രോഗ്യം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാൻ ആഗ്രഹിക്കുന്നവരും ആയിരിക്കും. എന്നാൽ ചില സമയങ്ങളിൽ ഇവ കൃത്യമായി സൂക്ഷിക്കാനും സ്റ്റോർ ചെയ്യാനും സാധിക്കാത്തതിനാൽ കാശ് കൊടുത്ത് വാങ്ങിയ സാധനം നശിച്ചു പോകുന്നതു കാണുമ്പോൾ വളരെയധികം വിഷമം നൽകുകയും ചെയ്യും. എന്നാലിപ്പോഴിതാ, ഒരു ടിക് ടോക് ഉപയോക്താവ് ഇതിനെല്ലാം എളുപ്പവഴി പങ്കുവച്ചിരിക്കുകയാണ്.

പഴവും പച്ചക്കറികളും എല്ലാം എറ്റവും കൂടുതൽ കാലം കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാമെന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്. പഴം, ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയവ എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം എന്നാണ് പറഞ്ഞുവെക്കുന്നത്. ഈ ചെറിയ വീഡിയോയിൽ, വാഴപ്പഴം കഴുകുന്നത്, പഴങ്ങളിൽ നിന്ന് സ്വയം ഉത്പാദിപ്പിക്കുന്ന എഥിലീൻ എന്ന ഏജന്റിനെ നീക്കം ചെയ്യാൻ സഹായിക്കുമെന്ന് വിശദീകരിക്കുന്നു. തുടർന്ന് ഉണക്കിയ ശേഷം, വാഴപ്പഴം അധികം എഥിലീൻ ഉൽപ്പാദിപ്പിക്കാതിരിക്കാനും വാഴപ്പഴം പെട്ടെന്ന് പഴുക്കാതിരിക്കാനും തണ്ടിന് ചുറ്റും നനഞ്ഞ പേപ്പർ ചുറ്റി വയ്ക്കണമെന്ന് വീഡിയോയിൽ പറയുന്നു.

മറ്റൊരിടത്ത്, ഉള്ളി എല്ലാം കൂടി ഒരുമിച്ച് വയ്ക്കാതെ ഓരോന്നും ചെറിയ കവറുകളിലാക്കും വെളിച്ചം കടക്കാത്ത രീതിയിലും കെട്ടി സൂക്ഷിച്ചാൽ 12 മാസത്തോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുമെന്നാണ് വീഡിയോയിൽ പറയുന്നത്. ഉരുളക്കിഴങ്ങും ഉള്ളിയും ഒരിക്കലും ഒരുമിച്ച് വയ്ക്കരുത്. കാരണം അവ പുറത്തുവിടുന്ന വാതകങ്ങൾ മറ്റൊന്ന് കൂടുതൽ വേഗത്തിൽ കേടാകാൻ ഇടയാക്കും. പകരം, ഉരുളക്കിഴങ്ങ് ഒരു ആപ്പിളിനൊപ്പം വായു കടക്കാത്ത ബാഗിൽ ഇരുണ്ട സ്ഥലത്ത് സൂക്ഷിക്കുക. ഇങ്ങനെ സൂക്ഷിക്കുന്നതിലൂടെ അവ മുളയ്ക്കുന്നതിൽ നിന്ന് തടയുകയും കൂടുതൽ ദിവസങ്ങൾ കേടുവരാതെ നിലനിർത്തുകയും ചെയ്യും.

സ്പ്രിങ് ഉള്ളിയോ സ്‌കാലിയോണുകളോ കൂടുതൽ കാലം ഫ്രഷ് ആയി സൂക്ഷിക്കാൻ ഒരു പേപ്പർ ടവൽ നനച്ച് അവയുടെ വെളുത്ത ചുവട് ഭാഗം പൊതിഞ്ഞു വെക്കുന്ന എന്നതാണ്. ഇത് രണ്ടാഴ്ച വരെ ഫ്രെഷായി സൂക്ഷിക്കുവാൻ സാധിക്കും. തക്കാളി വാങ്ങിയ ഉടൻ തണ്ടിന്റെ അറ്റത്ത് സ്റ്റിക്കി ടേപ്പ് വച്ചാൽ, വാങ്ങിയതിന് ശേഷം മൂന്ന് ആഴ്ച വരെ അവ കേടുകൂടാതെ നിലനിൽക്കും.

നിങ്ങൾക്ക് അൽപ്പം മരുന്ന് ഉണ്ടാക്കാൻ സമയമുണ്ടെങ്കിൽ, കാബേജ് കൂടുതൽ കാലം നിലനിർത്താനും സാധിക്കുമെന്ന് വീഡിയോയിൽ പറയുന്നു. ഒരു ടീ സ്പൂൺ പഞ്ചസാരയും ഉപ്പും ഒരു ശുദ്ധമായ മദ്യത്തിൽ കലർത്തി (വോഡ്ക അല്ലെങ്കിൽ ജിൻ) ഒരുമിച്ച് ഇളക്കുക. കാബേജിന്റെ പുറം ഇലകൾ നീക്കം ചെയ്ത് തണ്ടിന്റെ അറ്റം മുറിക്കുക. അവസാനം ഒരു പേപ്പർ ടവൽ ഉപയോഗിച്ച് തുടച്ച് കുറച്ച് ദ്രാവകം സ്റ്റമ്പിൽ പുരട്ടി ക്ലിങ്ഫിലിമിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് മൂന്നാഴ്ച വരെ നീണ്ടുനിൽക്കാൻ സഹായിക്കും. അവസാനമായി, വെളുത്തുള്ളി സൂക്ഷിക്കുവാൻ വായു കടക്കാത്ത ബാഗിൽ കുറച്ച് ഉപ്പും തേയില ഇലകളും ഇട്ട് സൂക്ഷിക്കുക.

ഒരു സോഷ്യൽ മീഡിയ ഉപഭോക്താവ് അവരുടെ ഭക്ഷണ സംരക്ഷണ വിദ്യകൾ ഉപയോഗിച്ച് ഇന്റർനെറ്റിനെ വിസ്മയിപ്പിക്കുന്നത് ഇതാദ്യമല്ല. ഫ്രിഡ്ജിനുള്ളിൽ ആഴ്ചകളോളം പഴങ്ങൾ സൂക്ഷിക്കുന്ന 'ഗെയിം ചേഞ്ചിങ്' രീതി മുമ്പ് ഒരു സ്ത്രീ വെളിപ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ നിന്നുള്ള 26 കാരിയായ സാന്ദ്ര, സൂപ്പർമാർക്കറ്റിൽ നിന്നുള്ള പ്ലാസ്റ്റിക് പാത്രങ്ങൾക്കുള്ളിൽ പഴങ്ങൾ സൂക്ഷിക്കുന്നതിനു പകരം മേസൺ ജാറുകളിൽ സൂക്ഷിക്കുന്നു. ഓക്‌സിജൻ കുറവായതിനാൽ പഴം പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നതിനേക്കാൾ രണ്ടാഴ്ച കൂടുതൽ നന്നായി മേസൺ ജാറുകളിൽ സൂക്ഷിക്കുവാൻ കഴിയും.