ലണ്ടന്‍: മതിയായ ചികിത്സ നടത്തിയാലും ഭേദപ്പെടുത്താന്‍ കഴിയില്ല എന്ന് കരുതിയിരുന്ന ഹണ്ടിംഗ്ടണ്‍സ് രോഗത്തിന് പ്രതിവിധി കണ്ടെത്തിയതായി ശാസ്ത്രലോകം. കാലക്രമേണ വഷളാകുകയും ചികിത്സയില്ലാതെ മാറുകയും ചെയ്യുന്ന ഈ അവസ്ഥയുള്ള രോഗികള്‍ക്ക് ഈ കണ്ടെത്തല്‍ വലിയ ആശ്വാസമായി മാറുകയാണ്.

്ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ വിദഗ്ധരാണ് ഇക്കാര്യത്തില്‍ വിജയം കൈവരിച്ചിരിക്കുന്നത്. ഈ അപൂര്‍വ്വ രോഗം നമ്മുടെ ഈ രോഗം ചലനത്തെയും ചിന്തയെയും മാനസികാവസ്ഥയെയും ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. മസ്തിഷ്‌ക ശസ്ത്രക്രിയയിലൂടെ നല്‍കുന്ന ഒരു പുതിയ ജീന്‍ തെറാപ്പിയായ എ.എം.ടി 130 എന്ന പഠനമാണ് ഇപ്പോള്‍ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. 29 രോഗികളിലാണ് ഈ ചികിത്സ പരീക്ഷിച്ചത്.

ഇത്തരത്തില്‍ ചികിത്സ നടത്തിയവര്‍ക്ക് 36 മാസത്തിനുശേഷം രോഗാവസ്ഥയില്‍ 75 ശതമാനം കുറവ് അനുഭവപ്പെട്ടതായി കണ്ടെത്തിയതായിരിക്കുകയാണ്. നെതര്‍ലാന്‍ഡ്‌സിലും യു.എസിലും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീന്‍ തെറാപ്പി കമ്പനിയായ യൂണിക്യൂര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗചികിത്സക്കായി നല്‍കുന്ന ഒരു ഡോസ് മരുന്ന് രോഗിയുടെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ഫലം എല്ലാം മാറ്റിമറിക്കുന്നു എന്നാണ് യുസിഎല്ലിന്റെ ഹണ്ടിംഗ്ടണ്‍സ് ഡിസീസ് സെന്ററിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പ്രൊഫസര്‍ എഡ് വൈല്‍ഡ് പറയുന്നത്.

ഇത്തരത്തിലുള്ള ഒരു ശസ്ത്രകക്രിയക്ക് ആദ്യമാിയ തയ്യാറായ രോഗിയെ അവരുടെ ധൈര്യത്തിന്റെ പേരില്‍ ശാസ്ത്രലോകം ഇപ്പോള്‍ അഭിനന്ദിക്കുകയാണ്. . അത് മനുഷ്യരാശിയുടെ പ്രയോജനത്തിനായുള്ള അസാധാരണമായ ധീരമായ പ്രവൃത്തിയാണ് എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഇത്തരത്തില്‍ ചികിത്സക്ക് വിധേയനായ ഒരു വ്യക്തി അയാളുടെ ജോലിയിലേക്ക് മടങ്ങിപ്പോകുകയുംവ ചെയ്തു എന്നതാണ് ഗവേഷകരെ ഏറെ അമ്പരപ്പിക്കുന്നത്. ഈ രോഗം ബാധിച്ച പലരും ജോലി വിട്ടിരുന്നു.

ഈ ചികിത്സ രോഗികള്‍ക്ക് ദൈനംദിന പ്രവര്‍ത്തനം നിലനിര്‍ത്താനും, അവരെ കൂടുതല്‍ നേരം ജോലിയില്‍ നിലനിര്‍ത്താനും, രോഗത്തിന്റെ പുരോഗതി കൃത്യമായി മന്ദഗതിയിലാക്കാനും കഴിയും. ഹണ്ടിംഗ്ടണ്‍സ് രോഗം ഒരു ന്യൂറോഡീജനറേറ്റീവ് രോഗമാണ് ഇത് പ്രധാനമായും പാരമ്പര്യമായി ലഭിക്കുന്നതാണ്. ഒരുഘട്ടം കഴിയുമ്പോള്‍ ഇത്തരം രോഗികള്‍ക്ക് ജീവിതം വല്ലാത്ത ഭീകരമായ അവസ്ഥയിലേക്ക് നീങ്ങുന്ന സ്ഥിതി ഉണ്ടാക്കും.