ജമ്മു: രാജ്യ അതിർത്തിയിൽ വെള്ളിയാഴ്‌ച്ച നടന്ന പിരങ്കി ആക്രമണത്തിൽ പാക്കിസ്ഥാൻ പട്ടാളക്കാർക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ ജവാന്മാർ. ജമ്മുവിലെ ആർ എസ് പുര, അർണിയ എന്നിവിടങ്ങളിലായി പാക്കിസ്ഥാൻ പട്ടാളക്കാർ നടത്തിയ തുടർച്ചയായ വെടിവയ്‌പ്പിനു പ്രതികാരമായാണ് വെള്ളിയാഴ്‌ച്ച ഇന്ത്യൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് തിരികെ നടത്തിയ പിരങ്കിയാക്രമണത്തിൽ പാക്കിസ്ഥാനികളുടെ നാലിലധികം പിരങ്കി ആക്രമണ സ്ഥാനങ്ങൾ ഇല്ലാതായി.

നിരവധി പേർക്ക് ഇന്ത്യയുടെ മിന്നൽ ആക്രമണത്തിൽ അപകടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്. കുറേയെറെ ആബുലൻസുകൾ ഈ ഭാഗത്തു നിന്നും പോയിരുന്നത് അപകട സാധ്യത വലുതായിരുന്നെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

82mm, 60mm പിരങ്കികൾ ഉപയോഗിച്ചിരുന്ന സ്ഥലങ്ങളിലാണ് നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്. പാക്കിസ്ഥാനികളുടെ ആക്രമണത്തിൽ ഇന്ത്യൻ പട്ടാളക്കാർക്കും പരിക്കേറ്റിട്ടുണ്ട്. വെളുപ്പിനെ 6:45 നു ആരംഭിച്ച ആക്രമണം മണിക്കൂറുകളോളും തുടർന്നു. ബോർഡറിൽ നിന്നും പിന്നീട് അത് ഹിരിനഗറിലെക്കും കത്വയിലെക്കും പടരുകയായിരുന്നു.