- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കനത്ത മഴ; മിന്നൽപ്രളയം; ജനജീവിതം ദുസ്സഹമാക്കി സിഡ്‌നിയിൽ കൊടുങ്കാറ്റും പേമാരിയും
സിഡ്‌നി: ന്യൂ സൗത്ത് വേൽസിൽ അപ്രതീക്ഷിതമായി പെയ്ത മഴ സംസ്ഥാനത്തെ ദുരിതത്തിലാഴ്‌ത്തി. ശക്തമായി പെയ്ത മഴയെത്തുടർന്ന് മിന്നൽപ്രളയം അക്ഷരാർഥത്തിൽ ജനജീവിതം ദുസ്സഹമാക്കി. സിഡ്‌നിയുടെ പല ഭാഗത്തും റോഡുകൾ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. നിനച്ചിരിക്കാതെയാണ് ശക്തമായ കാറ്റും കനത്ത മഴയും ന്യൂ സൗത്ത് വേൽസിൽ എത്തിയത്. കനത്ത ചൂടിനെ തുടർന്ന് പ
സിഡ്‌നി: ന്യൂ സൗത്ത് വേൽസിൽ അപ്രതീക്ഷിതമായി പെയ്ത മഴ സംസ്ഥാനത്തെ ദുരിതത്തിലാഴ്‌ത്തി. ശക്തമായി പെയ്ത മഴയെത്തുടർന്ന് മിന്നൽപ്രളയം അക്ഷരാർഥത്തിൽ ജനജീവിതം ദുസ്സഹമാക്കി. സിഡ്‌നിയുടെ പല ഭാഗത്തും റോഡുകൾ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.
നിനച്ചിരിക്കാതെയാണ് ശക്തമായ കാറ്റും കനത്ത മഴയും ന്യൂ സൗത്ത് വേൽസിൽ എത്തിയത്. കനത്ത ചൂടിനെ തുടർന്ന് പെയ്ത മഴ നഗരവാസികളിൽ കുളിരുകോരിയിട്ടെങ്കിലും നീണ്ടു നിന്ന പേമാരി അവസാനം ജനജീവിതം ദുസ്സഹമാക്കുകയായിരുന്നു. എവിടേയും റോഡുകൾ മുങ്ങിയ നിലയിലാണ് കാണപ്പെടുന്നത്. അതോടെ ഗതാഗതം താറുമാറായിരിക്കുകയാണ്.
കനത്ത മഴയെത്തുടർന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് ഇനിയും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് വടക്ക് കിഴക്കൻ മേഖലകളിൽ ശക്തമായ തോതിൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം തന്നെ ആലിപ്പഴ വീഴ്ചയും പ്രതീക്ഷിക്കാം. ശക്തമായ കാറ്റു വീശാനുമുള്ള സാധ്യത തള്ളിക്കളയുന്നില്ല.
സിഡ്‌നിയിൽ പരക്കെ രാവിലെ മുതൽ 42 മില്ലിമീറ്റർ മഴ ലഭിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. നഗരത്തിലെ പ്രധാന റോഡായ വേക്ക്ഹർട്‌സ് ഉൾപ്പെടെയുള്ള റോഡുകൾ വെള്ളപ്പൊക്കത്തെത്തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. റോഡുകൾ അടച്ചതോടെ ഗതാഗതം മൊത്തത്തിൽ താറുമാറായി. ആഴ്ചയിൽ ഇനിയുള്ള ദിവസങ്ങളിലും ഇതേപോലെ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. ഏറ്റവും കൂടിയ താപനില 27 ഡിഗ്രിയായിരിക്കും രേഖപ്പെടുത്തുക.
ന്യൂകാസിൽ, ഗോസ്‌ഫോർഡ്, ഓറഞ്ച്, ടാംവർത്ത്, ഡുബ്ബോ, ലൈറ്റ്‌നിങ് റിഡ്ജ് എന്നീ മേഖലകളിലായിരിക്കും കൊടുങ്കാറ്റ് ബാധിക്കാനിടയാകുക. കൊടുങ്കാറ്റിൽ ആലിപ്പഴ വർഷം ഏറെയുണ്ടാകും. തത്ഫലമായി മിന്നൽപ്രളയവും പ്രതീക്ഷിക്കാം. വാഹനവുമായി പുറത്തിറങ്ങുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.