- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനത്തിൽ നിന്ന് സിഗരറ്റ് കുറ്റി പുറത്തേക്ക് വലിച്ചെറിഞ്ഞാൽ 17000 രൂപയ്ക്കുമേൽ പിഴ; വാഹനത്തിൽ നിന്ന് ചവറുകൾ പുറത്തേക്കിട്ടാലും കനത്ത ശിക്ഷ; ഡ്രൈവിങ് ലൈസൻസിൽ വീഴുന്നത് ആറു ബ്ളാക്ക് മാർക്ക്; പരിസ്ഥിതി നിയമങ്ങൾ കർശനമാക്കി യുഎഇ
അബുദാബി: വണ്ടിയിൽ പുകച്ചുതള്ളുന്ന സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിയുന്നവർക്ക് ആയിരം ദിർഹം പിഴശിക്ഷ നിശ്ചയിച്ച് യുഎഇ ഭരണകൂടം. ചവറുകൾ കാറിൽ നിന്ന് പുറത്തേക്ക വലിച്ചെറിഞ്ഞാലും കനത്ത പിഴയാണ് ചുമത്തുക ഇതു കൂടാതെ പരിസ്ഥിതിക്ക് പരുക്കേൽപ്പിക്കുന്ന പെരുമാറ്റങ്ങൾക്ക് ശിക്ഷ കനപ്പിക്കുന്നത് ആഭ്യന്തര മന്ത്രാലയമാണ്. വാഹനത്തിന്റെ ഗ്ലാസ്സ് താഴ്‌ത്തി ചവറുകൾ പുറത്തേക്കിടുന്നവർക്കും പുകവലിച്ചു സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി എറിയുന്നവർക്കും പിഴശിക്ഷ കനത്തതാക്കാനാണ് തീരുമാനം. ഇത്തരക്കാരുടെ ഡ്രൈവിങ് ലൈസൻസിൽ ആറു ബ്ലാക്ക് മാർക്ക് പതിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ഗതാഗത വകുപ്പുകൾക്ക് നിർദ്ദേശം നൽകിയത്. ജൂൺ പതിനഞ്ചു മുതൽ നിലവിൽ വരുന്ന പരിഷ്‌കരിച്ച ട്രാഫിക് നിയമത്തിൽ ഇതുവ്യക്തമാണെന്ന് അധികൃതർ അറിയിച്ചുകഴിഞ്ഞു. ഇത്തരത്തിൽ പ്രധാന പാതകളിലെല്ലാം കനത്തതോതിൽ മാലിന്യം വലിച്ചെറിയുന്നത് തലവേദനയായി മാറിയതിനെ തുടർന്നാണ് ശിക്ഷ കർശനമാക്കാൻ തീരുമാനം ഉണ്ടാകുന്നത്. സിഗരറ്റ് വലിച്ച് കുറ്റികളും മാലിന്യങ്ങളും പുറത്തേക്ക് എറിയുക മാത
അബുദാബി: വണ്ടിയിൽ പുകച്ചുതള്ളുന്ന സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിയുന്നവർക്ക് ആയിരം ദിർഹം പിഴശിക്ഷ നിശ്ചയിച്ച് യുഎഇ ഭരണകൂടം. ചവറുകൾ കാറിൽ നിന്ന് പുറത്തേക്ക വലിച്ചെറിഞ്ഞാലും കനത്ത പിഴയാണ് ചുമത്തുക ഇതു കൂടാതെ പരിസ്ഥിതിക്ക് പരുക്കേൽപ്പിക്കുന്ന പെരുമാറ്റങ്ങൾക്ക് ശിക്ഷ കനപ്പിക്കുന്നത് ആഭ്യന്തര മന്ത്രാലയമാണ്.
വാഹനത്തിന്റെ ഗ്ലാസ്സ് താഴ്‌ത്തി ചവറുകൾ പുറത്തേക്കിടുന്നവർക്കും പുകവലിച്ചു സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി എറിയുന്നവർക്കും പിഴശിക്ഷ കനത്തതാക്കാനാണ് തീരുമാനം.
ഇത്തരക്കാരുടെ ഡ്രൈവിങ് ലൈസൻസിൽ ആറു ബ്ലാക്ക് മാർക്ക് പതിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ഗതാഗത വകുപ്പുകൾക്ക് നിർദ്ദേശം നൽകിയത്. ജൂൺ പതിനഞ്ചു മുതൽ നിലവിൽ വരുന്ന പരിഷ്‌കരിച്ച ട്രാഫിക് നിയമത്തിൽ ഇതുവ്യക്തമാണെന്ന് അധികൃതർ അറിയിച്ചുകഴിഞ്ഞു.
ഇത്തരത്തിൽ പ്രധാന പാതകളിലെല്ലാം കനത്തതോതിൽ മാലിന്യം വലിച്ചെറിയുന്നത് തലവേദനയായി മാറിയതിനെ തുടർന്നാണ് ശിക്ഷ കർശനമാക്കാൻ തീരുമാനം ഉണ്ടാകുന്നത്. സിഗരറ്റ് വലിച്ച് കുറ്റികളും മാലിന്യങ്ങളും പുറത്തേക്ക് എറിയുക മാത്രമല്ല വാഹനത്തിനുള്ളിലെ ആഷ്ട്രേ റോഡിലേക്ക് തട്ടിയാണ് ഡ്രൈവർമാർ കാലിയാക്കുന്നതെന്നും കണ്ടെത്തിയിരുന്നു.
ഇതോടെയാണ് നടപടി ശക്തമാക്കുന്നത്. കൂടാതെ പുകക്കുഴലിലെ അവശിഷ്ടങ്ങളും വേസ്റ്റും ഉൾേെപ്പടെ വാഹനം ഓടിച്ചും പാർക്ക് ചെയ്തും പുറത്തേക്ക് തട്ടുന്നതും പതിവായിട്ടുണ്ട്. ഇതോടെയാണ് പിഴശിക്ഷ കൂട്ടി അധികൃതർ നടപടിക്ക് ഒരുങ്ങുന്നത്.
പരിസ്ഥിതിക്ക് പോറൽ ഏൽപ്പിക്കുന്ന തരത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങൾക്ക് കനത്ത ശിക്ഷയാണ് പുതിയ ട്രാഫിക് നിയമ ഭേദഗതിയിലുള്ളതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വകുപ്പ് മേധാവി ബ്രിഗേ. ഗൈഥ് ഹസൻ അലസആബി പറഞ്ഞു.
വാഹനത്തിൽ നിന്നും പരിധിയിലധികം പുക പ്രവഹിക്കുന്നതും പിഴകിട്ടാനുള്ള കാരണമാണ്. വാഹനത്തിന്റെ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കാത്തത് മൂലമുള്ള പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് പിഴശിക്ഷ പുതിയ ട്രാഫിക് നിയമത്തിലുണ്ട്.
ഇത്തരം പെരുമാറ്റങ്ങൾക്ക് പൊലീസ് നിരവധി ഡ്രൈവർമാർക്ക് നേരത്തെ പിഴ ചുമത്തിയിട്ടുണ്ട്. ട്രാഫിക് സിഗ്നലുകളിലെ അൽപസമയ കാത്തിരിപ്പ് സമയത്തും മറ്റും ഇത്തരം നടപടികൾ ഉണ്ടാവുന്നുണ്ട്. ഏറെക്കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇപ്പോൾ നടപടി ശക്തമാക്കുന്നത്. വാഹനവും പുകക്കുഴലുകളും ശുചീകരിക്കാനുള്ള അവസരമായി കണ്ടവരും പൊലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ കുടുങ്ങി പിഴയൊടുക്കേണ്ടി വന്നതായി അധികൃതർ വെളിപ്പടുത്തി.
വാഹനത്തിലുള്ള കുട്ടികളോ സഹയാത്രികരോ ചവറുകൾ പുറത്തേക്കിട്ടാലും പിഴവീഴുന്നത് വാഹനം ഓടിക്കുന്ന വ്യക്തിക്കായിരിക്കും. ചെറിയ കടലാസുപോലും പുറത്തേക്കിട്ടാൽ പിഴ ശിക്ഷ നൽകാവുന്ന തരത്തിലാണ് നിയമം കർക്കശമാക്കുന്നതെന്നാണ് സൂചന. വാഹനത്തിന്റെ ഉത്തരവാദിത്വമുള്ള മുഖ്യവ്യക്തി ഡ്രൈവർ ആയിരിക്കുമെന്ന് നിയമം നിഷ്‌കർഷിക്കുന്നതിനാലാണ് പിഴയും ബ്ലാക്മാർക്കും വാഹനം ഓടിച്ചവരുടെ പേരിൽ ആക്കിയതെന്നാണ് ആഭ്യന്തര മന്ത്രാലയ വിശദീകരണം.