ന്നും ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ. യുവത്വം കാത്തു സൂക്ഷിക്കാനും സൗന്ദര്യം നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനും എല്ലാം ആളുകള്‍ നെട്ടോട്ടമോടുന്ന കാലമാണ് ഇത്. ആരോഗ്യ ശാസ്ത്രം പുരോഗമിക്കും തോറും സൗന്ദര്യത്തിനായി നിരവധി ശാസ്ത്രീയ മാര്‍ഗങ്ങളാണ് അടുത്ത വര്‍ഷം നമ്മ കാത്തിരിക്കുന്നത്. കാല്‍പ്പാദങ്ങള്‍ എക്കാലത്തും ആളുകളുടെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും എല്ലാം മികച്ച ലക്ഷണമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

കാല്‍പ്പാദങ്ങളുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനായി ഫുട്ട് ബോട്ടോക്സ് എന്ന ചികിത്സാരീതി ഇന്ന് സര്‍വ്വ സാധാരണമായി മാറിയിരിക്കുന്നു. എന്നാല്‍ ഈ ചികിത്സക്കായി അല്‍പ്പം വേദന നമ്മള്‍ സഹിക്കേണ്ടി വരും എന്നതാണ് പ്രശ്നം. കാല്‍വെള്ളയിലാണ് ഇതിനായുള്ള കുത്തി വെയ്പ് എടുക്കുന്നത്. 10 മിനിട്ട് സമയം മതി ഈ ചികിത്സ നടത്താന്‍. അല്‍പ്പം വലിപ്പമുള്ള സൂചി കൊണ്ടാണ് കാല്‍വെള്ളയില്‍ ഈ ചികിത്സ നടത്തുന്നത് എന്ന കാര്യം ഇതിനായി ഇറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഈ കുത്തിവെയ്പ്പ് എടുക്കുമ്പോള്‍ കാല്‍പ്പാദത്തിലെ ഞരമ്പുകള്‍ മരവിപ്പിക്കപ്പെടുകയാണ്. അത് കൊണ്ട് തന്നെ ഇവര്‍ക്ക് എത്ര പൊക്കമുള്ള ഹൈഹീല്‍ഡ് ചെരുപ്പ് ധരിച്ചാലും വേദന അനുഭവപ്പെടുകയില്ല. എന്നാല്‍ കുത്തിവെയ്പെടുത്ത ഭാഗത്ത് പിന്നീട് തനിക്ക് തീരെ

വേദനയും ഉണ്ടായിട്ടില്ലെന്ന് ചികിത്സക്ക് വിധേയയായ ഒരു സ്ത്രീ പറയുന്നു. ത്വക്കിന്റെ തിളക്കവും ഭംഗിയും എല്ലാം കൂട്ടുന്നതിനായി ഇപ്പോള്‍ വ്യാപകമായ ഒരു ചികിത്സാ രീതിയുണ്ട്.

പോളിന്യൂക്ലിയോടൈഡുകള്‍ കുത്തിവെയ്ക്കുന്നതാണ് ഈ ചികിത്സാ രീതി. ന്യൂക്ലിയോടൈഡുകളുടെ ശൃംഖലയാണിത്. മനുഷ്യശരീരത്തിലെ ഡി.എന്‍.എ നിര്‍മ്മിക്കുന്ന വസ്തുവാണ് ഇത്. സാല്‍മണ്‍ പോളി ന്യൂക്ലിയോടൈഡുകള്‍ കണ്ണുകള്‍ക്ക് കീഴിലാണ് കുത്തിവയ്ക്കുന്നത്. ഒരു വ്യക്തിയുടെ ജനിതക രീതികള്‍ തന്നെ മാറ്റിമറിക്കുന്നതാണ് ഈ ചികിത്സ. മറ്റൊരു രീതി വാട്ടര്‍ ബെഡുകള്‍ ഉപയോഗിച്ചുള്ളതാണ്. ഈ വാട്ടര്‍ ബെഡുകള്‍ വൈബ്രേഷന്‍ ഉള്ളതാണ്. ഇതില്‍ ഒരു മണിക്കൂര്‍ സമയം ഒരാള്‍ ഉറങ്ങുകയാണെങ്കില്‍ നാല് മണിക്കൂര്‍ ഉറങ്ങിയതിന്റെ ഗുണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. നല്ല രീതിയില്‍ ഉറങ്ങാന്‍ കഴിയുന്നതും ഒരാളിന്റെ യുവത്വവും സൗന്ദര്യവും എല്ലാം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും.

കടലില്‍ കണ്ട് വരുന്ന സീമോസ് എന്ന ചെടിയും ആരോഗ്യപരിപാലനത്തിന് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് കഴിക്കുന്നത് ആമാശയത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല മുടി നന്നായി വളരുന്നതിനും ചര്‍മ്മം കൂടുതല്‍ ഭംഗിയുള്ളതാകാനും സഹായിക്കും. കണ്ണുകള്‍ കൂടുതല്‍ വിടര്‍ന്നതാകാനും സീമോസ് ഫലപ്രദമാണ്. ഗ്രൗണ്ടിംഗ് ഷൂ എന്നറിയപ്പെടുന്ന പതിഞ്ഞ തരത്തിലുള്ള ചെരുപ്പുകള്‍ കാല്‍പ്പാദം കൂടുതലായി ഭൂമിയില്‍ സ്പര്‍ശിക്കാനും അതിലൂടെ കൂടുതല്‍ ഊര്‍ജ്ജം ശരീരത്തില്‍ എത്താനും നല്ലതാണെന്നാണ്

വിദഗ്ധര്‍ പറയുന്നത്.

റെഡ് ഹോട്ട് ഫേഷ്യല്‍ എന്ന സൗന്ദര്യ വര്‍ദ്ധക ചികിത്സയും ഇന്ന് വ്യാപകമാണ്. ലൈംഗിക ശേഷി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ന് പല ചികിത്സാ രീതികളും നിലവിലുണ്ട്. നൊവേമിന്‍സ് എന്ന ലൈംഗിക ഉത്തേജക മരുന്നിനും ആവശ്യക്കാര്‍ ഏറെയാണ്. സ്ട്രോബറിയുടെ സ്വാദും മണവും ഉള്ള ഈ മരുന്ന് അമിതമായ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.