- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥിരമായി പാരസെറ്റമോള്‍ ഗുളികകള്‍ കഴിക്കുന്നത് പ്രത്യുല്‍പ്പാദന ശേഷിയെ ബാധിക്കുമോ? ബീജോത്പാദന ശേഷിയെ കുറയ്ക്കും; ഗര്‍ഭിണികള്‍ക്കും മരുന്ന് ദോഷകരമെന്ന് പുതിയ പഠനം
സ്ഥിരമായി പാരസെറ്റമോള്‍ ഗുളികകള്‍ കഴിക്കുന്നത് പ്രത്യുല്‍പ്പാദന ശേഷിയെ ബാധിക്കുമോ?
ചെറിയൊരു ജലദോഷമോ പനിയോ തലവേദനയോ വന്നാല്‍ എല്ലാവരും കഴിക്കുന്നത് പാരസെറ്റമോള്‍ ഗുളികകളാണ്. പലപ്പോഴും ഡോക്ടറോട് ഉപദേശം തേടാതെയാണ് നമ്മള്‍ പാരസെറ്റമോള്‍ കഴിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത് സ്ഥിരമായി പാരസെറ്റമോള്‍ ഗുളികകള്‍ കഴിക്കുന്നത് നമ്മുടെ ഉത്പാദനശേഷിയെ ദോഷകരമായി ബാധിക്കും എന്നാണ്. മാനവരാശിയുടെ നിലനില്‍പ്പിനെ തന്നെ ദോഷകരമായി ബാധിക്കുന്ന ഒന്നായി ഇത് മാറുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
കുട്ടികള്‍ ഇല്ലാത്തവര്‍ വന്ധ്യതാ ചികിത്സക്കായി വന്‍തുകകള്‍ മുടക്കുന്ന ഈ കാലഘട്ടത്തില്‍ ഈ വെളിപ്പെടുത്തലിന് പ്രസക്തി വര്‍ദ്ധിക്കുകയാണ്. മാത്രമല്ല ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് വലിയ ദോഷം ചെയ്യും എന്നും ഗവേഷകര്‍ പറയുന്നു. പുതിയ കണക്കുകള്‍ പ്രകാരം പുതിയ തലമുറയില്‍ അവയുടെ എണ്ണത്തില്‍ അറുപത് ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.
2000-ന് മുമ്പ് നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് ശരാശരി ബീജങ്ങളുടെ എണ്ണം ഓരോ വര്‍ഷവും ഏകദേശം ഒരു ശതമാനം കുറയുന്നുണ്ടെന്നാണ്. പിന്നീട് ഈ കുറവ് ഇരട്ടിയായി മാറി. യു.കെയുടെ പുതിയ പ്രത്യുത്പ്പാദന സൂചിക പ്രകാരം ഇന്നത്തെ യുവതലമുറയ്ക്ക് പഴയ തലമുറയില്‍ പെട്ടവരേക്കാള്‍ പ്രത്യുത്പ്പാദന പ്രശ്നങ്ങള്‍ മൂന്നിരട്ടി കൂടുതല്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ജനനനിരക്കിലും ഇക്കാര്യം വളരെ വ്യക്തമാണ്. 2045 ആകുമ്പോഴേക്കും വലിയൊരു ശതമാനം യുവജനങ്ങളുടേയും ബീജങ്ങളുടെ കൗണ്ട് പൂജ്യത്തില്‍ എത്തും
എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും പുറത്തു വന്നിട്ടുണ്ട്.
ബ്രിട്ടനിലെ പല ദമ്പതികളും താമസിയാതെ സന്താനോത്പ്പാദനത്തിനായി ഐ.വി.എഫ് ചികിത്സാരീതി അവലംബിക്കേണ്ടി വരുമോ എന്നും സംശയിക്കപ്പെടുന്നു. വേദനസംഹാരിയായി ഉപയോഗിക്കുന്ന പാരസെറ്റമോള്‍ പുരുഷന്മാരുടെ പ്രത്യുത്പാദന വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. എന്‍ഡോക്രൈന്‍ ഡിസ്റപ്റ്ററുകള്‍ എന്നറിയപ്പെടുന്ന ഇവയ്ക്ക് ഹോര്‍മോണുകളുടെ
പ്രവര്‍ത്തനത്തെ തകിടംമറിക്കാനും നമ്മുടെ പ്രത്യുത്പാദന വ്യവസ്ഥയെ ഇല്ലാതാക്കാനും കഴിയും.
പത്ത് വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ ബീജം ഉത്പാദിപ്പിക്കാന്‍ തുടങ്ങുകയും ജീവിതകാലം മുഴുവന്‍ അത് തുടരുകയും ചെയ്യുന്നു. ശരാശരി പുരുഷന്‍ എല്ലാ ദിവസവും ദശലക്ഷക്കണക്കിന് ബീജകോശങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ഇവ പൂര്‍ണ വളര്‍ച്ചയെത്താന്‍ ഏകദേശം മൂന്ന് മാസം സമയമെടുക്കും. നേരത്തേ അമിതവണ്ണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് വന്ധ്യതക്ക് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ഏതായാലും തൊട്ടതിനും പിടിച്ചതിനും എല്ലാം പാരസെറ്റമോള്‍ കഴിക്കുന്നവര്‍ ഇനിയെങ്കിലും ഒരുകാര്യം
ഓര്‍ക്കുക താല്‍ക്കാലിക ആശ്വാസത്തിനായി നിങ്ങള്‍ കഴിക്കുന്ന മരുന്ന് ബാധിക്കാന്‍ പോകുന്നത് പുതിയൊരു തലമുറയുടെ ഭാവിയെ ആണ്.