- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പല്ല് സംരക്ഷിക്കാന്‍ എന്തൊക്കെ കഴിക്കരുത്? ബ്രഷ് ചെയ്ത പല്ലു നശിപ്പിക്കുന്നത് എങ്ങനെ? പല്ലിനെക്കുറിച്ച് സാധാരണക്കാര്‍ അറിയേണ്ട എല്ലാ കാര്യങ്ങളും വിദഗ്ധര്‍ പറയുന്നു
പല്ല് സംരക്ഷിക്കാന്‍ എന്തൊക്കെ കഴിക്കരുത്?
ദന്താരോഗ്യം നമ്മള്‍ എന്നും അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണ്. പല്ലുകളുടെ ആരോഗ്യം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ മികച്ച പ്രവര്‍ത്തനത്തിന് അത്യാവശ്യമാണെന്ന് നമ്മളില്‍ പലരും ശ്രദ്ധിക്കാറില്ല. പലപ്പോഴും പല്ലിന് അസുഖം വരുമ്പോള്‍ മാത്രമാണ് പലരും ദന്തരോഗ വിദഗ്ധനെ കാണാന്‍ പോകുന്നത്.
അല്ലാതെ കൃത്യമായ ഇടവേളകളില്‍ ഒരു ഡെന്റിസ്റ്റിനെ കണ്ട് പല്ലിന്റെ ആരോഗ്യ സംബന്ധിയായ കാര്യങ്ങള്‍ പരിശോധിക്കുന്നത് പലരും
ചെയ്യാറില്ല. എന്നാല്‍ പലരും സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി കോസ്മറ്റിക് ഡന്‍്റിട്രി വളരെ വേഗം മുന്നേറുകയാണ്. എന്നാല്‍ ഇവിടങ്ങല്‍ പോയി പല്ലിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഇപ്പോഴും മനസിലാക്കാത്ത ഒരു കാര്യം പല്ലുകളുടെ ആരോഗ്യം ക്ഷയിക്കുന്നത് മാരക ആരോഗ്യ പ്രശ്നങ്ങളായ ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം മുതല്‍ മറവിരോഗം വരെ ഉണ്ടാകാന്‍ കാരണമാകും എന്നാണ്. പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഇന്ന് ദന്ത സംരക്ഷണത്തിന് ഒരു പാട് സാങ്കേതിക സംവിധാനങ്ങളുണ്ട്.
എന്നാല്‍ ദന്തരോഗ വിദഗ്ധന്‍മാരുടെ കുറവ് യു.കെ പോലെയുള്ള രാജ്യങ്ങളില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പലര്‍ക്കും കൃത്യമായി പല്ല് ബ്രഷ് ചെയ്യാന്‍ അറിയില്ല എന്ന പ്രശ്നം ഇപ്പോഴും ഇവിടെ ബാക്കി നില്‍ക്കുകയാണ്. പലരും രാവിലെ
ഉറക്കമെണീറ്റാല്‍ ആദ്യം ലൈം ജൂസ് കഴിക്കുന്ന സ്വഭാവമുള്ളവരാണ്. എന്നാല്‍ രാവിലെ തന്നെ നിങ്ങള്‍ സ്വന്തം പല്ലിനെ ആസിഡില്‍ കുളിപ്പിക്കുകയാണ് ഈ പ്രവൃത്തിയിലൂടെ ചെയ്യുന്നത് എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
നാരങ്ങയുടെ ആസിഡിന്റെ അംശം ഉള്ളത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു പ്രശ്നം ഉണ്ടാകുന്നത്. രാവിലെയും രാത്രിയിലും പല്ല് ബ്രഷ് ചെയ്യുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക വെറും രണ്ട് മിനിട്ട് മാത്രമേ നിങ്ങള്‍ ബ്രഷ് ചെയ്യേണ്ടതുളളൂ. കൂടുതല്‍ ശക്തിയായി ബ്രഷ് ചെയ്യുന്നത് നിങ്ങളുടെ പല്ലുകളെ ദോഷകരമായിട്ടായിരിക്കും ബാധിക്കുക. പല്ലിന്റെ ഇനാമല്‍ നഷ്ടമാകുന്നതിന് ഇത് കാരണമാകും എന്നതാണ് പ്രശ്നം. വലിയ കമ്പനികളുടെ ബ്രാന്‍ഡ് നെയിം പേറുന്ന ശീതള പാനീയമാണെങ്കില്‍ പോലും അത് പല്ലിന് ദോഷം വരുത്തുക തന്നെ ചെയ്യും.
ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അംശം കുറയുന്നതും പല്ലുകളെ ദോഷകരമായി ബാധിക്കും. മൂന്ന് മാസത്തിലൊരിക്കല്‍ നമ്മള്‍ ടൂത്ത് ബ്രഷ് മാറ്റിയിരിക്കണം. ബ്രഷിന്റെ ബ്രസീലുകള്‍ വളഞ്ഞ് തുടങ്ങിയാല്‍ പിന്നെ അത് കൊണ്ട് പ്രയോജനമില്ല എന്നാണ് ദന്തഡോക്ടര്‍മാര്‍ പറയുന്നത്.ദന്താരോഗ്യം, സംരക്ഷണം,