- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹ്യദയ വാൽവ് ശസ്ത്രക്രിയയിലെ നൂതന പ്രവണതകളെക്കുറിച്ച് അന്താരാഷ്ട്ര ദ്വിദിന സമ്മേളനം അമ്യതയിൽ
കൊച്ചി: അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കാർഡിയൊ വാസ്‌ക്കുലർ തൊറാസിക് സർജറി (സിവിടിഎസ്) വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹാർട്ട് വാൽവ് തകരാറുകളുടെ നൂതന ചികിത്സാരിതികളെക്കുറിച്ച് ദ്വിദിന സമ്മേളനം തുടങ്ങി. എറണാകുളം ജില്ലാ കളക്ടർ എം.ജി.രാജമാണിക്യം ഭദ്രദീപം കൊളുത്തി സമ്മേളനത്തിന്റെ ഉൽഘാടനം നിർവഹിച്ചു. സാധാരണ ജനങ്ങൾക്ക
കൊച്ചി: അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കാർഡിയൊ വാസ്‌ക്കുലർ തൊറാസിക് സർജറി (സിവിടിഎസ്) വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹാർട്ട് വാൽവ് തകരാറുകളുടെ നൂതന ചികിത്സാരിതികളെക്കുറിച്ച് ദ്വിദിന സമ്മേളനം തുടങ്ങി. എറണാകുളം ജില്ലാ കളക്ടർ എം.ജി.രാജമാണിക്യം ഭദ്രദീപം കൊളുത്തി സമ്മേളനത്തിന്റെ ഉൽഘാടനം നിർവഹിച്ചു. സാധാരണ ജനങ്ങൾക്കു കൂടി ലളിതമായി ലഭ്യമാകുന്ന തരത്തിലായിരിക്കണം ചികിത്സാസൗകര്യങ്ങൾ വേണ്ടതെന്നു കളക്ടർ രാജമാണിക്യം പറഞ്ഞു
ഡോ:മാനുവൽ ആൻഡ്യുൺസ് പോർച്ചുഗൽ (Professor at the faculty of Medicine of Coimbra, Director of Cardiothoracic Surgery centre of University Hospitals of Coimbra) വാൽവ് റിപ്പയർ ചെയ്യുന്ന ചികിത്സാരിതികളെ കുറിച്ച് മുഖ്യപ്രബന്ധം അവതരിപ്പിച്ചു
ഡോ. തവീസക് (തായ്‌ലാന്റ്), ഡോ:വി എം റെഡ്ഡി (യുഎസ്എ), ഡേ. ജസ്റ്റിയൻ (സൗത്ത് ആഫ്രിക്ക), ഡോ. വി.ദേവഗൗരു, (ന്യൂഡൽഹി), ഡോ. കെ. ശിവകുമാർ (ചെന്നൈ) അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും പീഡിയാട്രിക് കാർഡിയൊ തൊറാസിക് സർജറി വിഭാഗം ഡോ: ബ്രിജേഷ് പി.കെ, ഡോ:സുനിൽ ജി.എസ്, അഡൾട്ട് കാർഡിയോളജി വിഭാഗം മേധാവി ഡോ: കെ.യു നടരാജൻ, എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു
മെഡിക്കൽ ഡയറക്ടർ ഡോ. പ്രേംനായർ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. സഞ്ജീവ്.കെ സിങ്ങ്, കാർഡിയാക് തൊറാസിക് സർജറി വിഭാഗം മേധാവി ഡോ. പ്രവീൺ വർമ്മ, പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. കെ.ക്യഷ്ണകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദേശീയ അന്തർദേശീയ വിദഗ്ദ്ധന്മാർ സമ്മേളനത്തിൽ പങ്കെടുക്കും