- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവർക്കും പ്രതീക്ഷ നശിച്ചപ്പോഴും വഴിക്കണ്ണുമായി കാത്തിരുന്നത് അമ്മ മാത്രം; ഗൾഫിൽ എവിടെയോ മകൻ ബാലൻ അലഞ്ഞുതിരിയുന്നുണ്ടാകുമെന്ന വിശ്വാസത്തിൽ കാത്തിരുന്നത് 25 വർഷം; ഒടുവിൽ ആഗ്രഹം സഫലമാകാതെ 73 കാരി കല്യാണി വിടവാങ്ങിയപ്പോൾ കാണാതായ മകൻ ഇപ്പോഴും എവിടെയെന്ന് അറിയാതെ നാട്ടുകാർ
കോഴിക്കോട്: കാൽ നൂറ്റാണ്ട് കാലം മകനെ കാത്തിരുന്ന അമ്മ മകനെ കാണാതെ യാത്രയായി. കഴിഞ്ഞ ദിവസം അന്തരിച്ച തുണേരിവേറ്റുമ്മലിലെ പാനോളി കല്യാണി (73)യാണ് തന്റെ മകൻ ബാലനെ കാണാതെ യാത്രയായത്. തന്നെ കാണാൻ വരുമെന്ന് അവസാനം വരെ ആ അമ്മ വിശ്വസിച്ചിരുന്നു. കല്യാണിയുടെ മകന്റെ ജീവിതം 'വരവേൽപ്പ്' എന്ന സിനിമ പോലെയായിരുന്നു. നാദാപുരം തലശ്ശേരി റൂട്ടിൽ ഒരു വർഷത്തോളം ഡ്രൈവറായിരുന്നു തൂണേരിയിലെ ടാക്സി കാർ ഡ്രൈവറായിരുന്ന ബാലൻ. ഒടുവിൽ ഗൾഫിലെ മണലാരണ്യത്തിൽ വർഷങ്ങൾ പണിയെടുത്ത് നാട്ടിൽ വന്നു. സ്വരൂപിച്ച് കിട്ടിയ പണവും പാർട്ട്ണർമാരെക്കുട്ടിയും ഒരു ബസ് വാങ്ങി..ചാലപ്പുറം നാദാപുരം തലശ്ശേരി റൂട്ടിലോടുന്ന ആ പുത്തൻ ബസ്സിന്റെ പേര് റെയിൻബോ എന്നായിരുന്നു. ഒടുവിൽ പാർട്ട്ണർമാരെ ഒഴിവാക്കാൻ ബ്ലേഡുകാരിൽ നിന്നും പണം കടം വാങ്ങിയ ബാലേട്ടന് ബസ്സ് വിൽക്കേണ്ടി വന്നു. തിരിച്ച് ഗൾഫിലേക്ക് തിരിച്ചു പോകാൻ ടിക്കറ്റിന്റെ പണം പോലുമില്ലാതിരുന്ന ബാലേട്ടൻ ഏറെ പ്രയാസപ്പെട്ടാണ് ഗൾഫിലേക്ക് പോയത്. ഗൾഫിലേക്ക് പോയ ബാലേട്ടൻ ഗൾഫിലെത്തി എന്നല്ലാതെ പിന്നീട് നാ
കോഴിക്കോട്: കാൽ നൂറ്റാണ്ട് കാലം മകനെ കാത്തിരുന്ന അമ്മ മകനെ കാണാതെ യാത്രയായി. കഴിഞ്ഞ ദിവസം അന്തരിച്ച തുണേരിവേറ്റുമ്മലിലെ പാനോളി കല്യാണി (73)യാണ് തന്റെ മകൻ ബാലനെ കാണാതെ യാത്രയായത്. തന്നെ കാണാൻ വരുമെന്ന് അവസാനം വരെ ആ അമ്മ വിശ്വസിച്ചിരുന്നു. കല്യാണിയുടെ മകന്റെ ജീവിതം 'വരവേൽപ്പ്' എന്ന സിനിമ പോലെയായിരുന്നു. നാദാപുരം തലശ്ശേരി റൂട്ടിൽ ഒരു വർഷത്തോളം ഡ്രൈവറായിരുന്നു തൂണേരിയിലെ ടാക്സി കാർ ഡ്രൈവറായിരുന്ന ബാലൻ. ഒടുവിൽ ഗൾഫിലെ മണലാരണ്യത്തിൽ വർഷങ്ങൾ പണിയെടുത്ത് നാട്ടിൽ വന്നു.
സ്വരൂപിച്ച് കിട്ടിയ പണവും പാർട്ട്ണർമാരെക്കുട്ടിയും ഒരു ബസ് വാങ്ങി..ചാലപ്പുറം നാദാപുരം തലശ്ശേരി റൂട്ടിലോടുന്ന ആ പുത്തൻ ബസ്സിന്റെ പേര് റെയിൻബോ എന്നായിരുന്നു. ഒടുവിൽ പാർട്ട്ണർമാരെ ഒഴിവാക്കാൻ ബ്ലേഡുകാരിൽ നിന്നും പണം കടം വാങ്ങിയ ബാലേട്ടന് ബസ്സ് വിൽക്കേണ്ടി വന്നു. തിരിച്ച് ഗൾഫിലേക്ക് തിരിച്ചു പോകാൻ ടിക്കറ്റിന്റെ പണം പോലുമില്ലാതിരുന്ന ബാലേട്ടൻ ഏറെ പ്രയാസപ്പെട്ടാണ് ഗൾഫിലേക്ക് പോയത്.
ഗൾഫിലേക്ക് പോയ ബാലേട്ടൻ ഗൾഫിലെത്തി എന്നല്ലാതെ പിന്നീട് നാട്ടുകാർക്കോ ബന്ധുക്കൾക്കോ ഒരു വിവരവുമുണ്ടായിരുന്നില്ല. വർഷങ്ങൾ കാത്തിരുന്ന ഓർക്കാട്ടേറിക്കാരിയായിരുന്ന ഭാര്യയും ഒടുവിൽ മറ്റൊരു വിവാഹം കഴിച്ചു. അപ്പോഴും അമ്മ കാത്തിരുന്നു. കൈരളി ടി.വി.യിൽ മുൻ എംഎൽഎ.പി. ടി. കുഞ്ഞുമുഹമ്മദ് അവതരിപ്പിച്ച പ്രവാസലോകം എന്ന പരിപാടിയിലും ഈ അമ്മ പങ്കെടുത്ത് മകനു വേണ്ടി അന്വേഷണം ആരംഭിച്ചു. നാട്ടുകാരും ബന്ധുക്കളും ഗൾഫിൽ ബാലനു വേണ്ടി തിരഞ്ഞു. താടിയും മുടിയും നീട്ടിയ ബാലേട്ടൻ ഒരു ട്രക്ക് ഡ്രൈവറായി ഒരിക്കലും നാട്ടിൽ വരില്ലെന്ന തീരുമാനവുമായി നിൽക്കുന്നു എന്ന സ്ഥിരീകരിക്കാത്ത വാർത്തകളുമായി വന്നു. അപ്പോഴും ആ അമ്മ കാത്തിരുന്നു. ഒരിക്കൽ തന്റെ മകൻ തന്നെക്കാണാൻ വരുമെന്ന ഉറച്ച വിശ്വാസവുമായി . ആ വിശ്വാസത്തിൽ അവർ കാൽ നൂറ്റാണ്ടിലധികം കാത്തിരുന്നു. മരിക്കുന്ന നിമിഷം വരെ. ഒടുവിൽ മകനെ കാണാതെ ആ അമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു .