രീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് അര്‍ബുദ ബാധയുണ്ടായാല്‍ അവിടം മുറിച്ചു കളയുന്നതാണ് നിലവിലെ രീതി. എന്നാല്‍ ഇതിന് വലിയൊരു മാറ്റം ഉണ്ടാകാന്‍ പോകുന്നു. ദക്ഷിണ കൊറിയയില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത എത്തുന്നത്. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ സുഖപ്പെടുത്താന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍.

ദക്ഷിണ കൊറിയയിലെ ഒരു സംഘം ശാസ്ത്രജ്ഞന്‍മാരാണ് ക്യാന്‍സര്‍ ഗവേഷണരംഗത്ത് വന്‍ വഴിത്തിരിവ് ആകാന്‍ സാധ്യതയുള്ള ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ശരീരത്തിലെ ഒരു ഭാഗത്ത് ബാധിക്കുന്ന ക്യാന്‍സര്‍ അതിവേഗം മറ്റ് സെല്ലുകളിലേക്ക് പടരുന്നതിനെ പിടിച്ചു നിര്‍ത്താന്‍ ഈ ചികിത്സാ രീതിയിലൂടെ കഴിയുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ അവകാശപ്പെടുന്നത്. ക്യാന്‍സര്‍ ബാധിച്ച സെല്ലുകള്‍ ഇല്ലാതാക്കുന്നതിന് പകരം അവയെ ചികിത്സിച്ച് സുഖപ്പെടുത്താന്‍ കഴിയുക എന്നത് ക്യാന്‍സര്‍ വഗേഷണ രംഗത്തെ ഏറ്റവും വലിയ നേട്ടമായിട്ടാണ് കരുതപ്പെടുന്നത്.

ദക്ഷിണ കൊറിയയിലെ പ്രമുഖ ക്യാന്‍സര്‍ ചികിത്സാ വിദഗ്ധനായ ഡോ.ട്രിഫാനി ട്രോസോ സാന്‍ഡോവാളിനെ പോലെയുള്ളവര്‍ ഈ പുതിയ ചികിത്സാ രീതിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ക്യാന്‍സര്‍ ബാധിച്ച സെല്ലുകളെ പോലും ആരോഗ്യത്തോടെ പരിപാലിക്കാന്‍ പുതിയ ചിക്തിസാ രീതിക്ക് കഴിയും. നിലവില്‍ ക്യാന്‍സര്‍ ബാധിച്ച സെല്ലുകളെ ശസ്ത്രക്രിയയിലൂടെയോ റേഡിയോഷനോ കീമോതെറാപ്പിയോ ഉപയോഗിച്ചാണ് ഇല്ലാതാക്കുന്നത്. എന്നാല്‍ പുതിയ ചികിത്സാ രീതി ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിച്ച സെല്ലുകളെ നീക്കം ചെയ്യാതെ തന്നെ സുഖപ്പെടുത്താന്‍ കഴിയും.

റേഡിയേഷനും കീമോതെറാപ്പിയും രോഗികളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പുതിയ ചികിത്സാ രീതിയിലൂടെ പരിഹരിക്കാന്‍ കഴിയും. റേഡിയോഷനും കീമോതെറാപ്പിയും ക്യാന്‍സര്‍ ബാധിച്ച സെല്ലുകലെ മാത്രമല്ല ആരോഗ്യമുള്ള സെല്ലുകളേയും ദോഷകരമായി ബാധിക്കുമെന്നതാണ് വാസ്തവം. ഇതിന്റെ പാര്‍ശ്വഫലങ്ങളും പലപ്പോഴും ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാക്കും. ശരീരത്തില്‍ ട്യൂമര്‍ രൂപം കൊള്ളുന്നതിന്റെ ജനിതക വശങ്ങളെ കുറിച്ചും ഗവേഷകര്‍ പുതിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുകയാണ്.

മോളിക്യൂലാര്‍ സെല്ലുകളില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ചികിത്സാ രീതി കണ്ടെത്തിയിരിക്കുന്നത്. അഡ്വാന്‍സ്ഡ് സയന്‍സ് എന്ന മെഡിക്കല്‍ ജേര്‍ണലിലാണ് പുതിയ ഗവേഷണം സംബന്ധിച്ച കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.