- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബജറ്റ് പ്രഖ്യാപനത്തിൽ ജീവൻ രക്ഷിക്കുന്ന വണ്ടർ വുമണിനെ പോലെ ധനമന്ത്രി; അർബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും; കൂടെ ആ അപൂര്‍വ രോഗങ്ങള്‍ക്കുളള മരുന്നുകള്‍ക്കും നികുതി ഇളവ്

ഡൽഹി: അർബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാൻ ലക്ഷ്യമിട്ട് നികുതി ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. വടക്കേ ഇന്ത്യയിൽ ദേശീയ മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും സ്ത്രീശാക്തീകരണത്തിനായി 'ഷീ മാർട്ടുകൾ' അവതരിപ്പിക്കുമെന്നും ബജറ്റ് പ്രഖ്യാപനങ്ങളിൽ പറയുന്നു. ആരോഗ്യ, ടൂറിസം, കായിക മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള നിരവധി പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
ബജറ്റ് പ്രഖ്യാപനമനുസരിച്ച്, ക്യാൻസർ മരുന്നുകളുടെ നികുതി കുറയ്ക്കും. കൂടാതെ, 17 മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കുകയും ചെയ്യും. ഏഴ് അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഈ രോഗങ്ങൾ ബാധിച്ചവർക്ക് വലിയ ആശ്വാസമാകും.
ആരോഗ്യ മേഖലയിൽ മാനസികാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് വടക്കേ ഇന്ത്യയിൽ ദേശീയ മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കും. സ്ത്രീശാക്തീകരണ പദ്ധതികളുടെ ഭാഗമായി 'ഷീ മാർട്ടുകൾ' കൊണ്ടുവരികയും വനിതാ സംരംഭകരെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കശുവണ്ടി, കൊക്കോ കർഷകർക്കായി പ്രത്യേക പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടൂറിസം വികസനത്തിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ടൂറിസ്റ്റ് ഗൈഡുകൾക്ക് വിപുലമായ പരിശീലനം നൽകുമെന്നും 20 വിനോദസഞ്ചാര മേഖലകളിൽ ഗൈഡുമാർക്ക് ഐ.ഐ.എം. പരിശീലനം ലഭ്യമാക്കുമെന്നും ബജറ്റിൽ പറയുന്നു. ടൂറിസം മേഖലയിൽ ഒരു ദേശീയ ഹോസ്പിറ്റാലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ മലയോര ട്രെയിനുകൾ അവതരിപ്പിക്കുന്നതിനും പദ്ധതികളുണ്ട്. കായിക മേഖലയുടെ സമഗ്ര മാറ്റത്തിനായി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു.


