- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് ക്ലീൻ ചെയ്ത് മടുത്തവരാണോ നിങ്ങൾ; എങ്കിൽ ഇതാ..ഒരു സിംപിൾ ട്രിക്ക്; 'കാപ്പിപ്പൊടി' ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കുന്ന കാര്യങ്ങൾ; അറിയാം..
രാസവസ്തുക്കൾ ഉപയോഗിക്കാതെ വീട് വൃത്തിയാക്കാൻ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തേടുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് കാപ്പിപ്പൊടി. പൂന്തോട്ടത്തിലെ കീടനിയന്ത്രണത്തിന് പുറമെ, അടുക്കളയിലെ പാത്രങ്ങൾ കഴുകാനും ഫ്രിഡ്ജിലെയും കൈകളിലെയും ദുർഗന്ധം അകറ്റാനും കാപ്പിപ്പൊടി ഫലപ്രദമായി ഉപയോഗിക്കാം.
പാത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന എണ്ണമയവും കറയും നീക്കം ചെയ്യാൻ കാപ്പിപ്പൊടിക്ക് കഴിയും. ഇതിന്റെ പരുപരുത്ത സ്വഭാവം പാത്രങ്ങളിലെ കറകളെ എളുപ്പത്തിൽ ഉരതി മാറ്റാൻ സഹായിക്കുന്നു. ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ കാപ്പിപ്പൊടി ചേർത്ത് പാത്രങ്ങൾ സ്പോഞ്ച് ഉപയോഗിച്ച് കഴുകുന്നത് ഫലം ചെയ്യും.
ഓവനിൽ പറ്റിപ്പിടിക്കുന്ന കറകളും ദുർഗന്ധവും അകറ്റാനും കാപ്പിപ്പൊടി ഫലപ്രദമാണ്. ചെറുചൂടുള്ള വെള്ളത്തിൽ കാപ്പിപ്പൊടി കലർത്തി, ഓവനിൽ കറയുള്ള ഭാഗങ്ങളിൽ പുരട്ടി അര മണിക്കൂർ വെച്ച ശേഷം കഴുകിയാൽ മതിയാകും.
അതുപോലെ, ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധം അകറ്റാൻ ഒരു പാത്രത്തിൽ കാപ്പിപ്പൊടി നിറച്ച് ഫ്രിഡ്ജിനുള്ളിൽ വെക്കുന്നത് ഫലപ്രദമാണ്. ഇത് ഫ്രിഡ്ജിനുള്ളിലെ രൂക്ഷഗന്ധങ്ങളെ വലിച്ചെടുത്ത് ദുർഗന്ധരഹിതമാക്കാൻ സഹായിക്കുന്നു.
സവാള, വെളുത്തുള്ളി പോലുള്ളവ കൈകളിൽ ഉണ്ടാക്കുന്ന രൂക്ഷഗന്ധം നീക്കം ചെയ്യാനും കാപ്പിപ്പൊടി ഉപയോഗിക്കാം. അല്പം കാപ്പിപ്പൊടി കൈകളിൽ തേച്ചുപിടിപ്പിച്ച് കഴുകുന്നത് ഗന്ധം മായ്ക്കാൻ സഹായിക്കും.