- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയാഗ്ര അടക്കം ഈ അഞ്ച് മരുന്നുകള്‍ കഴിക്കുന്നവര്‍ ജാഗ്രതൈ; ഭക്ഷണത്തിന് മുന്‍പോ ശേഷമോ ഇത് കഴിച്ചാല്‍ അപകടം; വെറും വയറ്റില്‍ കഴിക്കേണ്ട മരുന്നുകള്‍ അത് തെറ്റിച്ചാല്‍ സംഭവിക്കുന്നത് തിരിച്ചടികള്‍
വയാഗ്ര അടക്കം ഈ അഞ്ച് മരുന്നുകള്‍ കഴിക്കുന്നവര്‍ ജാഗ്രതൈ
അലോപ്പതി മരുന്നുകള്‍ കഴിക്കുമ്പോള്‍ പലപ്പോഴും അവ ഭക്ഷണത്തിന് മുമ്പാണോ ശേഷമാണോ കഴിക്കേണ്ടത് എന്ന് പലരും കാര്യമായി എടുക്കാറില്ല. ചിലര്‍ ആകട്ടെ ഭക്ഷണത്തിന് ഒപ്പവും മരുന്നുകള്‍ കഴിക്കാറുണ്ട്. എന്നാല്‍ അമേരിക്കയിലെ ഒരു പ്രഗത്ഭനായ ഡോക്ടറായ സൈന്‍ ഹസന്‍ പറയുന്നത് ഒരു കാരണവശാലും ഭക്ഷണത്തിനൊപ്പം കഴിക്കരുതെന്നാണ്.
വയാഗ്ര അടക്കം അഞ്ച് മരുന്നുകള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും ഇവ ഭക്ഷണത്തിന് മുമ്പോ ശേഷമോ കഴിച്ചാല്‍ അപകടമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാവിലെ ഒരു കപ്പ് കോഫിയോ ഓറഞ്ച് ജ്യൂസോ കഴിച്ചാല്‍ തന്നെ നമ്മുടെ ശരീരം മരുന്നുകള്‍ ഉള്‍ക്കൊളളാനുള്ള
സ്ഥിതി കൈവരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദയ സംബന്ധമായ രോഗങ്ങളും തൈറോയ്ഡ് പ്രശ്നങ്ങളും എല്ലാം നേരിടാന്‍ ഇത് ഏറെ ഫലപ്രദമാണെന്നാണ്.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തൈറോയിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന സിന്ത്രോയിഡ് എന്ന മരുന്ന്് പാല്,കോഫി, ജ്യൂസ് എന്നിവക്ക് ഒപ്പം കഴിച്ചാല്‍ അതിന് ഗുണഫലം കുറയുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിന് 30 മിനിട്ടോ
ഒരു മണിക്കൂര്‍ മുമ്പോ വെറും വയറ്റില്‍ വേണം സിന്ത്രോയിഡ് കഴിക്കാനെന്നാണ് അവര്‍ പറയുന്നത്. അസ്ഥികളുടെ കരുത്ത് കൂട്ടുന്നതിനായി ഉപയോഗിക്കുന്ന ചില മരുന്നുകള്‍ ഭക്ഷണത്തിനൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അത് പോലെ തന്നെയാണ് ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന വയാഗ്ര ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓരോ വര്‍ഷവും അമേരിക്കയില്‍ 10 ലക്ഷത്തിലധികം പേരാണ് വയാഗ്ര ഉപയോഗിക്കുന്നത്. രാത്രി ത്താഴത്തിനൊപ്പമാണ് ഒരാള്‍ വയാഗ്ര കഴിക്കുന്നതെങ്കില്‍ അത് കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വെറും വയറ്റിലോ ഭക്ഷണം കഴിച്ചതിന് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞോ മാത്രമേ വയാഗ്ര കഴിച്ചാല്‍ അതിന്റെ ഗുണം ലഭിക്കുകയുള്ളൂ. ഭക്ഷണത്തില്‍ ധാരാളം കൊഴുപ്പ് അടങ്ങയിയിട്ടുണ്ടെങ്കില്‍ അതും
വയാഗ്രയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രക്തസമ്മര്‍ദ്ദത്തിനായി കഴിക്കുന്ന ചില മരുന്നുകളും ഭക്ഷണത്തിന് ഒപ്പം കഴിക്കരുത് എന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.