മൈഗ്രേന്‍ ബാധിച്ചവരുടെ ബുദ്ധിമുട്ടുകള്‍ പറഞ്ഞറിയിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. കടുത്ത വേദനയും ശാരീരിക ബുദ്ധിമുട്ടുകളുമാണ് ഈ ആരോഗ്യ പ്രശ്നമുള്ളവര്‍ നേരിടേണ്ടി വരുന്നത്. എല്ലാ ചികിത്സാ പദ്ധതികളിലും മൈഗ്രേന് ചികിത്സയുണ്ട്. എന്നാല്‍ ഒരു രൂപ പോലും മുടക്കാതെ ഡോക്ടറെ കാണാതെ മൈഗ്രേന്റെ വേദന മറികടക്കാന്‍ വഴിയുണ്ടെന്നാണ് ഇപ്പോള്‍ ജര്‍മ്മന്‍ സര്‍വ്വകലാശാല നടത്തിയ പഠന റിപ്പോര്‍ട്ട് പറയുന്നത്.

മൈഗ്രേനെ പിടികൂടുന്ന ആ ഒറ്റമൂലി എന്താണ് എന്ന് നോക്കാം. പതിവായി നിങ്ങള്‍ രതിമൂര്‍ച്ഛ ലഭിക്കുന്ന വ്യക്തിയാമെങ്കില്‍ മൈഗ്രേന്‍ പമ്പ കടക്കുമെന്നാണ് ജര്‍മ്മന്‍ ഗവേഷകര്‍ പറയുന്നത്. 39 ദശലക്ഷം അമേരിക്കക്കാരാണ് മൈഗ്രേന്‍ കാരണം ദുരിതം അനുഭവിക്കുന്നതെന്നാണ് കണക്ക്. പലപ്പോഴും പ്രകാശം, ശബ്ദം, ചില ചലനങ്ങള്‍ എന്നിവ പലപ്പോഴും ഈ അസുഖം വഷളാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ്. തുടര്‍ന്ന് ഇവര്‍ക്ക് ഓക്കാനം, ഛര്‍ദ്ദി, കൈകാലുകളില്‍ മരവിപ്പ്, കാഴ്ചയിലെ മാറ്റങ്ങള്‍ എന്നിവ സംഭവിക്കുകയും ചെയ്യും.

മൈഗ്രെയ്ന്‍ മൂലമുണ്ടാകുന്ന വേദനയുടെ തീവ്രത ഓരോ വ്യക്തികളിലും വ്യത്യസ്തമായ രീതിയിലായിരിക്കും അനുഭവപ്പെടുന്നത്. എന്നാലും ഇത് തലയില്‍ നിന്ന് കണ്ണുകള്‍, മുഖം, സൈനസുകള്‍, താടിയെല്ല്, കഴുത്ത് എന്നിവയിലേക്ക് വ്യാപിക്കുകയും നിത്യജീവിതത്തെ തടസപ്പെടുത്തുകയുമാണ് ചെയ്യുന്നത്്. ചിലര്‍ക്ക് അസ്വസ്ഥതകള്‍ മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ നീണ്ടുനില്‍ക്കും. ഈ അസുഖത്തിനുള്ള മരുന്നുകള്‍ക്ക് ചിലതിന് പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി പറയപ്പെടുന്നു.

പലപ്പോഴും മരുന്നുകള്‍ക്ക് വലിയ വിലയും നല്‍കേണ്ടി വരും. മൈഗ്രേന്റെ വേദനയുള്ള സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ വേദനയക്ക് വലിയ തോതിലുള്ള ആശ്വാസം ഉണ്ടാകുമെന്നാണ് ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നത്. ലൈംഗിക ബന്ധത്തിനിടെ ഉത്പാദിപ്പിക്കപ്പെടുന്ന ഡോപാമൈന്‍, സെറോടോണിന്‍, എന്‍ഡോര്‍ഫിനുകള്‍ തുടങ്ങിയ നിരവധി ഹാപ്പി ഹോര്‍മോണുകള്‍ വേദനയക്ക്

വലിയ തോതിലുള്ള ആശ്വാസം പകരുമെന്നാണ് ജര്‍മ്മന്‍ ഗവേഷകര്‍ വെളിപ്പെടുത്തുന്നത്.

ജര്‍മ്മനിയിലെ മുന്‍സ്റ്റര്‍ സര്‍വകലാശാലയില്‍ 2013-ല്‍ നടത്തിയ ഒരു പഠനത്തില്‍, ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത 60 ശതമാനം ആളുകളും മൈഗ്രെയ്ന്‍ വേദനയില്‍ നിന്ന് ആശ്വാസം കണ്ടെത്തിയതായി തെളിയിക്കപ്പെട്ടു. ഇത് സംബന്ധിച്ച് ഗവേഷകര്‍ നല്‍കിയ ചോദ്യാവലിക്ക് ഉത്തരം നല്‍കിയ ഭൂരിപക്ഷം പേര്‍ക്കും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം വേദനക്ക് ആശ്വാസം ഉള്ളതായി കണ്ടെത്തിയിരുന്നു.

സമ്മര്‍ദ്ദം, ഉത്കണ്ഠ, വൈകാരിക പ്രേരണകള്‍ എന്നിവ തലച്ചോറില്‍ മൈഗ്രെയിനുകള്‍ക്ക് കാരണമാകുന്ന രാസവസ്തുക്കള്‍ പുറത്തുവിടാന്‍ കാരണമാകുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. രതിമൂര്‍ച്ഛയും വേദനയും തലച്ചോറിന്റെ അതേ ഭാഗങ്ങളെയാണ് ബാധിക്കുന്നത്.രതിമൂര്‍ച്ഛ ശരീരത്തിലെ സ്വാഭാവിക വേദന സംഹാരികളായ എന്‍ഡോര്‍ഫിനുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്്. എന്നാല്‍ അപൂര്‍വ്വം ചിലരില്‍ ലൈംഗകബന്ധത്തിന് ശേഷവും മൈഗ്രേനിന്റെ വേദന അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.മൈഗ്രേന്‍, പഠനം, റിപ്പോര്‍ട്ട്.