- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മുപ്പതു വർഷത്തിലെ കനത്ത പ്രളയത്തിൽ മുങ്ങി സൗത്ത് ഓസ്‌ട്രേലിയ; ഉൾപ്രദേശങ്ങൾ ഒറ്റപ്പെടും, റോഡുകൾ ഒലിച്ചുപോകും, വ്യാപക നാശം
മെൽബൺ: മുപ്പതു വർഷത്തിനുള്ളിലെ കനത്ത മഴയിൽ മുങ്ങി സൗത്ത് ഓസ്‌ട്രേലിയ. ശക്തമായ കാറ്റും തുടർന്ന് കനത്ത മഴയും ഉൾപ്രദേശങ്ങളെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. മിക്കയിടങ്ങളിലും എമർജൻസി പ്രഖ്യാപിച്ചു കഴിഞ്ഞു. ആഹാരസാധനങ്ങളും മരുന്നുകളുമായി മെഡിക്കൽ സംഘം പലയിടങ്ങളിലും എത്തിക്കഴിഞ്ഞു. കനത്ത മഴയിൽ നദികളെല്ലാം കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി. മി
മെൽബൺ: മുപ്പതു വർഷത്തിനുള്ളിലെ കനത്ത മഴയിൽ മുങ്ങി സൗത്ത് ഓസ്‌ട്രേലിയ. ശക്തമായ കാറ്റും തുടർന്ന് കനത്ത മഴയും ഉൾപ്രദേശങ്ങളെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. മിക്കയിടങ്ങളിലും എമർജൻസി പ്രഖ്യാപിച്ചു കഴിഞ്ഞു. ആഹാരസാധനങ്ങളും മരുന്നുകളുമായി മെഡിക്കൽ സംഘം പലയിടങ്ങളിലും എത്തിക്കഴിഞ്ഞു.
കനത്ത മഴയിൽ നദികളെല്ലാം കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി. മിക്കയിടങ്ങളിലും റോഡുകൾ ഒലിച്ചുപോയിട്ടുമുണ്ട്. തുടർന്ന് വടക്കൻ മേഖലകളിലെ പ്രദേശങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. മഴ ശക്തമായി തുടരുന്നതിനാൽ മിന്നൽ പ്രളയം മേഖലയെ മുക്കിക്കളഞ്ഞു. ഭക്ഷണവും മരുന്നും ലഭിക്കാതെ മിക്കയാൾക്കാരും വലയുന്ന കാഴ്ചയാണിവിടെ. ഇവിടങ്ങളിലേക്കുള്ള മിക്ക റോഡുകളും അടച്ചിട്ടിരിക്കുകയുമാണ്. ആഹാരം, മരുന്ന് എന്നിവയുമായി മെഡിക്കൽ സംഘം ഹെലികോപ്ടറിൽ ഇവിടങ്ങളിൽ എത്തുന്നുമുണ്ട്.
മുപ്പതു വർഷത്തിനുള്ളിലെ ഏറ്റവും മോശമായ കാലാവസ്ഥയാണ് സൗത്ത് ഓസ്‌ട്രേലിയയിൽ ഉണ്ടായിരിക്കുന്നതെന്ന് കാലാവസ്ഥാ ബ്യൂറോ മുന്നറിയിപ്പ് നൽകുന്നു. ഇന്ന് 150 മില്ലി മീറ്റർ വരെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളിൽ ശരാശരി പെയ്യുന്ന മഴയെക്കാൾ പതിനഞ്ചു മടങ്ങാണ് ഈ ദിവസങ്ങളിൽ ഇവിടെ പെയ്യുന്നത്. മഴയ്‌ക്കൊപ്പം തന്നെ ശക്തമായ കൊടുങ്കാറ്റും ഇടയ്ക്ക് വീശുമെന്ന് മുന്നറിയിപ്പുണ്ട്.
വരും ദിവസങ്ങളിൽ അഡ്‌ലൈഡിൽ 20 മില്ലി മീറ്ററിനും 50 മില്ലി മീറ്ററിനും മധ്യേ മഴ പെയ്യും. കിഴക്കൻ പ്രവിശ്യകളിലായിരിക്കും മഴ ശക്തമായി അനുഭവപ്പെടുക. മൗണ്ട് ബേക്കറിൽ 100 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു.