ലപ്പോഴും മധ്യവയസില്‍ എത്തുമ്പോഴാണ് പലരും ആരോഗ്യത്തെ കുറിച്ച് ബോധവാന്‍മാരാകുന്നത്. വാര്‍ദ്ധക്യത്തിലും യൗവ്വനം നിലനിര്‍ത്താന്‍ എന്തൊക്കെയാണ് ചെയ്യുണ്ടേത് എന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പലരും പല നിര്‍ദ്ദേശങ്ങളും നല്‍കാറുണ്ട്. എന്നാല്‍ ഇവയില്‍ പലതും ശാസ്ത്രീയമായ അടിത്തറ ഇല്ലാത്ത ഒറ്റമൂലികള്‍ ആണെന്നത് കാരണം വിപരീതഫലമായിരിക്കും ഉണ്ടാക്കുന്നത്.

ശാസ്ത്രീയമായി ചെറുപ്പക്കാരാവാന്‍ ഇവ ശ്രദ്ധിക്കുക. എങ്ങനെയാണു ഭക്ഷണം കഴിക്കേണ്ടത്? എങ്ങനെയാണ് ഉറങ്ങേണ്ടത്? എങ്ങനെയാണു നടക്കേണ്ടത്? പ്രായമായാലും ചെറുപ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമായും ഈ മൂന്നു കാര്യങ്ങളാണ്. മധ്യകാലഘട്ടത്തില്‍ അല്‍ക്കെമിസ്റ്റുകള്‍ വിശ്വസിച്ചിരുന്നത് പുരാണങ്ങളിലുള്ള തത്വചിന്തകര്‍ പറയുന്ന കല്ല് കണ്ടെത്തിയാല്‍ അത് ഉപയോഗിച്ച് എല്ലാ കാലത്തേക്കും അനശ്വരരായി ജീവിക്കാന്‍ കഴിയും എന്നായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് ജെഫ് ബസോസിനെ പോലെയുള്ള ശതകോടീശ്വരന്‍മാര്‍ ലോകത്തെ ഏറ്റവും മിടുക്കന്‍മാരായ ഗവേഷകരെ നിയോഗിച്ച് കൊണ്ട് എങ്ങനെ ദീര്‍ഘകാലം ജീവിക്കാം എന്നതിനെ കുറിച്ച് പഠനം

നടത്തുകയാണ്.

അതേ സമയം ലോകത്തെ മഹാനഗരങ്ങളില്‍ പലയിടത്തും ഇപ്പോള്‍ ആയുസ് വര്‍ദ്ധിപ്പിക്കാനായി ക്ലിനിക്കുകള്‍ തന്നെ തുടങ്ങിയിരിക്കുകയാണ്.

ലണ്ടനില്‍ ഇത്തരം നിരവധി ക്ലിനിക്കുകളാണ് ഇപ്പോള്‍ ഉള്ളത്. പ്രതിവര്‍ഷം അമ്പത്തിനാലായിരം പൗണ്ട് വരെയാണ് ഇവിടെ അംഗത്വഫീസ്. ചില ക്ലിനിക്കുകളില്‍ ഇത് പതിനായിരം പൗണ്ട് വരെയാണ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരാള്‍ ഇപ്പോള്‍ തനിക്ക് 61 വയസാണ് പ്രായം എങ്കിലും 20 വയസുകാരന്റെ ആരോഗ്യമാണ് തനിക്കുള്ളതെന്ന് ഒരു പാശ്ചാത്യ മാധ്യമത്തോട് വെളിപ്പെടുത്തി.

തന്റെ യൗവ്വന കാലത്ത് പുകവലിച്ചും മദ്യപിച്ചും ഇഷ്ടമുള്ള ഭക്ഷണം കഴിച്ചും വ്യായാമം ചെയ്യാതെയും ജീവിച്ചു എന്നും നാല്‍പ്പത് വയസിന് ശേഷം പുതിയ ജീവിതരീതി സ്വീകരിച്ചതോടെ താന്‍ ഇപ്പോഴും യുവത്വം നിലനിര്‍ത്തുന്നതായും ഇയാള്‍ വ്യക്തമാക്കി. ഭക്ഷണം കഴിക്കുന്ന രീതിയും നടപ്പും വിശ്രമവും എല്ലാം മാറ്റിമറിച്ചാണ് ഇയാള്‍ യുവത്വം നിലനിര്‍ത്തുന്നത്. ആദ്യം നമ്മള്‍ ശ്രദ്ധിക്കേണ്ടത്

ഭക്ഷണക്കാര്യത്തിലാണ്. ഭക്ഷണം മിതമായി കഴിക്കുക എന്നതാണ് പ്രധാനം. ഉപവാസമാണ് യുവത്വം നിലനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം എന്നാണ് ലോസ് ഏഞ്ചല്‍സിലെ സതേണ്‍ കാലിഫോര്‍ണിയ ലോംജെവറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാ ഡോ. വാള്‍ട്ടര്‍ ലോംഗോ വ്യക്തമാക്കുന്നത്.

നമ്മള്‍ കഴിക്കുന്ന ആഹാരം നിയന്ത്രിക്കുകയും അങ്ങനെ നമ്മുടെ ശരീരത്തിലേക്ക് വരുന്ന ഊര്‍ജ്ജം പരിമിതപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഇതിനെ അതിജീവിക്കാനായി നമ്മുടെ കോശങ്ങള്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കും എന്നാണ് ഇവര്‍ വാദിക്കുന്നത്. അത് പോലെ തന്നെയാണ് നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയും നിയന്ത്രിക്കണം. എന്നാല്‍ അത് വല്ലാതെ കുറയ്ക്കണം എന്നല്ല പത്ത് മുതല്‍ പന്ത്രണ്ട് ശതമാനം വരെയെ കുറയ്ക്കേണ്ടതുള്ളൂ എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ധാരളം നാരുകള്‍ ഉളള ഭക്ഷണം കഴിക്കുന്നത് കലോറിയുടെ അളവ് കുറയ്ക്കുന്നതിന് ഏറെ സഹായകമാണ്. കൂടുതല്‍ സസ്യാഹാരം കഴിക്കുന്നതാണ് ഇതിനുള്ള മാര്‍ഗം. ഇത് കുടലിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം ഏറെ മെച്ചപ്പെടുത്തും. അത്താഴം വളരെ നേരത്തേ കഴിക്കുന്നതും അടുത് ദിവസത്തെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതും മികച്ച ഉപവാസരീതിയാണ്. അടുത്തത് നടത്തമാണ്. ദിവസവും മണിക്കൂറില്‍മൂന്ന് മൈല്‍ ദൂരം നടക്കണം എന്നാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്.

ഓരോ മൂന്ന് മൈലും രണ്ടായിരം ചുവടുകളാണ്. ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ മിതമായ വ്യായാമം - സൈക്ലിംഗ്, റോയിംഗ്, ഭാരോദ്വഹനം എന്നിവ സ്ത്രീകളുടെ സ്തനാര്‍ബുദ സാധ്യത 30 മുതല്‍ 40 ശതമാനം വരെയും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വന്‍കുടല്‍ കാന്‍സര്‍ സാധ്യത 40 മുതല്‍ 50 ശതമാനം വരെയും കുറയ്ക്കും. അടുത്തത് ശരിയായ ഉറക്കമാണ്. ഒരാള്‍ ഉറങ്ങുന്നത് കുറയും തോറും അവരുടെ ആയുസും കുറയും എന്നാണ് കണക്കാക്കപ്പെടുന്നത്.

ഉറക്കം വരുന്നത് വരെ ഉറങ്ങാതിരിക്കാന്‍ തുടങ്ങുക എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഏതായാലും ഈ മൂന്ന് രീതികളും പരീക്ഷിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല എന്നത് കാരണം എല്ലാവര്‍ക്കും ഇത്തരം രീതികള്‍ സ്വീകരിക്കാനും അങ്ങനെ യൗവനം നിലനിര്‍ത്താനും കഴിയും എന്നാണ് ഗവേഷകര്‍ പറയുന്നത്.