- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; മുൻകരുതൽ നടപടികളുമായി മന്ത്രാലയം
വേനലിന്റെ ശക്തമായ ചൂട് പൂർണമായി മാറി ശൈത്യത്തിലേക്ക് വഴിമാറുന്നതിന്റെ മുന്നോടിയായി കുവൈറ്റിൽ പേമാരിക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് റിപ്പോർട്ട്. പരിസ്ഥിതി സംരക്ഷണ അഥോറിറ്റിയുടെ മുന്നറിയിപ്പിനെത്തുടർന്ന് പൊതുമരാമത്ത് മന്ത്രാലയം മുൻകരുതൽ നടപടികൾ തുടങ്ങി. ഏതാനും വർഷങ്ങളായി താരതമ്യേന നേരിയ മഴയാണ് ഈ സീസണിൽ ലഭിച്ചുകൊണ്
വേനലിന്റെ ശക്തമായ ചൂട് പൂർണമായി മാറി ശൈത്യത്തിലേക്ക് വഴിമാറുന്നതിന്റെ മുന്നോടിയായി കുവൈറ്റിൽ പേമാരിക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് റിപ്പോർട്ട്. പരിസ്ഥിതി സംരക്ഷണ അഥോറിറ്റിയുടെ മുന്നറിയിപ്പിനെത്തുടർന്ന് പൊതുമരാമത്ത് മന്ത്രാലയം മുൻകരുതൽ നടപടികൾ തുടങ്ങി.
ഏതാനും വർഷങ്ങളായി താരതമ്യേന നേരിയ മഴയാണ് ഈ സീസണിൽ ലഭിച്ചുകൊണ്ടിരുന്നതെങ്കിൽ ഇക്കുറി അത് ശക്തമാവുമെന്നാണ് പ്രവചനം. വർഷപാതത്തെ തുടർന്ന് 100 മുതൽ 150 മില്ലീ മീറ്റർ വരെ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മേധാവി ശരീഫ് അൽ ഖയ്യാത്ത് പറഞ്ഞു.
നിലവിലെ ഡ്രെയ്‌നേജ് സംവിധാനങ്ങൾ മതിയാവാത്ത സാഹചര്യംവരെ ഉണ്ടായേക്കാമെന്നുള്ള കണ്ടെത്തലിൽ റോഡുകളും പാതകളും നിറഞ്ഞുകവിഞ്ഞേക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതലുകളെടുക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Next Story