- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നോ? എങ്കില്‍ ഭക്ഷണം എപ്പോള്‍ കഴിക്കുന്നു എന്നതില്‍ കൃത്യമായ പ്ലാന്‍ വേണം; എന്തു കഴിക്കുന്നു എന്നതിലും അപ്പോള്‍ കഴിക്കുന്നു എന്നതിലാണ് പ്രാധാന്യമെന്ന് ഡയറ്റീഷ്യന്‍മാര്‍
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നോ?
ശരീരഭാരം കുറയ്ക്കാനായി നമ്മളില്‍ പലരും എന്തൊക്കെ കാര്യങ്ങളാണ് ചെയ്തു കൂട്ടുന്നത്. എപ്പോഴാണ് നമ്മള്‍ മികച്ച രീതിയില്‍ ഭക്ഷണം കഴിക്കേണ്ടതെന്നും ഏത് സമയത്താണ് ഭക്ഷണം വലിയ തോതില്‍ കഴിക്കാന്‍ പാടില്ലാത്തതെന്നും നമ്മള്‍ മനസിലാക്കിയാല്‍ ഇക്കാര്യം എളുപ്പമാക്കാം എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. പലരും പറയാളുള്ളത് പ്രാതല്‍ ഗംഭീരമായി കഴിക്കണം എന്നാണ്. എന്നാല്‍ ഇപ്പോള്‍ ഡയറ്റീഷ്യന്‍മാര്‍ പറയുന്നത് ഉച്ച സമയത്താണ് നമ്മള്‍ സമൃദ്ധമായി ഭക്ഷണം കഴിക്കേണ്ടത് എന്നാണ്.
നമ്മള്‍ എന്താണ് കഴിക്കുന്നത് എന്നതിലല്ല എപ്പോഴാണ് കഴിക്കുന്നത് എന്നതിലാണ് കാര്യം എന്നാണ് അവര്‍ വ്യക്തമാക്കുന്നത്. നമ്മള്‍ പ്രഭാത ഭക്ഷണം കഴിച്ച് നാല് മുതല്‍ അഞ്ച് മണിക്കൂറുകള്‍ വരെ സമയം കഴിഞ്ഞതിന് ശേഷമായിരിക്കണം ഉച്ചഭക്ഷണം കഴിക്കേണ്ടത്. രാവിലെ ഏഴ് മണിക്ക് ഉണരുന്ന ഒരാള്‍ പോഷകസമൃദ്ധമായ ഭക്ഷണം എട്ട് മണിക്ക്് കഴിച്ചാല്‍ ഉച്ചക്ക്് പന്ത്രണ്ടിനും ഒന്നിനും ഇടയില്‍ ഉച്ചഭക്ഷണം
കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് ഫ്ളോറിഡയിലെ പ്രമുഖ ഡയറ്റീഷ്യനായ ലെനാ ബെക്കോവിക്ക് ചൂണ്ടിക്കാട്ടുന്നത്.
ഉച്ചഭക്ഷണം വൈകി കഴിക്കുന്നത് ശരീരത്തിന് ഈ ഭക്ഷണം ആഗീകരണം ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഉച്ചഭക്ഷണം നീണ്ടു പോകുമ്പോള്‍ രാത്രി കിടക്കുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കേണ്ട അവസ്ഥ ഉണ്ടാക്കുമെന്നും ഇത് ആരോഗ്യത്തിന് നല്ലതല്ല എന്നുമാണ് അവര്‍ പറയുന്നത്. ഉച്ച്ക്ക് ഒരു മണിക്ക് ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് വൈകി കഴിക്കുന്നവര്‍ക്ക് കൂടുതല്‍ കലോറി ഊര്‍ജ്ജം നഷ്ടപ്പെടാനാണ് സാധ്യതയെന്നാണ് സ്പെയിനിലെ ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
വൈകുന്നേരം നാലരയ്ക്ക് ഉച്ചഭക്ഷണം കഴിക്കുന്നവര്‍ക്ക് ദിവസം മുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാകാതെ നില്‍ക്കും. കൂടാതെ ഭക്ഷണത്തിലെ കാര്‍ബോ ഹൈഡ്രേറ്റുകള്‍ ഊര്‍ജ്ജമാക്കി മാറ്റാനും കൂടുതല്‍ സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദീര്‍ഘ നേരം
ഭക്ഷണം കഴിക്കാതിരു്ന്നതിന് ശേഷം കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമെന്ന കാര്യം നേരത്തേ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
പ്രാതല്‍ കഴിച്ചതിന് ശേഷം അധിക സമയം ആകുന്നതിന് മുമ്പ് ഉച്ചഭക്ഷണം കഴിച്ചാല്‍ അത്താഴത്തിന് മുമ്പ് തന്നെ വിശപ്പ് തുടങ്ങുമെന്നും ഇതിനായി താത്ക്കാലികമായി എന്തെങ്കിലും കഴിക്കേണ്ടതായും വരും. ഇതൊക്കെ ആരോഗ്യത്തിന് വലിയ തോതില്‍ ദോഷം വരുത്തുമെന്നാണ് കരുതപ്പെടുന്നത്. ഈ സമയത്ത് പലപ്പോഴും ഉപ്പോ മധരുമോ കൂടുതല്‍ അടങ്ങിയിരിക്കുന്ന സ്നാക്സ് ആയിരിക്കും പലരും കഴിക്കുന്നതും. പ്രാതലും അത്താഴവും തമ്മിലുള്ള സമയ വ്യത്യാസം 12 മണിക്കൂര്‍ ആയിരിക്കണമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രാത്രി വളരെ വൈകി ഒരു കാരണവശാലും ഭക്ഷണം കഴിക്കരുതെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.