- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുകിട വ്യാപാരികൾക്ക് പോലും സ്വൈപ്പിങ് മെഷീൻ വേണം: ആവശ്യക്കാരുടെ എണ്ണം പെരുകിയതോടെ സ്വൈപ്പിങ് മെഷീൻ കച്ചവടം ലാഭമാക്കി ഐസിഐസിഐ ബാങ്ക്; കേരളത്തിലെ കാർഡ് വഴിയുള്ള ഇടപാടുകൾക്ക് അനേക മടങ്ങ് വർധന; നോട്ട് പിൻവലിക്കലിൽ ഏറ്റവും ലാഭം ഉണ്ടാക്കുന്നത് ന്യൂ ജനറേഷൻ സ്വകാര്യ ബാങ്കുകൾ
തിരുവനന്തപുരം: നോട്ടുനിരോധനത്തിലൂടെ കള്ളനോട്ടുകൾ ഇല്ലാതാക്കുകയും കള്ളപ്പണം പിടിച്ചെടുക്കുകയും മാത്രമല്ല കേന്ദ്രസർക്കാർ ലക്ഷ്യമിട്ടത്. കറൻസിയുടെ ഉപയോഗം പടിപടിയായി കുറയ്ക്കുകയും ഓൺലൈൻ, പ്ലാസ്റ്റിക് മണി ഉപയോഗം കൂട്ടുകയും ചെയ്യുകയെന്ന ഉദ്ദേശ്യവും ഇപ്പോഴത്തെ മോദിയുടെ നീക്കത്തിന്റെ പിന്നിലുണ്ട്. ഇത് ഏറ്റവുമധികം ഗുണകരമായി തീരുന്നതാകട്ടെ രാജ്യത്തെ പൊതുമേഖലാ, ഷെഡ്യൂൾഡ് ബാങ്കുകൾക്കല്ല, മറിച്ച് ന്യൂജനറേഷൻ ബാങ്കുകൾക്കും മൊബൈൽ വാലറ്റുൾപ്പെടെയുള്ള ഇടപാടുകളുമായി ഇറങ്ങുന്ന സ്വകാര്യ സംരംഭകർക്കുമാണ്. ഇത്തരത്തിൽ മോദിയുടെ കറൻസി നിരോധനം വന്നതിനു പിന്നാലെ ഇത്തരം കമ്പനികൾ ലാഭക്കൊയ്ത്ത് തുടങ്ങിക്കഴിഞ്ഞു. പേ ടിഎം പോലുള്ള ഇ-വാലറ്റ് കമ്പനികളുടെ ഇടപാടുകാരുടെ എണ്ണം ആയിരംമടങ്ങായി വർധിച്ചതായുള്ള വാർത്ത നിരോധനത്തിന്റെ ആദ്യ ആഴ്ച പിന്നിട്ടപ്പോൾത്തന്നെ പുറത്തുവന്നിരുന്നു. സമാനമായ സ്ഥിതിയിൽ ഇപ്പോൾ ഉഷാറാവുകയാണ് കാർഡുകൾ ഉപയോഗിച്ച് കച്ചവടം നടത്തുന്ന സ്ഥാപനങ്ങളിൽ വയ്‌ക്കേണ്ട സ്വൈപ്പിങ് മെഷിനുകളുടെ. നോട്ടുക്ഷാമം രൂക്ഷമായ സാഹചര്
തിരുവനന്തപുരം: നോട്ടുനിരോധനത്തിലൂടെ കള്ളനോട്ടുകൾ ഇല്ലാതാക്കുകയും കള്ളപ്പണം പിടിച്ചെടുക്കുകയും മാത്രമല്ല കേന്ദ്രസർക്കാർ ലക്ഷ്യമിട്ടത്. കറൻസിയുടെ ഉപയോഗം പടിപടിയായി കുറയ്ക്കുകയും ഓൺലൈൻ, പ്ലാസ്റ്റിക് മണി ഉപയോഗം കൂട്ടുകയും ചെയ്യുകയെന്ന ഉദ്ദേശ്യവും ഇപ്പോഴത്തെ മോദിയുടെ നീക്കത്തിന്റെ പിന്നിലുണ്ട്. ഇത് ഏറ്റവുമധികം ഗുണകരമായി തീരുന്നതാകട്ടെ രാജ്യത്തെ പൊതുമേഖലാ, ഷെഡ്യൂൾഡ് ബാങ്കുകൾക്കല്ല, മറിച്ച് ന്യൂജനറേഷൻ ബാങ്കുകൾക്കും മൊബൈൽ വാലറ്റുൾപ്പെടെയുള്ള ഇടപാടുകളുമായി ഇറങ്ങുന്ന സ്വകാര്യ സംരംഭകർക്കുമാണ്.
ഇത്തരത്തിൽ മോദിയുടെ കറൻസി നിരോധനം വന്നതിനു പിന്നാലെ ഇത്തരം കമ്പനികൾ ലാഭക്കൊയ്ത്ത് തുടങ്ങിക്കഴിഞ്ഞു. പേ ടിഎം പോലുള്ള ഇ-വാലറ്റ് കമ്പനികളുടെ ഇടപാടുകാരുടെ എണ്ണം ആയിരംമടങ്ങായി വർധിച്ചതായുള്ള വാർത്ത നിരോധനത്തിന്റെ ആദ്യ ആഴ്ച പിന്നിട്ടപ്പോൾത്തന്നെ പുറത്തുവന്നിരുന്നു. സമാനമായ സ്ഥിതിയിൽ ഇപ്പോൾ ഉഷാറാവുകയാണ് കാർഡുകൾ ഉപയോഗിച്ച് കച്ചവടം നടത്തുന്ന സ്ഥാപനങ്ങളിൽ വയ്‌ക്കേണ്ട സ്വൈപ്പിങ് മെഷിനുകളുടെ. നോട്ടുക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സാധാരണയായി കറൻസി ഉപയോഗിച്ച നടന്നിരുന്ന കച്ചവടത്തിലെ വലിയൊരു ഭാഗം ഇപ്പോൾത്തന്നെ കാർഡ് ഉപയോഗിച്ച നടത്തിത്തുടങ്ങി. കേരളത്തിൽ ഇത്തരത്തിൽ നോട്ട് അസാധുവാക്കിയതിനുശേഷമുള്ള 10 ദിവസത്തിനിടെ, ഡെബിറ്റ്‌ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള കച്ചവടം വർധിച്ചത് 400 ശതമാനംവരെയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
നിലവിൽ സൂപ്പർ മാർക്കറ്റുകളിലും അപൂർവം ഇടത്തരം കടകളിലും ചില പമ്പുകളിലും വൻകിട ഹോട്ടലുകളിലും മാത്രമുണ്ടായിരുന്ന സൗകര്യം തങ്ങളുടെ കടയിൽ വയ്ക്കാൻ ചെറുകിടക്കാരും ഇപ്പോൾ തയ്യാറായിരിക്കുകയാണ്. ഇതോടെ കാർഡ് സ്വൈപ്പിങ് മെഷീൻ (പോയന്റ് ഓഫ് സെയിൽ അഥവാ പി.ഒ.എസ്.) വാങ്ങാൻ വൻ തിരക്കു തുടങ്ങി. ആവശ്യക്കാരുടെ എണ്ണം മൂന്നിരട്ടിയോളം കൂടിയതായാണ് വിവരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ദിവസേനെ നൂറിലേറെ അപേക്ഷകളാണ് പി.ഒ.എസ്. യന്ത്രങ്ങൾക്കായി ലഭിക്കുന്നത്. അതേസമയം, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ന്യൂജൻ ബാങ്കുകളാണ് ഇത് നേരത്തേ മുതലേ സ്ഥാപിച്ചുനൽകുന്നതിൽ മുൻപന്തിയിലുള്ളത്. സാധനം വാങ്ങിക്കഴിഞ്ഞാൽ നിങ്ങളുടെ ക്രൈഡിറ്റ്, ഡെബിറ്റ് കാർഡ് മെഷീനിൽ സ്വൈപ് ചെയ്യുകയും തുക രേഖപ്പെടുത്തി നിങ്ങളുടെ പിൻ നമ്പരും അടിച്ചുകഴിഞ്ഞാൽ അത്രയും തുക അക്കൗണ്ടിൽനിന്ന് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പോകുകയുമാണ് ചെയ്യുക.
കേരളത്തിൽ സാധാരണ ക്രെഡിറ്റ് കാർഡ് വഴിയുള്ള ഒരുമാസത്തെ പി.ഒ.എസ്. ഇടപാട് ഏതാണ്ട് 1,300 കോടി രൂപയുടേതാണ്. ഡെബിറ്റ് കാർഡ് മുഖേനയുള്ളത് 100 കോടി രൂപയോളവും. മൊത്തം 1,400 കോടി രൂപയുടെ ഇടപാട്. രാജ്യത്ത് ആകെ നടക്കുന്നതിന്റെ അഞ്ച് ശതമാനം. നോട്ട് അസാധുവാക്കിയതോെട ഈ മാസത്തെ വ്യാപാരം 4,000 കോടി രൂപയുടെയെങ്കിലുമായി ഉയരുമെന്ന് വിലയിരുത്തൽ. റിസർവ് ബാങ്കിന്റെ ആഗസ്തിലെ കണക്കനുസരിച്ച് രാജ്യത്ത് വിവിധ വ്യാപാര സ്ഥാപനങ്ങളിലായി 14.62 ലക്ഷം പി.ഒ.എസ്. മെഷീനുകൾ ഉണ്ട്. ക്രെഡിറ്റ് കാർഡ് വഴിയുള്ള ഒരു മാസത്തെ പി.ഒ.എസ്. ഇടപാട് 25,748 കോടി രൂപയുടേത്. ഡെബിറ്റ് കാർഡ് വഴി 1,837 കോടി രൂപയുടെ ഇടപാടും. ഇതെല്ലാം ഇനി വൻതോതിൽ ഉയരുന്നതോടെ അതിന്റെ നേട്ടത്തിൽ വലിയൊരു വിഭാഗവും ലഭിക്കുന്നത് നമ്മുടെ ദേശസാൽകൃത ബാങ്കുകൾക്കുപോലും ആയിരിക്കില്ല മറിച്ച് ന്യൂജൻ, സ്വകാര്യ ബാങ്കുകൾക്ക് ആയിരിക്കും. വൻകിട കുത്തകകളിലേക്ക് ഈ ഇടപാടുകളുടെ ലാഭം പോകുകയും ചെയ്യും.
നോട്ടു നിരോധനം വന്നതിനു പിന്നാലെ എസ്‌ബിഐയിൽ ഇതുവരെ 600ഓളം അപേക്ഷകൾ കിട്ടി. എറണാകുളത്ത് നിന്നാണ് ഏറ്റവും കൂടുതൽ. 100 പേർ. ഭൂരിപക്ഷവും ചെറുകിട കച്ചവടക്കാർ. സംസ്ഥാനത്ത് 60,000ത്തോളം വ്യാപാരസ്ഥാപനങ്ങളിൽ ഇപ്പോൾത്തന്നെ വിവിധ ബാങ്കുകളുടെ പി.ഒ.എസ്. ഉണ്ട്. അപേക്ഷകൾ കുന്നുകൂടിയതോടെ ആവശ്യത്തിന് യന്ത്രം എത്തിക്കാൻ ബാങ്കുകളും ബുദ്ധിമുട്ടുകയാണ്. പി.ഒ.എസ്. വഴിയുള്ള ഓരോ ഇടപാടിനും ശരാശരി ഒരു ശതമാനം ബാങ്കുകൾ സർവീസ് ചാർജായി ഈടാക്കുന്നുണ്ട്. മാത്രമല്ല, മെഷീനുവേണ്ടിയുള്ള ചെലവുകളും. ഇതുമൂലം പല വ്യാപാരികളും ഇതുവരെ മുഖംതിരിച്ചു നിന്നെങ്കിലും നോട്ടുക്ഷാമം വന്നതോടെ വലിയൊരു വിഭാഗം സാധാരണക്കാരും ഈ സംവിധാനം കടയിൽ വയ്ക്കാൻ തീരുമാനിക്കുകയാണ്.
അതേസമയം, ഇന്റർനെറ്റുവഴിയുള്ള വ്യാപാരത്തിലും വൻ വർധന ഉണ്ടായിട്ടുണ്ട്. നോട്ട് പിൻവലിച്ചതിനുശേഷം ആദ്യ മൂന്ന് ദിവസങ്ങളിൽ എസ്.ബി.െഎ.യിൽ മാത്രം ഇന്റർനെറ്റ് വഴി നടന്ന ഇടപാട് ഒന്നര ലക്ഷം കോടി രൂപയുടേതാണ്. ഇടപാടുകളുടെ എണ്ണമാകട്ടെ 1.75 കോടിയും. ഗിഫ്റ്റ് വൗച്ചറുകളും പേ.ടി.എം. വാലറ്റും ഉപയോഗിച്ചുള്ള വില്പനയിലും വൻ കുതിപ്പാണുണ്ടായത്.
ചൈനീസ് കമ്പനിയായ ആലിബാബയുടെ നിയന്ത്രണത്തിലുള്ള കമ്പനിയായ പേ ടിഎം വാലറ്റ് ഉപയോഗിച്ചുള്ള കച്ചവടം പൊടിപൊടിക്കുകയാണ്. മൊബൈൽ ടു മൊബൈൽ പേയ്‌മെന്റ് സിസ്റ്റമാണിത്. നിങ്ങളുടെ മൊബൈൽ നമ്പർ തന്നെ അക്കൗണ്ടാകുമ്പോൾ പണം അതുവഴി നൽകാനും പിന്നീട് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി അതുവഴി പിൻവലിക്കാനുമാണ് സംവിധാനം. നോട്ടുനിരോധനം ആറുനാൾ പിന്നിട്ടപ്പോൾ തന്നെ ഇവരുടെ ഇടപാട് ശതകോടികൾ പിന്നിട്ടുകഴിഞ്ഞു. മാസം എട്ടുദശലക്ഷം ഇടപാടുകളിലേക്ക് കമ്പനി കുതിച്ചെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
മോദിയുടെ നിരോധനം ഈ സാഹചര്യത്തിൽ ഇത്തരം ന്യൂജൻ ബാങ്കുകൾക്കും പഌസ്റ്റിക് മണി പ്രൊമോട്ടർമാർക്കും ഗുണകരമായതുപോലെ കച്ചവടത്തിൽ വൻ വർധനയുമായി മോറും റിലയൻസ്ഫ്രഷും ബിഗ്ബസാറും പോത്തീസും ലുലുവും ഉൾപ്പെടെയുള്ള വൻകിട വ്യാപാര സ്ഥാപനങ്ങൾക്കും നേട്ടമായി. സൂപ്പർ മാർക്കറ്റുകൾ, മാളുകൾ എന്നിവിടങ്ങളിൽ കാർഡ് മുഖേനയുള്ള വില്പന കുത്തനെ കൂടിയിരിക്കുകയാണ്. കറൻസി കൈവശമില്ലെങ്കിലും അക്കൗണ്ടിൽ പണമുണ്ടെങ്കിൽ എത്ര രൂപയുടെ ഇടപാട് വേണമെങ്കിലും നടത്താമെന്നതാണ് ഇവർക്ക് നേട്ടമായത്.
ബാങ്കിൽ നിന്ന് പിൻവലിക്കുന്ന തുകയ്ക്ക് ആഴ്ചയിൽ പരമാവധി 20000 രൂപ എന്ന പരിധി വയ്ക്കുകയും എടിഎമ്മുകളിൽ കറൻസി ഇല്ലാതിരിക്കുകയും ചില്ലറ നോട്ടുകൾക്ക് ക്ഷാമമുണ്ടാവുകയും ചെയ്തതോടെ ചെറുകിട കച്ചവടക്കാരെ വിട്ട് മധ്യവർഗം പൂർണമായും വൻകിട സ്ഥാപനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയായി. ഇടപാട് നൂറു രൂപയ്ക്കാലായാലും അമ്പതിനായിരത്തിനായാലും കാർഡ് ഉപയോഗിച്ച് അനായാസം നടത്താമെന്നതു തന്നെയാണ് ഈ സ്ഥാപനങ്ങൾക്ക് നേട്ടമായതും ജനം കൂടുതലായി മാളുകളിലേക്കും വൻകിട കച്ചവടക്കാരിലേക്കും ഒഴുകിയെത്തിയതും.
ക്രഡിറ്റ്-ഡെബിറ്റ് കാർഡ് മുഖേന ശരാശരി 45 ശതമാനം മാത്രം ബിസിനസ്സ് നടന്നിരുന്ന കോഴിക്കോട്ടെ മാളുകളിൽ ഇപ്പോൾ വില്പന 80 ശതമാനമായി. ഇതിൽ കൂടുതലും ഭക്ഷ്യവസ്തുക്കളുടെ വില്പനയാണെന്നതാണ് ശ്രദ്ധേയം. അതായത് സാധാരണ മീൻവിൽപനക്കാരിലും ചെറുകിട ഗ്രോസറി ഷോപ്പുകളിലും പോയിരുന്നവരിൽ വലിയൊരു വിഭാഗം ഇങ്ങോട്ടേയ്‌ക്കെത്തി. എല്ലാ രംഗത്തും ഈ മാറ്റം പ്രകടമാണ്. കോഴിക്കോട്ടെ പ്രമുഖ മൊത്ത മരുന്നു വില്പനകേന്ദ്രത്തിൽ സ്വൈപ്പിങ് യന്ത്രമില്ലാത്തതിനാൽ കച്ചവടം 40 ശതമാനം കുറഞ്ഞു.