ര്‍ത്തവ വിരാമം സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു കാലഘട്ടമാണ്. ഈ സമയത്ത് അവര്‍ ഏതൊക്കെ ആരോഗ്യകാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നത് സംബന്ധിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കാറുണ്ട്. ഈ കാലഘട്ടത്തില്‍ പല സ്ത്രീകളും അവര്‍ അനുഭവിക്കുന്ന ശരീര വ്യതിയാനങ്ങളും മറ്റ്് ആരോഗ്യപ്രശ്നങ്ങളും കാരണം രക്തസമ്മര്‍ദ്ദത്തിന് വിധേയരാകാറുണ്ട്.

ഈ സമയത്ത് അവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. പൊട്ടാസ്യം അടങ്ങിയ ഭക്ഷണം ഈ സമയത്ത് സ്ത്രീകള്‍ ധാരാളമായി കഴിക്കേണ്ടതാണ്. ഉപ്പ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കൂട്ടും എന്നതിനാല്‍ തന്നെ പലരും ഉപ്പിന്റെ ഉപയോഗം നന്നായി കുറയ്ക്കും. പക്ഷെ ഇത് ലോ പ്രഷറിലേക്കായിരിക്കും അവരെ എത്തിക്കുക. ഇത്തരത്തില്‍ ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുന്നവര്‍ ചെയ്യേണ്ടത് ചില പഴങ്ങള്‍ സ്ഥിരമായി കഴിക്കുക എന്നതാണ്.

ഏത്തപ്പഴം, അവുക്കോഡ എന്നിവ ഇതില്‍ ഏറ്റവും ഫലപ്രദമാണ്. രക്തസമ്മര്‍ദ്ദം ഉയരുന്നതിന്റെ ഭാഗമായി രക്തക്കുഴലുകള്‍ പൊട്ടുന്നത് തടയാനും മറ്റും ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഏറെ സഹായിക്കും. നമ്മുടെ ദൈനംദിനമുള്ള ഭക്ഷണത്തില്‍ നിന്ന് ഓരോ ദിവസവും അരടീസ്പൂണ്‍ വീതം ഉപ്പിന്റെ അളവ് കുറയ്ക്കുകയാണെങ്കില്‍ ഹൃദയാഘാതവും പക്ഷാഘാതവും പോലെയുള്ള രണ്ട് പ്രധാന ആരോഗ്യപ്രശ്നങ്ങള്‍ നമ്മെ ബാധിക്കില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ഉപ്പിന്റെ ഉപഭോഗം ഇപ്പോഴും ആളുകള്‍ക്കിടയില്‍ കൂടിവരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2018-2019 കാലഘട്ടത്തിലെ കണക്കുകള്‍ പ്രകാരം ഓരോ ബ്രിട്ടീഷ് പൗരനും ദിവസവും എട്ട് ഗ്രാം ഉപ്പാണ് കഴിക്കുന്നത്. ഇത് ആറ് ഗ്രാമില്‍ നിര്‍ത്തേണ്ടതാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടുതല്‍ പൊട്ടാസ്യം അംശമുള്ള ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ഏറെ സഹായകരമാകും. ഇതിലൂടെ ശരീരത്തില്‍ അധികമായുള്ള ഉപ്പിന്റെ അംശം മൂത്രത്തിലൂടെ പുറത്ത് പോകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ആര്‍ത്തവ വിരാമത്തെ തുടര്‍ന്ന് ശരീരത്തില്‍ ഈസ്ട്രജന്റെ അംശം കുറയുന്നത് കൊണ്ട് സോഡിയത്തിന്റെ അളവ് കൂട്ടിയാല്‍ അത് അവരുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാകും എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത് ലോകത്തെ 42 ലക്ഷത്തിലധികം പേര്‍ക്ക് തങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദമുണ്ട് എന്ന കാര്യം അറിയില്ല എന്നതാണ്. ഭക്ഷണത്തില്‍ കൂണ്‍

വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമം ആകുന്ന സമയത്ത് അവര്‍ക്ക് ഏറെ ഗുണകരമാകും.

ഉച്ചഭക്ഷണത്തില്‍ ബേക്ക് ചെയ്ത ഉരുളക്കിഴങ്ങ് ഉള്‍പ്പെടുത്തുന്നതും ഉപ്പിന്റെ അംശം കൂടുതലുള്ള ഭക്ഷണം പ്രാതലില്‍ മാത്രം ഉള്‍പ്പെടുത്തുന്നതും അവര്‍ക്ക് കൂടുതല്‍ ഗുണകരമായി മാറും.