ക്ഷണം വയറു നിറയ്ക്കും എന്ന് മാത്രമല്ല പലപ്പോഴും മാനസിക സംതൃപ്തിയും നൽകാറുണ്ട്. അതുകൊണ്ടു തന്നെ ഭക്ഷണത്തിന് ഒരു വ്യക്തിയുടെ മനോനിലയിൽ ചെലുത്താൻ കഴിയുന്ന സ്വാധീനം വളരെ വലുതാണ്. എന്നാൽ, ഒരു ചോക്ക്ലേറ്റ് തിന്നുമ്പോൾ ലഭിക്കുന്ന ഹ്രസ്വകാല സന്തോഷത്തെ കുറിച്ചല്ല ഇവിടെ പരാമർശിക്കുന്നത്, മറിച്ച് നിങ്ങളുടെ ഭക്ഷണവും ഭക്ഷണ ക്രമവും നിങ്ങളുടെ മനോനിലയിൽ ചെലുത്തുന്ന ദീർഘകാല സ്വാധീനത്തെ കുറിച്ചാണ് പരാമർശം.

നിങ്ങളുടെ ഭക്ഷണത്തിനും ഭക്ഷണ ക്രമത്തിനും നിങ്ങളുടെ വികാരങ്ങളെ പല തരത്തിലും സ്വാധീനിക്കാൻ കഴിയുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഒരുപക്ഷെ വിഷാദരോഗമുണ്ടാകാൻ വരെ ഭക്ഷണം കാരണമായേക്കാമത്രെ. ആസ്ട്രേലിയയിലെ ഡീകിൻ സർവകലാശാലയിലെ ഫുഡ് ആൻഡ് മൂഡ് സെന്റർ നടത്തിയ പഠനമാണ് ഇത് തെളിയിച്ചത്.

ഗുരുതരമായ വിഷാദരോഗം ബാധിച്ച ചിലരെ സാധാരണ മെഡിറ്ററേനിയൻ ഡയറ്റ് ( ധാന്യങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ലെഗ്യും, നട്ട്സ്, സീഡ്സ്, ഒലീവ് ഓയിൽ, നാരുകൾ ഏറെയുള്ള ഭക്ഷ്യ വിഭവങ്ങൾ എന്നിവ അടങ്ങിയത്) നൽകി നിരീക്ഷിച്ചു. അതോടൊപ്പം അവർക്ക് കൗൺസിലിങ് നൽകുകയൂം ചെയ്തു. മറ്റൊരു വിഭാഗം വിഷാദ രോഗികൾക്ക് പതിവ് ചികിത്സ നിശ്ചയിച്ച് നിരീക്ഷിക്കുകയും ചെയ്തു.

12 ആഴ്‌ച്ചകൾക്ക് ശേഷം വന്ന ഫലം തീർത്തും അദ്ഭുതകരമായിരുന്നു. മെഡിറ്ററേനിയൻ ഡയറ്റിൽ ഉണ്ടാീരുന്നവരിൽ 33 ശതമാനം പേർ വിഷാദരോഗത്തിൽ നിന്നും മുക്തി നേടിയപ്പോൾ പതിവ് ചികിത്സ തേടിയവരിൽ 8 ശതമാനം പേർക്ക് മാത്രമായിരുന്നു രോഗ മുക്തി കൈവരിക്കാൻ ആയത്. അതുകൊണ്ടു തന്നെ ആരോഗ്യപരമായ ഭക്ഷണ ക്രമം മനസ്സിനെ പോസിറ്റീവ് ആയി നിലനിർത്താൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.

ഓർമ്മശക്തിയേയും വികാരങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിലെ ഹിപ്പോകാമ്പസിന്റെ വളർച്ചയിൽ ആരോഗ്യകരമായ ഭക്ഷണം ഏറെ സഹായിക്കും. ഇത് 11 വർഷത്തെ പഠനത്തിനു ശേഷം 2018-ൽ അമേരിക്കൻ ശാസ്ത്രജ്ഞർ തെളിയിച്ചിരുന്നു. അതുപോലെ പുതിയ കണക്ഷൻസ് ഉണ്ടാക്കാനുള്ള തലച്ചോറിന്റെ കഴിവിനെ (ന്യുറോപ്ലാസ്റ്റിസിറ്റി) ഭക്ഷണം സ്വാധീനിക്കുന്നതായും നേരത്തെ കണ്ടെത്തിയിരുന്നു.