തിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വന്തം പിതാവില്‍ നിന്നും പരോക്ഷമായി പകര്‍ന്ന് കിട്ടിയ ശ്വാസകോശ രോഗവുമായി ജീവിക്കുകയാണ് ഒരു 80 കാരി. ക്രോണിക് ഓബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സി ഒ പിഡി) എന്ന രോഗം ബാധിച്ച ഈ വനിതയ്ക്ക് രോഗം ഗുരുതരമാവുകയും ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടാവുകയുമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു.

അവരുടെ ശ്വാസകോശത്തിനുള്ളില്‍ നിന്നും ലഭിച്ചത് ചില ഫലക കഷണങ്ങളുടെ കൂട്ടമായിരുന്നു. ഇതുമൂലമായിരുന്നൂ അവര്‍ ശ്വാസമെടുക്കാന്‍ വിഷമിച്ചത്. അവരുടെ കുടുംബ ചരിത്രം പഠിച്ച ഡോക്ടര്‍മാര്‍, അസാധാരണമായതെന്തോ സംഭവിച്ചിട്ടുണ്ടെന്ന് സംശയിച്ചു. ഈ സ്ത്രീയുടെ കുട്ടിക്കാലത്തെക്കുറിച്ച് കൂടുതലറിഞ്ഞപ്പോഴാണ് അവരുടെ സംശയം ശരിയാണെന്ന് തെളിഞ്ഞത്.

കുട്ടികളായിരുന്നപ്പോള്‍ താനും സഹോദരിമാരും തങ്ങളുടെ പിതാവിനൊപ്പം കളിക്കാറുണ്ടായിരുന്നെന്ന് അവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. തെര്‍മല്‍ ഇന്‍സുലേഷന്‍സ് സ്ഥാപിക്കുന്ന ജോലിയായിരുന്നു പിതാവിന്. അയാള്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അയാളുടെ വസ്ത്രത്തില്‍ മുഴുവന്‍ മഞ്ഞുപോലെ വെളുത്ത വസ്തുക്കള്‍ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടാകും. അത് ആസ്ബസ്റ്റോസ് ആയിരുന്നു.

ഒരു കുട്ടിയായ ഇവര്‍ക്ക്, അങ്ങനെ പരോക്ഷമായി ആസ്ബസ്റ്റോസുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വന്നു എന്നാണ് ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നത്. അത് ശ്വാസകോശ കലകളെ ദുര്‍ബലപ്പെടുത്തുകയ്യും ഒന്നിലധികം ഫലകങ്ങള്‍ വികസിക്കുന്നതിന് കാരണമാവുകയും ചെയ്തു. ശ്വാസകോശത്തിലെ ആവരണകല കട്ടപിടിച്ചാണ് ഈ ഫലക സമാനമായ ഘടനകള്‍ ഉണ്ടായത്. ഇവരുടെ രണ്ട് സഹോദരിമാരുടെ ശ്വാസകോശവും സമാനമായ രീതിയില്‍ കേട് സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.

ഇത്തരം രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയില്ലെങ്കിലും, ആസ്ബസ്റ്റോസുമായുള്ള നിതാന്ത സമ്പര്‍ക്കം, ഒരുപക്ഷെ അതുണ്ടായത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആണെങ്കില്‍ പോലും ഇത്തരം രോഗാവസ്ഥക്ക് കാരണമാകുമെന്നാണ് ആരോഗ്യ രമത്തെ വിദഗ്ധര്‍ പറയുന്നു. എന്നാല്‍, എത്രത്തോളം വ്യാപകമാണ് ഈ രോഗം എന്നതിന് ഒരു വ്യക്തതയും ഇപ്പോള്‍ കൈവന്നിട്ടില്ല.

പുകവലിയും ഈ രോഗത്തിന് കാരണമാകും. പുകയിലയിലെ രാസവസ്തുക്കള്‍ ശ്വാസന നാളിയിലെ ആവരണത്തെ ദുര്‍ബലമാക്കും എന്നതിനാലാണിത്. ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞ സ്ത്രീ കഴിഞ്ഞ 20 വര്‍ഷക്കാലമായി പ്രതിദിനം 40 സിഗരറ്റ് വരെ വലിക്കുന്ന വ്യക്തിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.