ന്യൂഡൽഹി: ഉത്തരേന്ത്യയിൽ വരും ദിവസങ്ങളിൽ കനത്ത മഴയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം 24 മണിക്കൂറിനകം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദം ആകുമെന്നാണ് പ്രവചനം. ഇത് കൂടാതെ അടുത്ത 23 ന് ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപം കൊള്ളുമെന്നും മുന്നറിയിപ്പുണ്ട്. ഡൽഹി കൂടാതെ മധ്യപ്രദേശ്, ചത്തീസ് ഗഡ്, ഝാർഖണ്ഡ്, ബിഹാർ, ഒഡീഷ, പശ്ചിമ ബംഗാൾ, അസ്സം എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.