോഗം കരള്‍ രോഗമാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ മരണനിരക്ക് നാലിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ കനേഡിയന്‍ ഗവേഷകര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കരള്‍ കേടുപാടുകള്‍ കുറയ്ക്കുന്നതിനുമുള്ള ഒരു മാര്‍ഗം കണ്ടെത്തിയിരിക്കാം എന്നാണ് കരുതപ്പെടുന്നത്. പത്യേകിച്ച് ഉയര്‍ന്ന അപകടസാധ്യതയുള്ള പൊണ്ണത്തടിയുള്ള രോഗികളിലാണ് ഇത് സാധ്യമാകുന്നത്. സെല്‍ മെറ്റബോളിസം എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, കുടലിലെ ബാക്ടീരിയകള്‍ ഉത്പാദിപ്പിക്കുന്ന ഒരു തന്മാത്രയെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു.

മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ ബയോമെഡിക്കല്‍ സയന്‍സസിലെ വിദഗ്ദ്ധനും പഠനത്തിന്റെ മുഖ്യ രചയിതാവുമായ പ്രൊഫസര്‍ ജോനാഥന്‍ ഷെറ്റ്സര്‍ പറയുന്നത് ഫാറ്റി ലിവര്‍ രോഗം പോലുള്ള പ്രശ്നങ്ങളെ ചികിത്സിക്കുന്നതിനുള്ള തികച്ചും പുതിയൊരു മാര്‍ഗമാണിത്. യു.കെയില്‍ അഞ്ചില്‍ ഒരാള്‍ക്ക് വീതം കാണപ്പെടുന്ന ഏറ്റവും സാധാരണമായ കരള്‍ രോഗങ്ങളിലൊന്നാണ് മെറ്റബോളിക് ഡിസ്ഫങ്ഷന്‍-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവര്‍ ഡിസീസ് .

നേരത്തേ ഇത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നറിയപ്പെട്ടിരുന്നു. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇത് കരളില്‍ വീക്കം ഉണ്ടാക്കുന്നു. കൃത്യമായി ചയ*-88യ8യ978-ല്ലെങ്കില്‍, ഇത് കരള്‍ തകരാറിലേക്കോ കാന്‍സറിലേക്കോ നയിച്ചേക്കാം, പൊണ്ണത്തടിയുള്ളവരും ടൈപ്പ് 2 പ്രമേഹ രോഗികളും ഈ രോഗത്തിന് കൂടുതല്‍ സാധ്യതയുള്ളവരാണ്.

കഴിഞ്ഞ വര്‍ഷം കരള്‍ രോഗം മൂലം 11,000 മരണങ്ങള്‍ ഉണ്ടായതായി ലിവര്‍ ട്രസ്റ്റിന്റെ കണക്കുകള്‍ വെളിപ്പെടുത്തി. വയില്‍ പലതും നേരത്തെയുള്ള ഇടപെടലുകളും ജീവിതശൈലി മാറ്റങ്ങളും കൊണ്ട് തടയാമായിരുന്നു. നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉളളവര്‍ പലരും പലപ്പോഴും അമിതഭാരമുള്ളവരോ പ്രമേഹമുള്ളവരോ ആണ് എന്ന കാര്യവും പ്രധാനമാണ്.