- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യനിലുണ്ടാകുന്ന പൊട്ടിത്തെറികളുടെ ഫലമായി ഭൂമിയിലേക്കു ചാർജുള്ള രശ്മികൾ അധികമായി കടന്നുവരും; പക്ഷേ കേരളം ഭയക്കേണ്ടതില്ല; കടുത്ത ചൂട് അനുഭവിക്കേണ്ട ഏപ്രിലിൽ ന്യൂനമർദ്ദം മഴയായി മാറും; അഗോള താപനം കാലവസ്ഥയെ മാറ്റിമറിക്കുമ്പോൾ ഭൗമകാന്തിക തരംഗവും അപ്രസക്തം
തിരുവനന്തപുരം: കേരളത്തിൽ ഈ മാസം ചൂടു കഠിനമാകില്ല. മഴ കനത്ത് വെള്ളപ്പൊക്കമുണ്ടാകുമോ എന്ന് മാത്രം ഇനി അറിഞ്ഞാൽ മതി. ചൂടുകാലത്തും കേരളത്തിൽ മഴയായിരിക്കുമെന്നാണ് പ്രവചനം. ആഗോള താപനം കാലാവസ്ഥയെ മാറ്റി മറിക്കുമ്പോൾ സൂര്യൻ കേരളത്തിന്റെ തലയ്ക്കു മീതേ എത്തുന്ന മാസവും ചൂടുകാലമല്ലാതെയാകും,.
സംസ്ഥാനത്ത് ഏപ്രിലിൽ കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയില്ലെന്ന് ഇന്ത്യൻ കാലാവസ്ഥാ വിഭാഗം. ശരാശരി വേനൽമഴയും ഈ മാസം ലഭിക്കുമെന്ന് ന്യൂഡൽഹിയിലെ കേന്ദ്ര കാലാവസ്ഥാ വിഭാഗം പുറപ്പെടുവിച്ച റിപ്പോർട്ടിൽ പറയുന്നു. ദീർഘകാല ശരാശരിയുടെ 89 മുതൽ 111 ശതമാനം വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ന്യൂനമർദ്ദങ്ങൾ ഈ കാലത്ത് രൂപപ്പെട്ടാൽ മഴയുടെ തോത് കൂടും. അത് അതിശക്തമായ മഴയ്ക്കും കാരണമാകും. ജൂണിലെ മഴയ്ക്ക് മുമ്പേ മഴ എത്തുമെന്നാണ് പ്രവചനം. ഇത് ജൂണിൽ പ്രളയ സാധ്യതയും കൂട്ടും.
ബംഗാൾ ഉൾക്കടലിൽ അടുത്തയാഴ്ച ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. അതും കേരളത്തെ സ്വാധീനിക്കും. കാറ്റം മഴയും ഇടിമിന്നലും കഴിഞ്ഞ ദിവസങ്ങളിലും കേരളത്തിൽ സജീവമാണ്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കിട്ടുന്നത്. മാർച്ച് 1 മുതൽ ഏപ്രിൽ 1 വരെ സംസ്ഥാനത്ത് 39 ശതമാനം മഴ അധികമായി ലഭിച്ചു. 3.4 സെന്റീമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 4.8 സെമീ. കാസർകോട്, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിൽ ദീർഘകാല ശരാശരിയേക്കാൾ 79 മുതൽ 250 വരെ ശതമാനം അധികമഴ കിട്ടി. അളവനുസരിച്ചു പത്തനംതിട്ടയിലാണ് ഏറ്റവും അധികം മഴ: 12.4 സെമീ.
കഴിഞ്ഞ ദിവസം സൂര്യനിൽ അനുഭവപ്പെട്ട സൗരവാതത്തിന്റെ ഫലമായി സൗര കാന്തിക പ്രഭാവം വർധിക്കാൻ സാധ്യതയുണ്ട്. കൊറോണൽ മാസ് ഇജക്ഷൻ (സിഎംഇ) അഥവാ ഭൗമകാന്തിക തരംഗം എന്ന ഈ പ്രതിഭാസം കാരണം സൂര്യനിലുണ്ടാകുന്ന പൊട്ടിത്തെറികളുടെ ഫലമായി ഭൂമിയിലേക്കു ചാർജുള്ള രശ്മികൾ അധികമായി കടന്നുവരും. ഇത് ഭൂമിയിലെ മൊബൈൽ ഉൾപ്പെടെ പല കമ്യൂണിക്കേഷൻ സംവിധാനങ്ങളെയും ബാധിക്കും. ഇത് ആശങ്കയാണ്.
സൗരകാന്തിക വികിരണം ഭൂമിയിലെങ്ങും പ്രതിസന്ധി സൃഷ്ടിച്ചതായി ഇതുവരെ റിപ്പോർട്ടില്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെയിലിലെ അൾട്രാവയലറ്റ് രശ്മികളുടെ തോതായ യുവി ഇൻഡക്‌സ് 12 കടന്നു. ഇത് തൊലിക്കു പൊള്ളലേൽക്കാൻ കാരണമാകുമെന്നതിനാൽ കഴിവതും 11 മുതൽ 3 മണിവരെ വെയിലത്ത് ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. എന്നാൽ മഴ എത്തുന്നതോടെ ഈ ഭീതി അകലുമെന്നതാണ് ഏക ആശ്വാസം.
2022ലെ മാർച്ച് മാസം കടന്നുപോയത് ഏറ്റവും ചൂടേറിയ മാസമെന്ന റെക്കോർഡുമായാണ്. 1901ന് ശേഷം ഏറ്റവും കൂടുതൽ ചൂടാണ് മാർച്ച് മാസത്തിൽ റിപ്പോർട്ട് ചെയ്തത്. സാധാരണ താപനിലയേക്കാൾ 1.86 ഡിഗിരി സെൽഷ്യസ് താപനിലയാണ് കൂടുതലായി റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ടുള്ള കണക്കുകളാണ് പുറത്തുവരുന്നത്.
മറുനാടന് മലയാളി ബ്യൂറോ