- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കൾക്ക് സ്വത്തെഴുതിക്കൊടുക്കുന്ന അച്ഛനമ്മമാരുടെ പോക്കറ്റുകീറും; ഭാഗപത്രം, ഒഴിമുറി, ദാനം എന്നിവയ്ക്കെല്ലാം ഭൂമിവിലയ്ക്കനുസരിച്ച് ഇനി രജിസ്‌ട്രേഷൻ ഫീസ്; ആയിരങ്ങൾ വേണ്ടിവന്ന സ്ഥാനത്ത് ഇനി സ്വത്തുകൈമാറാൻ സർക്കാരിന് നൽകേണ്ടത് ലക്ഷങ്ങൾ; ജീവിതച്ചെലവേറ്റുന്ന പരിഷ്കാരങ്ങൾ ബജറ്റിലൊളിപ്പിച്ച് തോമസ് ഐസക്
തിരുവനന്തപുരം: ഒറ്റനോട്ടത്തിൽ ജനപ്രിയമെന്ന് വിലയിരുത്തുമ്പോൾതന്നെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി പരിഷ്‌കരണങ്ങളാണ് പിണറായി സർക്കാരിന്റെ കന്നിബജറ്റിൽ ധനമന്ത്രി തോമസ്‌ഐസക് ഉൾപ്പെടുത്തിയിട്ടുള്ളത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുന്ന നിരവധി നികുതി നിർദ്ദേശങ്ങളും പരിഷ്‌കാരങ്ങളും ബജറ്റിലുണ്ട്. ആധാരങ്ങളുടെ രജിസ്‌ട്രേഷനിൽ ഏർപ്പെടുത്തിയ പരിഷ്‌കാരങ്ങളും ജനങ്ങളുടെ പോക്കറ്റുകീറുമെന്നുറപ്പ്. രജിസ്‌ട്രേഷൻ രംഗത്തുണ്ടായ പരിഷ്‌കരണത്തിൽ ജനങ്ങളെ ഏറെ ബാധിക്കുന്നതാണ് കുടുംബാംഗങ്ങൾ തമ്മിലുള്ള വസ്തുകൈമാറ്റങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി. ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നീ ആധാരങ്ങളുടെ കാര്യത്തിൽ മുദ്രവിലയും രജിസ്‌ട്രേഷൻ ഫീസും ഇപ്പോൾ തീരെ കുറവാണ്. ആയിരംരൂപയുടെ പരിധി എടുത്തുകളഞ്ഞ് മൂന്നുശതമാനം നികുതിയാണ് പുതിയ ബജറ്റിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഇത്തരം ഭൂമികൈമാറ്റങ്ങൾക്ക് ഇനി മുദ്രപത്രവിലയിലും രജിസ്‌ട്രേഷൻ ഫീസിനത്തിലും ലക്ഷങ്ങൾ ചെലവഴിക്കേണ്ടിവരും. കേരളത്തിൽ കുടുംബപരമായുള്ള ഭൂമി കൈമാറ്
തിരുവനന്തപുരം: ഒറ്റനോട്ടത്തിൽ ജനപ്രിയമെന്ന് വിലയിരുത്തുമ്പോൾതന്നെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി പരിഷ്‌കരണങ്ങളാണ് പിണറായി സർക്കാരിന്റെ കന്നിബജറ്റിൽ ധനമന്ത്രി തോമസ്‌ഐസക് ഉൾപ്പെടുത്തിയിട്ടുള്ളത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുന്ന നിരവധി നികുതി നിർദ്ദേശങ്ങളും പരിഷ്‌കാരങ്ങളും ബജറ്റിലുണ്ട്. ആധാരങ്ങളുടെ രജിസ്‌ട്രേഷനിൽ ഏർപ്പെടുത്തിയ പരിഷ്‌കാരങ്ങളും ജനങ്ങളുടെ പോക്കറ്റുകീറുമെന്നുറപ്പ്.
രജിസ്‌ട്രേഷൻ രംഗത്തുണ്ടായ പരിഷ്‌കരണത്തിൽ ജനങ്ങളെ ഏറെ ബാധിക്കുന്നതാണ് കുടുംബാംഗങ്ങൾ തമ്മിലുള്ള വസ്തുകൈമാറ്റങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി. ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നീ ആധാരങ്ങളുടെ കാര്യത്തിൽ മുദ്രവിലയും രജിസ്‌ട്രേഷൻ ഫീസും ഇപ്പോൾ തീരെ കുറവാണ്. ആയിരംരൂപയുടെ പരിധി എടുത്തുകളഞ്ഞ് മൂന്നുശതമാനം നികുതിയാണ് പുതിയ ബജറ്റിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഇത്തരം ഭൂമികൈമാറ്റങ്ങൾക്ക് ഇനി മുദ്രപത്രവിലയിലും രജിസ്‌ട്രേഷൻ ഫീസിനത്തിലും ലക്ഷങ്ങൾ ചെലവഴിക്കേണ്ടിവരും. കേരളത്തിൽ കുടുംബപരമായുള്ള ഭൂമി കൈമാറ്റമാണ് ഭൂമി വിൽപനയേക്കാൾ കൂടുതൽ നടക്കുന്നത് എന്നതിനാൽ മാതാപിതാക്കൾ മക്കൾക്ക് സ്വത്ത് കൈമാറുന്നതും സ്വത്ത് ഭാഗംവയ്ക്കുന്നതും ഇനി ചെലവേറിയതാകും. ഇതുകൊണ്ട് ചെറിയ വിഭാഗത്തിനേ ഗുണമുണ്ടായിട്ടുള്ളൂവെന്നാണ് ധനമന്ത്രി ബജറ്റിൽ നിരീക്ഷിക്കുന്നത്.
ഇക്കാരണം പറഞ്ഞ് കുടുംബാംഗങ്ങൾ തമ്മിലുള്ള വസ്തു ഇടപാടിന് മുദ്രവില മൂന്നുശതമാനമായി വർദ്ധിപ്പിക്കുകയും മുദ്രവിലയിലും രജിസ്‌ട്രേഷൻ ഫീസിലും ഉണ്ടായിരുന്ന പരിധി ഒഴിവാക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഇനി ഇത്തരം വസ്തുകൈമാറ്റങ്ങൾക്ക് നിലവിൽ ആയിരംരൂപവരെയേ ചെലവുണ്ടായിരുന്നുള്ളൂ. ഇതാണ് ഇനി ലക്ഷങ്ങളായി ഉയരാൻ പോകുന്നത്. സർക്കാർ വിവിധ പ്രദേശങ്ങൾക്കനുസരിച്ച് നിശ്ചയിച്ചിട്ടുള്ള ഭൂമിവില അനുസരിച്ച് എത്ര ഭൂമിയാണോ കൈമാറുന്നത് അതനുസരിച്ച് മുദ്രപത്രവിലയും രജിസ്‌ട്രേഷൻ ഫീസും ഇനി ഇഷ്ടദാനത്തിനും നൽകേണ്ടിവരും. വിലയാധാരങ്ങൾക്ക് മുദ്രവില ആറുശതമാനമായിരുന്നത് എട്ടുശതമാനമായി ഉയർത്തിയിട്ടുമുണ്ട്്. അഞ്ചുസെന്റും പത്തുസെന്റും ഉൾപ്പെടെ കൊച്ചു പുരയിടങ്ങളും മറ്റും മക്കൾക്കായി പകുത്തു നൽകുന്ന സാധാരണക്കാരെ ഈ പരിഷ്‌കാരം ഏറെ ദോഷകരമായി ബാധിക്കുമെന്നുറപ്പ്.
ന്യായവില നിശ്ചയിച്ചതിൽത്തന്നെ പലയിടത്തും ഇപ്പോഴും ആക്ഷേപങ്ങളുണ്ട്. ഇത് പരിഹരിക്കുന്നതിന് ബജറ്റിൽ നിർദ്ദേശങ്ങളില്ലെങ്കിലും ന്യായവില കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിഭജിക്കാത്ത ഓഹരിയുടെ കാര്യത്തിൽ ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ നികുതി ഉണ്ട്. ഇതുവരെ വീടുകൾക്ക് ബാധകമാക്കിയിരുന്നില്ലെങ്കിലും വീടുകൾക്കും പുതിയ ബജറ്റിൽ നികുതി കൊണ്ടുവന്നുവെന്നതും ഭൂമിദാനങ്ങൾക്ക് തിരിച്ചടിയാകും. 1986 മുതൽ ഭൂമിവില കുറച്ചുകാണിച്ച് രജിസ്റ്റർചെയ്ത പത്തുലക്ഷത്തിലധികം കേസുകളുണ്ട് സർക്കാർ പരിഗണനയിൽ. ഇവ പിരിച്ചെടുക്കാനും നീക്കങ്ങൾ ശക്തമാക്കുമെന്ന് ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കുന്നുണ്ട്. ഇതിനായി ഒരേക്കറിൽ താഴെയുള്ള ഭൂമി ഉൾപ്പെട്ട ആധാരങ്ങൾക്ക് 2010 ഏപ്രിൽ ഒന്നിനുമുമ്പ് രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്ക് ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാപാരികൾക്കുമേൽ ഏൽപ്പിക്കുന്ന കർശന നിയ്ന്ത്രണവും ചരക്കുവാഹനങ്ങളുടെ നികുതി കൂട്ടിയതും വിലവർദ്ധനവിന് കാരണമാകുമെന്നും ഫലത്തിൽ ഏതുൽപ്പന്നം വാങ്ങിയാലും ജനങ്ങളുടെ പോക്കറ്റുതന്നെയാണ് ചോരുകയെന്നുമുള്ള വിമർശനവും ഉയരുന്നുണ്ട്. കഴിഞ്ഞ ഒമ്പതു വർഷമായി ചരക്കുവാഹനങ്ങളുടെ നികുതി വർധിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എല്ലാത്തരം ചരക്കുവാഹനങ്ങൾക്കും പത്തുശതമാനം നികുതി വർധനവാണ് വരുത്തിയിട്ടുള്ളത്. ഇത് ചരക്കുനീക്കത്തിൽ പ്രതിഫലിക്കുന്നതോടെ ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലേക്കെത്തുന്ന എല്ലാ ഉൽപന്നങ്ങളുടേയും വില ഉയരുമെന്നാണ് വിമർശനം.
വാഹനനികുതിയിൽ വരുത്തിയ പരിഷ്‌കാരങ്ങളും പഴയ വാഹനങ്ങൾക്ക് ഗ്രീൻ ടാക്‌സ് ഏർപ്പെടുത്തുന്നതും യാത്രാച്ചെലവും കൂട്ടും. പഴയ വാഹനങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും സാധാരണക്കാരാണ് എ്ന്നതിനാൽ ഗ്രീൻടാക്‌സ് അവരുടെ മേൽ അടിച്ചേൽപ്പിക്കുന്ന നികുതിയായി മാറും.
നികുതി ചോർച്ച തടയാൻ വ്യാപാരികൾക്കൂമേൽ വരുന്ന കർശന നിയന്ത്രണങ്ങളും ബാധിക്കുന്നത് ജനങ്ങളെത്തന്നെയായിരിക്കും. ഇപ്പോൾ നികുതിവെട്ടിച്ച് വ്യാപാരികൾ ലാഭമുണ്ടാക്കുന്നുവെന്ന് വാദിക്കുമ്പോഴും ഇതിന്റെ ഗുണം ചില മേഖലകളിൽ, പ്രത്യേകിച്ച് വ്യാപാരികൾ തമ്മിൽ മത്സരമുള്ള വിഷയങ്ങളിൽ ജനങ്ങൾക്ക് ലഭിക്കുമായിരുന്നു. ഇനി ബില്ലിങ് കൃത്യമാകുന്നതോടെ അതിന്റെ ഭാരവും വ്യാപാരികൾക്കല്ല, മറിച്ച് ജനങ്ങളുടെ തലയിൽത്തന്നെയാകും വന്നുവീഴുക.