രണശേഷം എന്ത് സംഭവിക്കും എന്നത് മനുഷ്യരാശിയെ എന്നും പിന്തുടരുന്ന ഒരു പ്രഹേളികയാണ്. അടുത്തിടെ, മരണത്തിൽ നിന്നും തിരിച്ചെത്തിയെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയുടെ അനുഭവങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. ഇപ്പോഴിതാ ആധുനിക സാങ്കേതിക വിദ്യ ഈ കടങ്കഥക്ക് ഒരു ഉത്തരം നൽകുകയാണ്. വെർച്വൽ റിയാലിറ്റി എന്ന സാങ്കേതിക വിദ്യയാണ് ഇതിനുത്തരം നൽകുന്നത്.

ആർട്ടിസ്റ്റായ ഷോൺ ഗ്ലാഡ്വെൽ വികസിപ്പിച്ച ഒരു തീവ്രമായ മരണസമീപ അനുഭവം പങ്കെടുക്കുന്നവരെ മരണമെന്ന അനുഭവത്തിലേക്ക് നയിക്കുകയാണ്. ഹൃദയ സ്തംഭനം മുതൽ മസ്തിഷ്‌ക മരണം വരെ നിങ്ങളുടെ അവസാന നിമിഷങ്ങളിൽ എന്ത് സംഭവിക്കുന്നു എന്നതിന്റെ ഒരു ദൃശ്യം ഇവിടെ ലഭിക്കുകയാണ്. മാത്രമല്ല, ശരീരം വിട്ടകലുന്ന ആത്മാവിന്റെ ഭാഗം കൂടി ഈ സിമുലേഷനിലുണ്ട്. ഇതുവഴി നിങ്ങൾക്ക് മുകളിൽ നിന്നും നിങ്ങളുടെ മൃതശരീരത്തിന് എന്ത് സംഭവിക്കുന്നു എന്ന് കാണാനാകും.

ഈ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു ടിക്ടോക്കറാണ് ഇപ്പോൾ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്. കമ്പനം ചെയ്യുന്ന ഒരു കിടക്കയിൽ കിടത്തിയ തനിക്ക് ഡോക്ടർമാർ തന്നെ രക്ഷിക്കുന്നതിൽ പരാജയപ്പെടുന്നത് കാണാനായി എന്ന് അയാൾ അവകാശപ്പെടുന്നു. ഈ അനുഭവം ആളുകളിൽ അതിയായ ഉത്കണ്ഠ ജനിപ്പിക്കുമെന്നും അതിനാൽ തന്നെ ഏത് നിമിഷവും ഇതിൽ നിന്നും പിന്മാറാമെന്നും അയാൾ പറയുന്നു.

ഇതിനു മുൻപും മരിച്ചതിനു ശേഷം തിരിച്ചുവന്നവർ എന്ന് അവകാശപ്പെടുന്നവർ പലരും തങ്ങളുടെ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. അവരിൽ മിക്കവരും പറയുന്നത് ഇരുളടഞ്ഞ ഗുഹയ്ക്കൊടുവിൽ ഒരു തിരിനാളം കാണാം, പ്രിയപ്പെട്ടവരുടെ ശബ്ദം കേൾക്കാം എന്നൊക്കെയാണ്. എന്തൊക്കെയായാലും, ഹൃദയം ഒരിക്കൽ പ്രവർത്തനം നിലച്ചാൽ, പിന്നെ സംഭവിക്കുന്നത് എന്താണെന്ന് ഉറപ്പാകും.

ജീവിതത്തിൽ ഒഴിവാക്കാനാകാത്ത മരണത്തെ അനുഭവിച്ച് അതിനോടുള്ള ഭയമകറ്റുക എന്നതാണ് ഗ്ലാഡ്വെൽ ഉന്നം വയ്ക്കുന്നത്. മെല്ബോൺ നൗ എന്ന ഈവന്റിലായിരുന്നു ഈ പുതിയ സാങ്കേതിക വിദ്യ ഗ്ലാഡ്വെൽ പ്രദർശിപ്പിച്ചത്. ഒരു ആശുപ്ത്രി കിടക്കയുടെ മാതൃകയിൽ നിർമ്മിച്ച കിടക്കയിൽ കിടന്നാണ് ഇതിൽ പങ്കെടുക്കുന്നവർ മരണാനുഭവം അനുഭവിക്കുന്നത്. ഒരു എക്സ് ആർ ഹെഡ്സെറ്റും അവരുടെ മേൽ ഘടിപ്പിക്കും. പിന്നീട് ഹൃദയാഘാതം, അത് നേരെയാക്കുന്നതിനുള്ള ശ്രമങ്ങൾ, മരണം, ശരീരത്തിനു പുറത്തുവരുന്ന ആത്മാവിന്റെ അനുഭവം എന്നിവയൊക്കെ അനുഭവിച്ചറിയാൻ സാധിക്കും.

മരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു വി ആർ സെറ്റ് കൂടി വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ, അതിന്റെ സ്രഷ്ടാവ് തന്നെ പറയുന്നത് അത് ഉപയോഗിക്കുന്നവർ കളിയിൽ മരിക്കുമ്പോൾ യഥാർത്ഥമായും മരണമടയും എന്നാണ്. ഓക്കുലസ് സ്ഥാപകനായ പാമർ ലക്കി വികസിപ്പിച്ച ഈ നെർവ് ഗിയർ, കളിക്കുന്നയാൾ കളീയിൽ തോൽക്കുമ്പോൾ മസ്തിഷ്‌കത്തെ നശിപ്പിക്കും. ഈ ഹെഡ് സെറ്റിനകത്തെ മൂന്ന് സ്ഫോടനാത്മകമായി ചാർജ്ജ് ചെയ്ത മോഡ്യുളുകളാണ് മസ്തിഷ്‌കത്തെ നശിപ്പിക്കുക.