കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആൾക്കാർക്കിടയിൽ മരണകാരണം പ്രധാനമായും ഹൃദ്രോഗമാണെന്ന് ഹെൽത്ത് മിനിസ്റ്റർ ഡോ  അലി അൽ ഒബൈദി. രാജ്യത്തെ നാല്പതു ശതമാനത്തോളം മരണത്തിന് പ്രധാനവില്ലൻ ഹൃദ്രോഗമാണെന്ന് കുവൈറ്റ് കാർഡിയോളജിസ്റ്റ് അസോസിയേഷൻ നാലാമത് കോൺഫറൻസിൽ സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.

കാർഡിയോളജി ഹെൽത്ത് കെയറിന് അതുകൊണ്ടു തന്നെയാണ് ഏറെ പ്രാധാന്യം നൽകി വരുന്നതെന്നും ഡോ അലി അൽ ഒബൈദി ചൂണ്ടിക്കാട്ടി. അതിന്റെ ഫലമായി കാർഡിയോളജി വകുപ്പ് ഏറെ വിജയങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും അതിന് മികച്ച ഉദാഹരണമാണ് സബാ അൽ അഹമ്മദ് ഹാർട്ട് സെന്റർ എന്നും ആരോഗ്യമന്ത്രി എടുത്തുപറഞ്ഞു.

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഈ ആശുപത്രിയിൽ ക്രിട്ടിക്കൽ ഹാർട്ട് കാർഡിയാക് ഓപ്പറേഷനുകളും ഡയനോസ്റ്റിക്  ആൻഡ് തെറാപ്പോറ്റീക് ഓപ്പറേഷനുകളും നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.