- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത കാറ്റിൽ താജ്മഹലിന്റെ മിനാരം തകർന്നുവീണു; ആഗ്രയിൽ കാറ്റുവീശിയത് 130 കിലോമീറ്റർ വേഗതയിൽ; ഉത്തരേന്ത്യയിൽ നാശംവിതച്ച് കൊടുങ്കാറ്റും പേമാരിയും; 15 പേർക്ക് ജീവഹാനി; യുപിയിലും രാജസ്ഥാനിലും വ്യാപക കൃഷിനാശം
ന്യൂഡൽഹി: കനത്ത മഴയിലും കാറ്റിലും ലോക പൈതൃകങ്ങളിലൊന്നായ താജ്മഹലിന്റെ പ്രവേശന മിനാരം തകർന്നുവീണു. കനത്ത പേമാരിയാണ് രാജസ്്ഥാനിലും മറ്റും ആഗ്രമേഖലയിൽ കനത്ത കാറ്റുവീശിയതിനെ തുടർന്നാണ് താജ്മഹലിന്റെ പ്രവേശന ഗേറ്റിന് മുകളിലുള്ള മിനാരം തകർന്നുവീണത്. ബുധനാഴ്ച രാത്രിയിൽ ആഗ്രയിൽ 130 കിലോമീറ്റർ വേഗതയിലുള്ള കാറ്റാണ് വീശിയത്. ഇതേതുടർന്ന് മീനാരത്തിൽ സ്ഥാപിച്ചിരുന്ന 12 അടി നീളമുള്ള ഇരുമ്പ് സ്തംഭം തകരുകയായിരുന്നു. സംഭവത്തിൽ അതേസമയം ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തകർന്നുവീണ സ്തംഭത്തിന് ദർവാസ് ഇ റൗസ എന്നാണ് വിളിക്കുന്നത്. ഇന്നലെ അർധരാത്രി പിന്നിട്ടപ്പോഴാണ് സംഭവം. കൂടാതെ താജമഹലിലെ മറ്റൊരു താഴികകുടത്തിനും കേടുപാടുകളുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ബാർജ് മേഖലയിൽ കാറ്റിലും മഴയിലും 15 പേർ മരിച്ചതായും 24 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ജൗൻപുരലെ ഷഹ്ഗഞ്ചിലുള്ള മുസ്ലിം പള്ളിയുടെ തൂണും തകർന്നുവീണിട്ടുണ്ട്. ധോൽപൂരിൽ ഏഴു പേരും ഭരത്പൂരിൽ അഞ്ചു
ന്യൂഡൽഹി: കനത്ത മഴയിലും കാറ്റിലും ലോക പൈതൃകങ്ങളിലൊന്നായ താജ്മഹലിന്റെ പ്രവേശന മിനാരം തകർന്നുവീണു. കനത്ത പേമാരിയാണ് രാജസ്്ഥാനിലും മറ്റും ആഗ്രമേഖലയിൽ കനത്ത കാറ്റുവീശിയതിനെ തുടർന്നാണ് താജ്മഹലിന്റെ പ്രവേശന ഗേറ്റിന് മുകളിലുള്ള മിനാരം തകർന്നുവീണത്.
ബുധനാഴ്ച രാത്രിയിൽ ആഗ്രയിൽ 130 കിലോമീറ്റർ വേഗതയിലുള്ള കാറ്റാണ് വീശിയത്. ഇതേതുടർന്ന് മീനാരത്തിൽ സ്ഥാപിച്ചിരുന്ന 12 അടി നീളമുള്ള ഇരുമ്പ് സ്തംഭം തകരുകയായിരുന്നു. സംഭവത്തിൽ അതേസമയം ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തകർന്നുവീണ സ്തംഭത്തിന് ദർവാസ് ഇ റൗസ എന്നാണ് വിളിക്കുന്നത്. ഇന്നലെ അർധരാത്രി പിന്നിട്ടപ്പോഴാണ് സംഭവം. കൂടാതെ താജമഹലിലെ മറ്റൊരു താഴികകുടത്തിനും കേടുപാടുകളുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഈ മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ബാർജ് മേഖലയിൽ കാറ്റിലും മഴയിലും 15 പേർ മരിച്ചതായും 24 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ജൗൻപുരലെ ഷഹ്ഗഞ്ചിലുള്ള മുസ്ലിം പള്ളിയുടെ തൂണും തകർന്നുവീണിട്ടുണ്ട്. ധോൽപൂരിൽ ഏഴു പേരും ഭരത്പൂരിൽ അഞ്ചു പേരും മരിച്ചതായാണ് വിവരം. മിന്നലും വലിയ അപകടം സൃഷ്ടിക്കുന്നുണ്ട്.
ശക്തമായ മഴയെ തുടർന്ന് ആഗ്ര ധോൽപൂർ വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച വരെ ശക്തമായ കാറ്റും മഴയും മേഖലയിൽ ഉണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം. ശക്തമായ കാറ്റിലും മഴയിലും യുപിയിലെ പലയിടങ്ങളിലും കൃഷിനാശവും സംഭവിച്ചു. എൺപത് ശതമാനത്തോളം കൃഷിയും നശിച്ചതായി കർഷകർ പരാതിപ്പെട്ടു. കാറ്റിലും പേമാരിയിലും നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു.