കോട്ടയം: കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ. ചപ്പാത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നു. ഇന്ന് വൈകുന്നേരം മുതലാണ് ശക്തമായ മഴ അനുഭവപ്പെട്ടത്.

ഒക്ടോബറിലുണ്ടായ പ്രളയത്തിന് സമാനമായ മഴയാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും അഗ്‌നിശമന ഉദ്യോഗസ്ഥരും കൂട്ടിക്കലിൽ എത്തി. ഇടുക്കി ഉറുമ്പിക്കര മേഖലയിൽ ഉരുൾ പൊട്ടിയതായും സംശയമുണ്ട്.